NEW
Font size
Worksheetsപ്രിയദര്‍ശനം
Total questions: 25
Worksheet time: 13mins
1. നളിനിയുടെ ജീവിത ലക്ഷ്യം എന്തായിരുന്നു?
സന്യാസജീവിതം
ദിവാകര ദര്‍ശനം
മോക്ഷം
ഏകാന്ത ജീവിതം
2. 'ഭവാനുപാണ്ടിഷ്ടയാം നളിനി ഞാന്‍' എന്ന് നളിനി പരിചയപ്പെടുത്താന്‍ കാരണമെന്ത്?
ദിവാകരനോടുള്ള സ്നേഹം കൊണ്ട്
ദിവാകരന്‍ സന്യാസിയായതു കൊണ്ട്
ദിവാകരനെ മനസ്സിലാകാത്തത്കൊണ്ട്
ദിവാകരന്‍ നളിനിയെ തിരിച്ചറിയാത്തതുകൊണ്ട്
3. ഭാവശാലികള്‍ പിരിഞ്ഞുകൂടിയലുള്ള സുഖോദയം എപ്രകാരമുള്ളതായിരിക്കും?
സഫലം
വിഫലം
വികലം
നിഷ്ഫലം
5. 'പൂരിതാഭയൊടുഷസ്സില്‍ മഞ്ഞുതന്‍ ധാരയാര്‍ന്ന പനിനീര്‍സുമോപമം' - അലങ്കാരം കണ്ടെത്തുക?
രൂപകം
ഉപമ
ഉല്‍പ്രേക്ഷ
ദീപകം
5. വടിവിയന്നു വന്നതെന്ത്?
ഭാഗ്യം
സ്നേഹം
ദിവാകരന്‍
നളിനി
6. നളിനിയുടെ മുഖത്തെ കവി എന്തിനോടാണ് സാദൃശ്യപ്പെടുത്തുന്നത്?
താമരപ്പൂവിനോട്
പനിനീര്‍പൂവിനോട്
സൂര്യനോട്
ഉഷസ്സിനോട്
7.'വാക്കരുളിനാന്‍ കനിഞ്ഞവന്‍' എപ്പോള്‍?
ആരെതെന്നറിഞ്ഞപ്പോള്‍
നളിനിയെ കണ്ടപ്പോള്‍
മൊഴികുഴങ്ങിയപ്പോള്‍
നളിനി കരഞ്ഞപ്പോള്‍
8. നളിനി -എന്ന കൃതിയുടെ മറ്റൊരു പേരെന്ത്?
സ്നേഹം
ഖണ്ഡകാവ്യം
ഒരു സ്നേഹം
നന്മ
9. മധുരമായ കണ്ഠം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് എന്ത്?
മനോഹാരമായ കഴുത്ത്
മനോഹരമായ ശബ്ദം
സുന്ദരി
ഇതൊന്നുമല്ല
10. ദിവാകരന്‍റെ സ്മൃതിയില്‍ വരാത്തത് ഏത്?
വീട്
പേര്
ശബ്ദം
പ്രായം
11. വിവേകികള്‍ സ്വജീവിതം ധാന്യമാക്കുന്നത് എങ്ങനെ?
സന്യാസത്തിലൂടെ
കുടുംബജീവിതത്തിലൂടെ
സ്വര്‍ഥതയിലൂടെ
അന്യജീവനുതകി
12. കേണുവാണിവിടെ - ആര്?
കവി
നളിനി
ദിവാകരന്‍
സന്യാസി
13.അര്‍ഥിക്ക് ഈശ്വരന്‍ നല്‍കുന്നതെന്ത്?
പ്രിയം
അപ്രിയം
സ്നേഹം
സുഖം
14. വിവേകികള്‍ ധന്യമാക്കുന്നത് എന്ത്?
സ്വജീവിതം
അന്യജീവിതം
മനുഷ്യജീവിതം
സന്യാസജീവിതം
15. 'അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികള്‍' - ഈ വരികളില്‍ തെളിയുന്ന ആശാന്റെ കാവ്യഗുണം?
സ്നേഹം
ദയ
തത്ത്വചിന്ത
വര്‍ണ്ണന
16. ദിവാകരന്‍ - പര്യായപദം അല്ലാത്തത് ഏത്?
പകലോന്‍
ആദിത്യന്‍
ഭാസ്കരന്‍
ശശാങ്കന്‍
17. നളിനിയുടെ കണ്ണുനീരിനെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?
മഞ്ഞുതുള്ളിയോട്
മഴത്തുള്ളിയോട്
ഉഷസ്സിനോട്
സൂര്യനോട്
18.പ്രാണി - എതിര്‍ലിംഗം?
പ്രാണിനി
പ്രാണന്‍
പ്രാണികള്‍
പ്രണയിനി
19.'ദൃഷ്ടം - ദിഷ്ടം ' - അര്‍ഥവ്യത്യാസം?
കാഴ്ച - ഇഷ്ടം
കാണപ്പെട്ടത് - ഭാഗ്യം
ഭാഗ്യം - കാണപ്പെട്ടത്
കാഴ്ച - നിര്‍ഭാഗ്യം
20 ഉദയം - വിപരീതപദം?
അസ്തമനം
അസ്തമയം
അനുദയം
നിരുദയം
21. സന്യാസി - പര്യായം?
യതി
യുവാവ്
ഭ്രാതാവ്
ഗുരു
22. ഇഷ്ട - എതിര്‍ലിംഗം?
ഇഷ്ടി
ഇഷ്ടന്‍
ഇഷ്ടടത്തി
ഇട്ടന്‍
23. മഞ്ഞുതന്‍ ധാരയാര്‍ന്നതെന്ത്?
നളിനിയുടെ മുഖം
പനിനീര്‍ പൂവ്
നളിനി
ദിവാകരന്‍
24. സ്വയം - വിപരീത പദം?
അസ്വയം
നിസ്വയം
പരം
അപരം
25. ഉഷസ്സ് - പര്യായപദം അല്ലാത്തത്?
സന്ധ്യ
കാല്യം
വിഭാദം
പ്രഭാതം
