Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ആർഭാടത്തിൽ നിന്ന് ലാളിത്യത്തിലേയ്ക്ക് Quiz

Total questions: 18

Worksheet time: 9mins

Name
Class
Date
1.

ആർഭാടം ഒരുന്മാദവസ്ഥയാണ് ‘-ഇതാരുടെ അഭിപ്രായം?

a)

പണക്കാരുടെ

b)

പാവപ്പെട്ടവരുടെ

c)

എം എൻ വിജയന്റെ

d)

ഗുരുവിന്റെ

2.

ഉന്മാദാവസ്ഥ - എന്നതുകൊണ്ട് വിവക്ഷിക്കുന്നതെന്ത് ?

a)

സന്തോഷമുള്ള അവസ്ഥ

b)

പ്രതികരിക്കുന്ന അവസ്ഥ

c)

ഭ്രാന്തമായ അവസ്ഥ

d)

കടമുള്ള അവസ്ഥ

3.

ആർഭാടം ഉന്മാദാവസ്ഥയാണെന്ന് പറയാൻ കാരണമെന്ത് ?

a)

ആർഭാടം കാട്ടാൻ വേണ്ടി മനുഷ്യൻ എന്തും ചെയ്യാൻ മടിക്കുന്നില്ല

b)

ആർഭാടം കാട്ടാൻ വേണ്ടി മനുഷ്യൻ ഒന്നും ചെയ്യുന്നില്ല

c)

ആർഭാടം കാട്ടാൻ ആരും തയ്യാറാവുന്നില്ല

d)

ആർഭാടം കാട്ടാൻ ശരി മാത്രം ചെയ്യുന്നു

4.

ആർഭാടത്തിൽ നിന്ന് ലാളിത്യത്തിലേയ്ക്ക് എന്ന പാഠം ഉൾപ്പെട്ട സാഹിത്യ വിഭാഗമേത് ?

a)

കഥ

b)

നാടകം

c)

നിരൂപണം

d)

നോവൽ

5.

‘ആരാധനയെ പോലും ……… നിരാഡംബരമാക്കി’ ആര്  ?

a)

രാഷ്ട്രീയക്കാർ

b)

ശ്രീനാരായണ ഗുരു

c)

പാപ്പർ

d)

മൂലയ്ക്കായവർ

6.

ii ) ആരാധനയെ പോലും നിരാഡംബരമാക്കാൻ കാരണമെന്ത് ?

a)

ഇല്ലാത്തവർ ചെലവാക്കി മുടിയുന്നതിനാൽ

b)

ആരാധന ഇഷ്ടമല്ലാത്തതിനാൽ

c)

ആരാധനാലയങ്ങൾ ഇല്ലാത്തതിനാൽ

d)

ആനയെ ഇഷ്ടമില്ലാത്തതിനാൽ

7.

ഏതു പാഠത്തിലെ സന്ദർഭമാണിത് ?

a)

ആർഭാടം

b)

ലാളിത്യം

c)

ആഡംബരം

d)

ആർഭാടത്തിൽ നിന്ന് ലാളിത്യത്തിലേയ്ക്ക്

8.

അവർക്കു മാത്രമായി മീനിന്റെ വില കുറയുന്നില്ല ‘ - ആർക്കു മാത്രമായി ?

a)

പണക്കാർക്ക്

b)

പാവപ്പെട്ടവർക്ക്

c)

രാഷ്ട്രീയക്കാർക്ക്

d)

നേതാക്കന്മാർക്ക്

9.

‘സമുദായ സംഘടനകൾക്ക് ഇക്കാര്യത്തിൽ പലതും ചെയ്യുവാൻ കഴിയും‘ ഏതുകാര്യത്തിൽ ?

a)

വ്യവസായം തുടങ്ങുന്ന കാര്യത്തിൽ

b)

വിദ്യാഭ്യാസ പുരോഗതിയുടെ കാര്യത്തിൽ

c)

ആനയില്ലാത്തതിന്റെ കാര്യത്തിൽ

d)

വർധിച്ചു വരുന്ന ആർഭാടത്തിന്റെ കാര്യത്തിൽ

10.

നാരായണ ഗുരുവിന്റെ പേരിൽ ഉള്ള സമുദായ സംഘടന ഏതാണ്?

a)

നായർ സർവ്വീസ് സൊസൈറ്റി

b)

എസ്.എൻ.ഡി.പി. യോഗം

c)

സാധു ജന സംരക്ഷണ സമിതി

d)

യോഗക്ഷേമ സഭ

11.

‘അത് പ്രണയത്തെപ്പോലെ നിങ്ങളെ ആത്മഹത്യയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു ‘ ഏത് ?

a)

ആർഭാടം

b)

വിവാഹം

c)

മത്സരം

d)

ഉത്സവം

12.

‘അത് പ്രണയത്തെപ്പോലെ നിങ്ങളെ ആത്മഹത്യയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു എന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്ത് ?

a)

എല്ലാ പ്രണയവും ആത്മഹത്യയിലേക്ക് നയിക്കുന്നതിനാൽ

b)

ലേഖകന് പ്രണയം ഇഷ്ടമില്ലാത്തതിനാൽ

c)

പ്രണയത്തിൽ ആഡംബരമുള്ളതിനാൽ

d)

പ്രണയത്തെപ്പോലെ ആഡംബരവും നമ്മെ ഏറെ ഭ്രമിപ്പിക്കുന്നതിനാൽ.

13.

ഇത് രാഷ്ട്രീയക്കാരന്റെയോ സർക്കാരിന്റെയോ തട്ടകമല്ല‘ - ഏത് ?

a)

ലാളിത്യം

b)

ആർഭാടം

c)

ധൂർത്താചാരങ്ങളെ ഇല്ലാതാക്കൽ

d)

ഉത്സവം നടത്തൽ

14.

ഇത് രാഷ്ട്രീയക്കാരന്റെയോ സർക്കാരിന്റെയോ തട്ടകമല്ല. തട്ടകം എന്നതുകൊണ്ട് വിവക്ഷിക്കുന്നതെന്ത് ?

a)

തട്ടുള്ള അകം

b)

തട്ടിൻപുറം

c)

പ്രവർത്തന മേഖല

d)

വ്യവസായം

15.

‘അനാവശ്യമായ ധനവ്യയം ഒരു മംഗള കർമ്മത്തിനും പാടില്ല’ എന്ന് നിർദ്ദേശിച്ചത് ആര്?

a)

എം എൻ വിജയൻ

b)

ശ്രീനാരായണ ഗുരു

c)

ഗാന്ധിജി

d)

പണക്കാരൻ

16.

ഉന്മാദം എന്ന പദത്തിന് യോജിക്കുന്ന ശരിയായ പദം ഏതാണ്?

a)

സ്വത്വം

b)

ധൂർത്ത്

c)

സ്വയം മറക്കൽ

d)

തനതു വ്യക്തിത്വം

17.

ആദർശത്തിന്റെയും ലാളിത്യത്തിന്റെയും ഊന്നു വടികൊണ്ട് എന്തുചെയ്യണമെന്നാണ് ലേഖകൻ പറയുന്നത്?

a)

പണക്കാരന്റെ ഉയരം കുറയ്ക്കണം

b)

സാധാരണക്കാരന്റെ ഉയരം കൂട്ടണം

c)

സമുദായസ്ഥാപനങ്ങളുടെ ഉയരം കൂട്ടണം

d)

നേതൃത്വം വിപരീതമാക്കണം

18.

ആർഭാടത്തിൽ നിന്ന് ലാളിത്യത്തിലേയ്ക്ക് എന്ന പാഠം ഏതു കൃതിയിൽ നിന്നും എടുത്തതാണ്?

a)

ചിതയിലെ വെളിച്ചം

b)

എം.എൻ.വിജയൻ സമ്പൂർണ്ണ കൃതികൾ - സംസ്കാരം- 2

c)

മരുഭൂമികൾ പൂക്കുമ്പോൾ

d)

എം.എൻ.വിജയൻറെ കൃതികൾ