wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

58. അൽമുജാദല

Total questions: 25

Worksheet time: 14mins

Name
Class
Date
1.

സൂറത്തുൽ മുജാദല എത്രാം ജുസ്ഇലാണ്?

a)

27

b)

28

c)

29

2.

സൂറത്തുൽ മുജാദല മദനി സൂറയാണ്

a)

തെറ്റ്

b)

ശരി

3.

സ്വന്തം ഭർത്താവിനെ കുറിച്ച് നബിയോട് തർക്കിച്ച സ്ത്രീ ആര് ?

a)

ഖൗല ബിന്‍തു സഅ്‌ലബ

b)

ഖദീജ ബിൻത് സഅ്ലബ

c)

ഹിൻത് ബിൻത് ഖൗല

4.

നബിയോട് തർക്കിച്ച സ്ത്രീയുടെ ഭർത്താവ് ഔസുബ്‌നു സ്വാമിതിൻറെ സഹോദരൻ പ്രമുഖ സഹാബിയാണ്. ആരാണ് അദ്ദേഹം?

a)

ഖാലിദുബ്നുൽ വലീദ്

b)

ഉബാദതുബ്‌നു സ്വാമിത്

c)

ഉസാമതുബ്നു സ്വാമിത്

5.

ഖൗല ബിൻത് സഅലബ ഏതു വിഷയത്തിലാണ് നബിയോട് തർക്കിച്ചത്?

a)

ത്വലാഖ്

b)

ളിഹാർ

c)

ഖുൽഅ്

6.

'അറിയാമോ അതാരാണെന്ന്? ഖൗല ബിന്‍തു സഅ്‌ലബയാണത്. തന്റെ ആവലാതി ഏഴാകാശങ്ങളില്‍ കേള്‍ക്കപ്പെട്ട വനിതയാണവര്‍. അല്ലാഹുവാണ, രാത്രിവരെ അവരെന്നെ തടഞ്ഞുനിര്‍ത്തിയാലും ഞാന്‍ നില്‍ക്കും. നമസ്‌കാര സമയങ്ങളില്‍ മാത്രമേ അവരോട് വിടുതല്‍ ചോദിക്കുകയുള്ളൂ.' ഇതാരുടെ വാക്കുകൾ?

a)

അബൂബക്കർ (റ)

b)

ഉമർ(റ)

c)

ഇബ്നു ഉമർ (റ)

7.

ളിഹാര്‍ എന്നത് കൊണ്ട് ഉദ്ദേശ്യം. ..?

a)

"ഞാൻ നിന്നെ മൂന്ന് മൊഴിയും ചൊല്ലി യിരിക്കുന്നു" എന്ന് പറയലാണ്

b)

"ത്വലാഖ് ചൊല്ലാതെ, ഞാൻ നിന്നെ ഒഴിവാക്കിയിരിക്കുന്നു" എന്ന് പറയലാണ്

c)

"നീ എനിക്കു എന്റെ ഉമ്മയുടെ മുതുകുപോലെയാണ്" എന്ന് പറയലാണ്.

8.

അറബികളുടെ വീക്ഷണത്തില്‍ ത്വലാഖിന് ശേഷം ഭാര്യയെ തിരിച്ചെടുക്കാന്‍ കഴിയുമായിരുന്നു. എന്നാൽ ളിഹാറിനുശേഷം ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിയുമായിരുന്നില്ല...

a)

ശരി

b)

തെറ്റ്

9.

ഇസ്ലാമിൽ ളിഹാര്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. എന്നാൽ ഒരാള്‍ തന്റെ ഭാര്യയെ ളിഹാര്‍ ചെയ്തതായി പ്രസ്താവിച്ചാല്‍ അയാള്‍ക്ക് പ്രായശ്ചിത്തം അനിവാര്യമാകുന്നില്ല.

a)

ശരി

b)

തെറ്റ്

10.

ളിഹാർ ചെയ്തയാൾ നടത്തേണ്ട പ്രായശ്ചിത്തം ഒന്ന്: ഒരു അടിമയെ മോചിപ്പിക്കലും മൂന്ന്: 60 അഗതികൾക്ക് ഭക്ഷണം നൽകലും ആണെങ്കിൽ രണ്ടാമത്തേത് ഏത്?

a)

മൂന്ന് നോമ്പ് തുടർച്ചയായി പിടിക്കുക

b)

60 നോമ്പ് തുടർച്ചയായി പിടിക്കുക

c)

60 നോമ്പ് ഇടതടവോടെ എങ്കിലും പിടിക്കുക

11.

كُبِتَ അർഥം

a)

എഴുതപ്പെടുക

b)

നിന്ദിക്കപ്പെടുക

c)

നിർബന്ധമാക്കപ്പെടുക

12.

മുസ്‌ലിംകള്‍ക്കുള്ളില്‍ പിളര്‍പ്പ് സൃഷ്ടിക്കാനും കുഴപ്പമുണ്ടാക്കാനും തിന്‍മകള്‍ പ്രചരിപ്പിക്കാനും കപട വിശ്വാസികൾ നടത്തിയ ഗൂഡാലോചനയെ ഖുർആൻ എന്താണ് വിളിച്ചത്?

a)

ഉദ് വാൻ (العدوان)

b)

നജ് വ (النجوى)

c)

ഇസ്മ് (الإثم)

13.

അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകള്‍ അല്ലാതെ മറ്റാരുമല്ല. തീര്‍ച്ചയായും അവര്‍ നിഷിദ്ധമായ വാക്കും .....................................മാണ് പറയുന്നത്‌.

a)

തിന്മ

b)

അസത്യം

c)

ശത്രുത

14.

"അവ അല്ലാഹുവിന്‍റെ പരിധികളാകുന്നു" എന്താണ് ആ പരിധി?

a)

ളിഹാറിന് പ്രായശ്ചിത്തം നിശ്ചയിച്ചത്

b)

കപട വിശ്വാസികളുടെ ഗൂഢാലോചന വിലക്കിയത്

c)

കൂട്ടത്തിൽ ഇരിക്കുമ്പോൾ ചിലർ സ്വകാര്യം പറയരുത് എന്നത്

15.

"അവരുടെ മുമ്പുള്ളവര്‍ വഷളാക്കപ്പെട്ടത് പോലെ വഷളാക്കപ്പെടുന്നതാണ്‌". ആരെക്കുറിച്ചാണ് ഈ വാക്കുകൾ ?

a)

അല്ലാഹുവിലും അന്ത്യദിനത്തിലും നിഷേധിക്കുന്നവർ

b)

പ്രപഞ്ചക ദൃഷ്ടാന്തങ്ങൾ തള്ളിക്കളയുന്ന വരും നിഷേധിക്കുന്നവരും

c)

അല്ലാഹുവെയും അവന്‍റെ ദൂതനെയും എതിര്‍ത്തു കൊണ്ടിരിക്കുന്നവര്‍

16.

നരക ശിക്ഷയിലേക്ക് കൊണ്ടെത്തിക്കുന്നതിൽപെട്ടതാണ് പാപത്തിലും അതിക്രമത്തിലുമുള്ള സ്വകാര്യസംഭാഷണം. മറ്റൊന്നുകൂടി ഖുർആൻ പറയുന്നുണ്ട് ഏതാണ് ?

a)

കളവു പറയൽ

b)

റസൂലിനെ ധിക്കരിക്കൽ

c)

ശത്രുത പുലർത്തൽ

17.

സൂറത്തിൽ പറയുന്ന അനുവദനീയമായ സ്വകാര്യ സംഭാഷണങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

a)

ദൈവഭക്തി

b)

പുണ്യം

c)

ക്ഷമ

18.

"സത്യവിശ്വാസികളെ ദുഃഖിപ്പിക്കാന്‍ വേണ്ടി പിശാചില്‍ നിന്നുള്ളത് മാത്രമാകുന്നു" എന്താണ് പിശാചിൽ നിന്നുള്ളത് ?

a)

കളവ്

b)

റസൂലിനെ ധിക്കരിക്കൽ

c)

രഹസ്യ സംഭാഷണം

19.

സദസ്സിൽ പുലർത്തേണ്ട മര്യാദകളിൽ ഈ സൂറത്തിൽ പരാമർശിക്കുന്നത് ഏത് ?

a)

മുൻനിരയിൽ നേരത്തെ ഇരുപ്പുറപ്പിക്കുക

b)

ഉന്തി തള്ളി മുന്നിലേക്ക് കയറിയിരിക്കാതിരിക്കുക

c)

ഇരിപ്പിടങ്ങളിൽ വിശാലത ഒരുക്കി കൊടുക്കുക

20.

ആരുടെ പദവികളാണ് അല്ലാഹു ഉയർത്തി നൽകുക ?

a)

വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ

b)

വിശ്വസിക്കുകയും അറിവ് നൽകപ്പെടുകയും ചെയ്യുന്നവരുടെ

c)

വിശ്വസിക്കുകയും ദൈവീക മാർഗ്ഗത്തിൽ ജിഹാദ് ചെയ്യുകയും ചെയ്യുന്നവരുടെ

21.

"അതാണു നിങ്ങള്‍ക്കു ഉത്തമവും കൂടുതല്‍ പരിശുദ്ധവുമായിട്ടുള്ളത്‌." ഏത്?

a)

സദസ്സിലേക്ക് വരുന്നവർക്ക് വിശാലസൗകര്യം ഒരുക്കി കൊടുക്കുന്നത്

b)

റസൂലുമായുള്ള രഹസ്യ സംഭാഷണത്തിന് മുമ്പ് ദാനം അർപ്പിക്കുന്നത്

c)

വിശ്വസിക്കുകയും അറിവ് നേടുകയും ചെയ്യുന്നത്

22.

"ദൈവ കോപത്തിന് ഇരയായ വരുമായി ആത്മബന്ധം സ്ഥാപിച്ചവർ" എന്ന് പറഞ്ഞത് ആരെ കുറിച്ച് ?

a)

കപട വിശ്വാസികൾ

b)

ബഹുദൈവ വിശ്വാസികൾ

c)

മദീനയിലെ ജൂതന്മാർ

23.

"സ്വന്തം സത്യങ്ങളെ പരിചകൾ ആക്കിയവർ" ആര്?

a)

കപട വിശ്വാസികൾ

b)

ബഹുദൈവ വിശ്വാസികൾ

c)

മദീനയിലെ ജൂതന്മാർ

24.

നഷ്ടകാരികളിൽ ഉൾപ്പെടുന്നവർ ആരാണ് എന്നാണ് ഈ സൂറത്ത് പറയുന്നത്?

a)

സത്യനിഷേധികൾ

b)

ജൂതന്മാർ

c)

പിശാചിൻറെ പാർട്ടിക്കാർ

25.

വിജയികൾ ആരാണ് എന്നാണ് ഈ സൂറത്തിലെ പരാമർശം ?

a)

അറിവ് നൽകപ്പെട്ടവർ

b)

അല്ലാഹുവിൻറെ പാർട്ടി

c)

പ്രവാചകന് ദാനം നൽകുന്നവർ