wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

puthuvarsham

Total questions: 10

Worksheet time: 5mins

Name
Class
Date
1.
  1. 1.മലയാള നാട് എന്ത് മറന്നു എന്നാണ് കവയിത്രി പറയുന്നത്?

a)

അമ്മയുടെ വാത്സല്യം

b)

ഗ്രാമനന്മ

c)

ഓണവും പൂവും

d)

കൃഷി

2.

2.മുറ്റത്തിനൈശ്വര്യം ചാര്‍ത്തുന്ന പൂക്കളോട് കവയിത്രി താരതമ്യം ചെയ്യുന്നതാരെ?

a)

തുമ്പ

b)

അമ്മ

c)

മാവേലി

d)

പൂക്കള്‍

3.

3.തുമ്പ പൂവിന്‍റെ എന്തെല്ലാം ഗുണങ്ങളാണ് കവയിത്രി അമ്മയില്‍ കാണുന്നത്?

a)

ഭംഗിയും നിറവും

b)

വെളുപ്പു നിറം

c)

നിറയെ പൂക്കുന്ന അവസ്ഥ

d)

വെണ്മയും നൈര്‍മല്യവും

4.

4 .എല്ലാ പൂക്കള്‍ക്കും ഭംഗിക്കും മീതെയാണ് എന്ന് കവയിത്രി പറയുന്നത് എന്തിനെ?

a)

അമ്മയുടെ ഭംഗി

b)

അമ്മയുടെ സ്നേഹം

c)

അമ്മയുടെ മുഖം

d)

അമ്മയുടെ ജീവിതം

5.

5 .പോരാ പോരാന്ന് മജ്ജയും മാംസവും നോവെടുത്തുച്ചത്തില്‍ ആര്‍ക്കുന്ന കാലം ഏത്?

a)

യൗവ്വനം

b)

കൗമാരം

c)

ബാല്യം

d)

വാര്‍ദ്ധക്യം

6.
  1. 6 .കാട്ടുതേന്‍ എന്ന പദം വിഗ്രഹിച്ചെഴുതുമ്പോള്‍?

a)

കാട്ടിലെ തേന്‍

b)

കാടും തേനും

c)

കാടാകുന്ന തേന്‍

d)

കാടിന്‍റെ തേന്‍

7.

7.താഴത്തെയിത്തിരി മണ്ണില്‍ വിനീതയാം പാവത്തെ .ഇവിടെ പാവമായി കവയിത്രി സൂചിപ്പിക്കുന്നത് ആരെ?

a)

കിളിയെ

b)

അമ്മയെ

c)

തുമ്പയെ

d)

മഴയെ

8.

8.ആരോടും ചേരുവാനാകാതെ വൈദ്യുത വീചി പോലാപത്തായ് മാറും കാലം - ഏത് കാലത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്?

a)

ബാല്യകാലം

b)

യൗവ്വനം

c)

കൗമാരം

d)

കുട്ടിക്കാലം

9.

9.ആരോടുമില്ലാ വഴക്കെന്നു പുഞ്ചിരി-ച്ചാരോടും കൂടി നടന്ന കാലം.

വരികള്‍ വ്യക്തമാക്കുന്നതെന്ത്?

a)

പുഞ്ചിരിച്ചവരോട് മിണ്ടില്ല

b)

എല്ലാവരോടും സന്തോഷത്തോടും സൗഹൃദത്തോടും ഇടപെടുന്നു

c)

ആരോടും പുഞ്ചിരിക്കുന്നില്ല

d)

എല്ലാരോടും വഴക്കാണ്

10.

10.വരും വര്‍ഷം വലതുകാല്‍ വച്ചു കയറുന്നത് ആരാണെന്നാണ്‌ കവയിത്രി പറയുന്നത്?

a)

അമ്മ

b)

ഐശ്വര്യം

c)

നന്മ

d)

മാവേലി

Similar Resources on Wayground