wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

വിദ്യാഭ്യാസത്തിന്റെ ദാർശനിക അടിത്തറ

Total questions: 16

Worksheet time: 8mins

Name
Class
Date
1.

കളി മാത്രമാണ് മനുഷ്യൻറെ കുട്ടിക്കാലത്തുള്ള വികസനത്തിന്റെ ഉയർന്ന പ്രകടന രൂപം. കളി മാത്രമാണ് കുട്ടിയുടെ ആത്മാവിൽ ഉള്ളതിനെ സ്വതന്ത്രമായി പ്രകടിപ്പിക്കുന്നത് എന്ന് ഓൺ ദി എജുക്കേഷൻ ഓഫ് മാൻ എന്ന പുസ്തകത്തിലൂടെ വ്യക്തമാക്കുന്നുണ്ട് ആര്?

a)

ഫ്രോബൽ

b)

റൂസ്സോ

c)

ജോൺ ഡ്യൂയി

d)

പിയാഷെ

2.

എല്ലാ കുട്ടികളും സ്വാഭാവികമായും നല്ലവരാണ് അവർക്ക് കിട്ടുന്ന അനുഭവ പരിസരമാണ് അവരെ മോശക്കാർ ആക്കുന്നത്  ഇത് ആരുടെ വാക്കുകളാണ്?

a)

വൈഗോഡ്‌സ്കി

b)

റൂസ്സോ

c)

ഗാർഡനർ

d)

ബെൽ ഹൂക്സ്

3.

പ്രകൃതിയിൽ നിന്ന് പഠിക്കലും പ്രകൃതിയിലേക്ക് ഇറങ്ങി ആഴത്തിൽ അറിയലും വിദ്യാഭ്യാസത്തിന് ആവശ്യമാണെന്ന് മുന്നോട്ടുവെച്ച ഇന്ത്യൻ വിദ്യാഭ്യാസ വിചക്ഷണൻ ആരാണ്?

a)
സ്വാമി ചിന്മയാനന്ദൻ
b)
സ്വാമി രാമാനന്ദൻ
c)
സ്വാമി വിവേകാനന്ദൻ
d)
സ്വാമി സച്ചിദാനന്ദൻ
4.

വിദ്യാഭ്യാസം എന്നത് കേവലമായ അക്ഷര അക്ക പഠനം അല്ലെന്നും അത് മനുഷ്യനെ എല്ലാവിധ അടിമത്തത്തിൽ നിന്നും മോചിപ്പിക്കുന്നതാകണമെന്നും പറഞ്ഞത് ആര്?

a)
സ്വാമി വിവേകാനന്ദൻ
b)
ശ്രീനാരായണ ഗുരു
c)
മഹാത്മാഗാന്ധി
d)
ചാടയംപാരായണ ഭാഗവതൻ
5.

ജനാധിപത്യമെന്നത് അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല. മറിച്ച് നിശ്ചിതമായൊരു സാമൂഹ്യസാഹചര്യത്തിൽ ജീവിക്കുന്നതിലൂടെ കുട്ടിയിൽ ബോധപൂർവമല്ലാതെ രൂപപ്പെടുന്ന ഒന്നാകണം എന്ന് പറഞ്ഞതാര്

a)

ജോൺ ഡ്യൂയി

b)

ഫ്രോബൽ

c)

റൂസ്സോ

d)

പിയാഷെ

6.

മനുഷ്യരുടെ ക്ഷേമത്തിൽ കേന്ദ്രീകരിച്ചുകൊണ്ട്, വിദ്യാഭ്യാസത്തെ കുറിച്ചുള്ള ചിന്തകൾ വളർന്നുവരുന്നതിന്റെ ഭാഗമായി രൂപപ്പെട്ട വാദം ഏതാണ്

a)

മാനവികതാ വാദം

b)
സാമൂഹ്യവാദം
c)
ധാർമികവാദം
d)
രാഷ്ട്രീയവാദം
7.

വൈജ്ഞാനിക വികാസവുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളിൽ ജ്ഞാനനിർമിതി വാദം ആരുമായി ബന്ധപ്പെട്ടതാണ്?

a)

പിയാഷെ

b)

ജോൺ ഡ്യൂയി

c)

ഗാന്ധിജി

d)

റൂസ്സോ

8.

ഓരോ കുട്ടിയും  വ്യത്യസ്തരാണെങ്കിലും എല്ലാവരിലുമുള്ള പൊതുഘടകം അത് കുട്ടിയുടെ ആന്തരികവും സ്വാഭാവിക പ്രകൃതവുമായ ജിജ്ഞാസയാണ്.  അതിനെ പരിപോഷിപ്പിക്കലാകണം വിദ്യാഭ്യാസം എന്ന സങ്കല്പം മുന്നോട്ടുവച്ചത് ആരാണ്?

a)

ജീൻ ജാക്വസ് റൂസോ

b)

പിയാഷെ

c)

ജോൺ ഡ്യൂയി

d)

ഫ്രോബൽ

9.

വൈജ്ഞാനിക വികാസം സംഭവിക്കുന്നത് സാമൂഹികമായ ഇടപെടലിലൂടെ ആണെന്നും, മുതിർന്നവരുടെയും മറ്റുള്ളവരുടെയും ഇടപെടലിലൂടെയാണ് കുട്ടി പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത് എന്ന സാമൂഹ്യ ജ്ഞാനനിർമ്മിതി വാദത്തിന്റെ ഉപജ്ഞാതാവ് ആര്?

a)

ഗാർഡനർ

b)

പൌലോ ഫ്രെയര്‍

c)

വൈഗോഡ്‌സ്കി

d)

ബെൽ ഹൂക്സ്

10.

വിദ്യാഭ്യാസം എന്നത് വ്യക്തിയിൽ അന്തർലീനമായ കഴിവുകളുടെ വികാസമാണെന്ന് പറഞ്ഞതാര്?

a)

ഗാർഡനർ

b)

ജീൻ ജാക്വസ് റൂസോ

c)

വൈഗോഡ്‌സ്കി

d)

സ്വാമി വിവേകാനന്ദൻ

11.

വൈഗോഡ്സ്കി മുന്നോട്ട് വെച്ച ZPD യുടെ പൂര്‍ണ്ണരൂപം എന്ത്?

a)

The Zone of Proximal Development

b)

The Zone of Progressive Development

c)

The Zone of Proximal Department

d)

The Zone of Professional Development

12.

ഓരോ കുട്ടിയും വിവിധങ്ങളായ കഴിവുള്ളവരാണ് ഈ കഴിവുകളുടെ വികാസമാണ് വിദ്യാഭ്യാസ ഘട്ടത്തിൽ നടക്കേണ്ടതെന്ന് വാദിച്ചതാര്

a)

ഗാർഡനർ

b)

വൈഗോഡ്സ്കി

c)

ജീൻ ജാക്വസ് റൂസോ

d)

പിയാഷെ

13.

അധ്യാപക കേന്ദ്രിത വിദ്യാഭ്യാസം, ഉള്ളടക്കകേന്ദ്രിത പാഠ്യപദ്ധതി, കുട്ടി  ഒഴിഞ്ഞ പാത്രമാണ്, കുട്ടി അറിവിൻറെ സ്വീകർത്താവാണ് എന്ന കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്ന വിദ്യാഭ്യാസ ദർശനം ഏത്

a)

ബിഹേവിയറിസം

b)

കൺസ്ട്രക്റ്റീവിസം

c)

സോഷ്യൽ കൺ സ്ട്രക്റ്റീവിസം

d)

പുരോഗമന വാദം

14.

ലിംഗനീതി, ലിംഗ തുല്യത, ലിംഗസമത്വം തുടങ്ങിയവയെല്ലാം വിമർശനാത്മക വിദ്യാഭ്യാസ ചിന്തയുടെ ഭാഗമാക്കി മാറ്റിയ വിദ്യാഭ്യാസ പ്രവർത്തക ആരാണ്?

a)

ഗാർഡനർ

b)

ബെൽ ഹൂക്സ്

c)

വൈഗോഡ്‌സ്കി

d)

പിയാഷെ

15.

പഠിതാവിനെ കേന്ദ്രീകരിച്ച വിദ്യാഭ്യാസം, പ്രക്രിയാധിഷ്ഠിത പാഠ്യപദ്ധതി, കുട്ടി ഒഴിഞ്ഞ പാത്രമല്ല, കുട്ടിക്ക് സഹജമായ കഴിവുകൾ ഉണ്ട്, കുട്ടി അറിവിന്‍റെ നിർമ്മാതാവാണ്, പഠനം സ്വാഭാവികമാണ്, പഠനം സ്വാഭാവികവും സജീവമായ മാനസിക പ്രക്രിയയാണ് എന്ന് പറയുന്ന വിദ്യാഭ്യാസ ദർശനം ഏത്

a)

ബിഹേവിയറിസം

b)

കൺസ്ട്രക്റ്റീവിസം

c)

കോഗ്നിറ്റീവ് കണ്‍സ്ട്രക്ടീവിസം

d)

സോഷ്യൽ കൺ സ്ട്രക്റ്റീവിസം

16.

വിമര്‍ശനാത്മക ബോധന ശാസ്ത്രത്തിന് തുടക്കമിട്ട ചിന്തകന്‍

a)

ഗാർഡനർ

b)

ബെൽ ഹൂക്സ്

c)

പൌലോ ഫ്രെയര്‍

d)

വൈഗോഡ്‌സ്കി