wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

FINAL QUIZ

Total questions: 21

Worksheet time: 11mins

Name
Class
Date
1.
നബി(സ) ജനിച്ച വര്‍ഷം ഏതു പേരില്‍ അറിയപ്പെടുന്നു?
a)
വിടവാങ്ങൽ വർഷം
b)
ഹിജ്‌റ വർഷം
c)
ആനക്കലഹ വര്‍ഷം.
d)
ക്രിസ്താബ്ദം
2.
എന്റെ നാഥൻ പരമപരിശുദ്ധൻ . ഞാനോ, സന്ദേശ വാഹകനായ ഒരു മനുഷ്യനല്ലാതെ മറ്റെന്തെങ്കിലുമാണോ ?" ഇങ്ങനെ പറയാൻ അല്ലാഹു നബിയോട് കൽപിക്കുന്നത് എപ്പോൾ ?
a)
A അത്ഭുത സിദ്ധികൾ കാണിക്കാൻ നബിയോട് നിഷേധികൾ ആവശ്യപ്പെട്ടപ്പോൾ
b)
B ഒത്ത് തീർപ്പിന് വന്ന ഖുറൈശി നേതാക്കളോട്
c)
C മക്കാ വിജയ വേളയിൽ
d)
D ഇതൊന്നുമല്ല
3.

നുബുവ്വത്തിന്റെ ആദ്യ നാളുകളിൽ അന്യദേശത്ത് നിന്ന് മക്കയിൽ വന്ന് ഇസ്‌ലാം സ്വീകരിച്ച്, കഅബയുടെ അരികെ ചെന്ന് ഖുറൈശി പ്രമുഖരുടെ മുമ്പിൽ വെച്ച് വിശ്വാസ പ്രഖ്യാപനം നടത്തിയ സ്വഹാബി .

a)
A ഉമർ (റ)
b)
B സൽമാനുൽ ഫാരിസി (റ)
c)
C സുഹൈബ് ബ്നു റൂമി (റ)
d)
D അബൂദറ് അൽ ഗിഫാരി(റ)
4.
എല്ലാ തിന്മയും ചെയ്യുന്ന ഒരു മനുഷ്യൻ, ഏതെങ്കിലും ഒരു തിന്മ ഉപേക്ഷിക്കാൻ തയ്യാറാണെന്ന് നബിക്ക് വാക്ക് നൽകുന്നു. ഏത് തിന്മ ഉപേക്ഷിക്കാനാണ് നബി (സ) അയാളെ ഉപദേശിച്ചത് ?
a)
A വ്യഭിചാരം
b)
B മദ്യപാനം
c)
C മോഷണം
d)
D കളവ് പറയൽ
5.
മക്കാ മുശ് രിക്കുകൾ തന്നെ ഏൽപിച്ച സൂക്ഷിപ്പ് മുതലുകൾ അവർക്ക് തന്നെ തിരിച്ച് നൽകാൻ നബി (സ) ഹിജ്റയുടെ സമയത്ത് ആരെയാണ് ചുമതലപ്പെടുത്തിയത് ?
a)
A സൽമാൻ അൽ ഫാരിസി (റ)
b)
B ഉസ്മാൻ (റ)
c)
C അലി (റ)
d)
D ബിലാൽ (റ)
6.
ഹുദൈബിയ കരാർ പത്രം എഴുതിയ ഉടനെ ഖുറൈശികളുടെ ബന്ധനത്തിൽ നിന്നും രക്ഷപ്പെട്ട് ഒരു സ്വഹാബി നബിയുടെ അടുക്കൽ അഭയം തേടി എത്തുന്നുണ്ട്. എന്നാൽ ആ കരാർ വ്യവസ്ഥക്ക് എതിരായതിനാൽ നബി (സ) അദ്ദേഹത്തെ മക്കയിലേക്ക് തന്നെ തിരിച്ചയക്കുന്നു. ആരായിരുന്നു ആ സ്വഹാബി ?
a)
A അമ്മാർ ബ്നു യാസർ (റ)
b)
B അബൂ ജന്തൽ (റ)
c)
C ഖബ്ബാബ് (റ)
d)
D അബൂ സൽമ (റ)
7.
"എന്നിൽ നിന്ന് ഉപദ്രവം നീക്കുകയും എനിക്ക് സൗഖ്യം നൽകുകയും ചെയ്ത അല്ലാഹുവിന് സ്തുതി !" റസൂൽ (സ) പഠിപ്പിച്ച ഈ പ്രാർത്ഥന ഏത് സന്ദർഭത്തിൽ നിർവഹിക്കാനുള്ളതാണ് ?
a)
A ഉറങ്ങി എഴുന്നേറ്റാൽ
b)
B മലമൂത്രവിസർജനത്തിന് ശേഷം
c)
C വസ്ത്രം ധരിക്കുമ്പോൾ
d)
D ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ
8.
"പുരുഷാകൃതി പൂണ്ട ദൈവമോ? നര ദിവ്യാകൃതി പൂണ്ട ധർമ്മമോ ? കാരുണ്യവാൻ നബി മണി മുത്ത് രത്നമോ?" പ്രസിദ്ധമായ ഈ നബി കീർത്തനങ്ങൾ ആരുടെതാണ് ?
a)
A വള്ളത്തോൾ
b)
B കുമാരനാശാൻ
c)
C ശ്രീ നാരായണ ഗുരു
d)
D വൈക്കം മുഹമ്മദ് ബഷീർ
9.
പരലോകത്ത് ഏഴ് വിഭാഗം ജനങ്ങൾക്ക് അർശിന്റെ തണൽ ലഭിക്കുമെന്ന് നബി (സ ) പറഞ്ഞിട്ടുണ്ട് . അതിൽ ഏത് വിഭാഗത്തെയാണ് നബി ഒന്നാമതായി പരാമർശിച്ചത് ?
a)
A നീതിമാനായ ഭരണാധികാരി .
b)
B ഒറ്റയ്ക്കിരുന്ന് അല്ലാഹുവെ ഓർത്ത കരഞ്ഞവൻ
c)
C അല്ലാഹുവിന്റെ അനുസരണത്തിൽ യുവത്വം ചെലവഴിച്ചവർ
d)
D പളളിയുമായി ഹൃദയബന്ധം പുലർത്തിയവർ
10.
"ഒട്ടിയ വയറുമായി കാലത്ത് പുറപ്പെടുന്നു. വൈകുന്നേരം വയറുനിറച്ച് കൂട്ടിലേക്ക് മടങ്ങുന്നു." വിശ്വാസികൾക്ക് ഉണ്ടായിരിക്കേണ്ട ഏത് ഗുണത്തെ പരാമർശിക്കാനാണ് പറവകളുടെ അവസ്ഥ നബി പരാമർശിച്ചത് ?
a)
A ഒത്തൊരുമ
b)
B തവക്കുൽ
c)
C സഹനം
d)
D പരസ്പര സ്നേഹം
11.
" അല്ലാഹു അയാളുടെ രാജ്യത്തെ തുണ്ടംതുണ്ടമാക്കട്ടെ " നബിയുടെ കത്ത് വായിച്ച് , അത് ഒരു രാജാവ് വലിച്ച് കീറിയ വിവരമറിഞ്ഞപ്പോൾ നബിയുടെ പ്രതികരണം അങ്ങനെ ആയിരുന്നു. നബിയുടെ കത്ത് വലിച്ച് കീറിയ രാജാവ് ആര്?
a)
A ഹിർഖൻ
b)
B കിസ്റാ പർവ്വേസ്
c)
C ഹൂർമൂസ്
d)
D റുസ്തം
12.
"അത് മനുഷ്യ വചനമോ ജിന്നുകളുടെ വാക്കുകളോ അല്ല. നിശ്ചയം ! അതിന് മാധുര്യമുണ്ട്........... ആ വചനങ്ങൾ ഉയർച്ച പ്രാപിക്കും ! അതിനെ അതിജയിക്കാൻ സാധ്യമല്ല. " ഒത്തുതീർപ്പിനായി നബിയുടമായി സംസാരിച്ച ഖുറൈശി നേതാവ് , നബിയിൽ നിന്ന് ഖുർആൻ കേട്ട് , ശേഷം ഖുറൈശി നേതാക്കളുടെ അടുക്കൽ ചെന്ന് ഖുർആനെ വിശേഷിപ്പി വചനങ്ങളാണിത്........! അദ്ദേഹത്തിന്റെ പേര് എന്ത്?
a)
A ഇക് രിമ
b)
B അബൂസുഫ് യാൻ
c)
C വലീദ്ബ്നു മുഗീറ
d)
D സുഹൈൽ ബ്നു അംറ്
13.
ഹുദൈബിയാ സന്ധിയുടെ വേളയിൽ ഒത്ത് തീർപ്പിനായി നബിയുടെ അടുക്കൽ എത്തിച്ചേർന്ന മുറൈശി നേതാവ് ആര്?
a)
A വലീദ്ബ്നു മുഗീറ
b)
B അംറുബ്നു ആസ്
c)
C സുഹെൽ ബ്നു അംറ്
d)
D അബൂസുഫ് യാൻ
14.

വുദു ചെയ്യാൻ കൂടുതൽ വെള്ളം ഉപയോഗിക്കുന്നത് പോലും ധൂർത്താണെന്ന് നബി (സ ) പറഞ്ഞിട്ടുണ്ട്. ധൂർത്തന്മാരെ അല്ലാഹു വിശേഷിപ്പിച്ചത് ആരോട് ?

a)
A കപടന്മാർ
b)
B ധിക്കാരികൾ
c)
C പിശാചിന്റെ കൂട്ട്കാർ
d)
D പിശാചിന്റെ സഹോദരങ്ങൾ
15.
2. നബി(സ)യുടെ പിതാവ് അബ്ദുല്ലയുടെയും പിതൃവ്യന്‍ അബൂ ത്വാലിബിന്റെയും മാതാവ് ആര്?
a)
ഫാത്തിമ ബിൻത് അബൂ ഖുഹാഫ
b)
ഫാത്തിമ ബിൻത് അബീ സലിം
c)
ഫാത്തിമ ബിൻത് മുഹമ്മദ്
d)
ഫാത്വിമ ബിന്‍ത് അംറ് അല്‍ മഖ്‌സൂമിയ്യ
16.
തിരുനബി(സ)യുടെ കരം കൊണ്ട് വധിക്കപ്പെട്ട ഏക മനുഷ്യന്‍?
a)
-ഉബയ്യ് ബ്നു ആസിം
b)
– ഉബയ്യ്ബ്‌നു ഖലഫ്
c)
-ഉത്ബത് ബ്നു കഅബ്
d)
-ഉത്ബത്ബ്നു ആമിർ
17.
മറഞ്ഞ രൂപത്തില്‍ (ഗായിബ്) ഒരാള്‍ക്ക് മാത്രമേ നബി(സ) മയ്യിത്ത് നിസ്‌കരിച്ചിട്ടുള്ളൂ…. വ്യക്തി ആര്?
a)
-ജഅഫർ ബ്നു അബ്ദില്ല
b)
– നജ്ജാശി രാജാവ്
c)
-അസ്സാനു ബ്നു സാബിത്
d)
-ജാബിർ ബ്നു അബ്ദില്ല
18.
തിരുനബി(സ)യെ പരമ്പര മുറിഞ്ഞവനെന്ന് വിളിച്ച മനുഷ്യനെ ഖുര്‍ആന്‍ ആക്ഷേപിച്ചു. ആരാണ് ആ മനുഷ്യന്‍?
a)
-അബൂ സുഫിയാൻ
b)
-അബൂ ആമിർ
c)
– ആസ്വ് ഇബ്‌നു വാഇല്‍
d)
-അബൂ ജഹല്
19.
ശാഇറു റസൂലില്ലാഹ് (നബി(സ)യുടെ കവി) എന്ന പേരിലറിയപ്പെട്ടത് ആര്?
a)
– ഹസ്സാനുബ്‌നു സാബിത്(റ)
b)
-മുആദ് ബ്നു ജബൽ
c)
-അലി ബിൻ അബീ താലിബ്
d)
-ഹസ്സാനുബ്‌നു വാഹിൽ
20.
.കഅ്ബുബ്‌നു സുഹൈറിന്റെ പ്രസിദ്ധമായ നബികീര്‍ത്തനകാവ്യം ഏത്?
a)
-ഹിജ്ജാഅ` റസൂലില്ല
b)
-നഷീദ്ത്തു ഹബീബുള്ള
c)
– ‘ബാനത് സുആദു’
d)
-ബാനത് ഖസീദ
21.
തിരുനബി(സ)യുടെ അവസാനത്തെ വസ്വിയത്ത്?
a)
– നിസ്‌കാരത്തെക്കുറിച്ചും ആശ്രിതരെക്കുറിച്ചുമായിരുന്നു.
b)
-കുടുംബ ബന്ധവും നമസ്കാരവും
c)
-സാമ്പത്തികവും രാഷ്ട്രിയവും
d)
-നമസ്കാരവും സകാത്തും