Font size
Worksheets25MayBible
Total questions: 16
Worksheet time: 5mins
പരിശുദ്ധ കന്യാമറിയത്തിന്റെ പിതാവിന്റെ പേര്?
സഖറിയ
യോവാക്കിം
ജോസഫ്
പൗലോസ് പതിവനുസരിച്ച് അവിടെച്ചെന്നു മൂന്നു സാബത്തുകളില്‍, വിശുദ്‌ധഗ്രന്‌ഥത്തെ ആധാരമാക്കി അവരോടു സംവാദത്തിലേര്‍പ്പെട്ടു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 2.
എവിടെ?
തെസലോനിക്ക
സിനഗോഗ്
ദേവാലയം
തെസലോനിക്കയിലെ യഹൂദരുടെ സിനഗോഗ്
യേശു = ക്രിസ്തു
ശരി
തെറ്റ്
അവാസ്തവം
ഇവയൊന്നും അല്ല
പൗലോസിനും സീലാസിനും തെസ്സലോനിക്കയിൽ ആതിഥ്യമരുളിയ വ്യക്തി?
സാവൂൾ
യാക്കോബ്
ജാസൻ
ഈ സ്‌ഥലത്തെ യഹൂദര്‍ തെസലോനിക്കായിലുള്ളവരെക്കാള്‍ മാന്യന്‍മാരായിരുന്നു. ഇവര്‍ അതീവ താത്‌പര്യത്തോടെ വചനം സ്വീകരിച്ചു. അവര്‍ പറഞ്ഞതു സത്യമാണോയെന്ന് അ റിയുവാന്‍ വിശുദ്‌ധഗ്രന്‌ഥങ്ങള്‍ അനുദിനം പരിശോധിക്കുകയും ചെയ്‌തിരുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 11.
സ്ഥലം ഏത്?
ബെറോയാ
തെസലോനിക്ക
അപ്പളോണിയ
അതിനാല്‍, സിനഗോഗില്‍ വച്ചു യഹൂദന്‍മാരുമായും മറ്റു ഭക്‌തജനങ്ങളുമായും, പൊതുസ്‌ഥലത്തുവച്ച് എല്ലാദിവസവും അവിടെ കൂടിയിരുന്നവരുമായും അവന്‍ വാദപ്രതിവാദം നടത്തി.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 17.
കാരണം?
വിഗ്രഹങ്ങള്‍ കണ്ടത് കൊണ്ട്
ജാസൻ മൂലം
നഗരം മുഴുവന്‍ വിഗ്രഹങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നതുകണ്ട്
മനസ്സിലെ ക്ഷോഭം
അജ്‌ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാല്‍, ഇപ്പോള്‍ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്‌ചാത്തപിക്കണമെന്ന് അവിടുന്ന് ---.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 30
ആവശ്യപ്പെടുന്നു
ആഗ്രഹിയ്ക്കുന്നു
ആജ്ഞാപിയ്ക്കുന്നു
അപേക്ഷിയ്ക്കുന്നു
എന്തെന്നാല്‍, താന്‍ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യന്‍ വഴി ലോകത്തെ മുഴുവന്‍ നീതിയോടെ വിധിക്കാന്‍ അവിടുന്ന് ഒരു ദിവസം നിശ്‌ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചുകൊണ്ട് അവിടുന്ന് ഇതിന് ഉറപ്പു നല്‍കിയിട്ടുമുണ്ട്.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 31.
ഇവിടെ മനുഷ്യൻ ആര്?
ദൈവം
യേശു
മോശ
സൃഷ്ടാവ്
കോറിന്തോസിൽ പൗലോസ് താമസിച്ചത് ആരുടെ വീട്ടിൽ? അവർ എന്താണ് ചെയ്തിരുന്നത്? അവർ ഏത് ജനവിഭാഗത്തിൽ പെട്ടവരാണ്?
അക്വീലാ
കൂടാരപ്പണി
യഹൂദ
ഗ്രീക്ക്
ആഴ്ചയുടെ ഏത് ദിനങ്ങളിലാണ് പൗലോസ് സിനഗോഗില്‍വച്ച് സംവാദത്തില്‍ ഏര്‍പ്പെടുകയും യഹൂദരെയും ഗ്രീക്കുകാരെയും വിശ്വസിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തത്?
സാബത്തിൽ
എല്ലാ സാബത്തിലും
ആഴ്ചയുടെ അഞ്ചാം ദിനത്തിൽ
ഇവയൊന്നും അല്ല
"നിങ്ങളുടെ രക്‌തം നിങ്ങളുടെ തന്നെ ശിരസ്‌സില്‍ പതിക്കട്ടെ. ഞാന്‍ നിരപരാധനാണ്. ഇനി ഞാന്‍ വിജാതീയരുടെ അടുക്കലേക്കു പോകുന്നു."
അപ്പ. പ്രവര്‍ത്തനങ്ങള്‍ 18 : 6.
ആര് ആരോട് പറഞ്ഞതാണിത്?
പൗലോസ് യഹൂദരോട്
പൗലോസ് ഗ്രീക്കുകാരോട്
ജനങ്ങൾ പൗലോസിനോട്
തീമോത്തേയോസ് ഗ്രീക്കുകാരോട്
സിനഗോഗിനുതൊട്ടടുത്തായിരുന്നു അവന്‍െറ വീട്. സിനഗോഗധികാരിയായ ---ഉം അവന്റെ കുടുംബം മുഴുവനും കര്‍ത്താവില്‍ വിശ്വസിച്ചു. കോറിന്തോസുകാരില്‍ പലരും വചനംകേട്ടു വിശ്വസിക്കുകയും ജ്‌ഞാനസ്‌നാനം സ്വീകരിക്കുകയും ചെയ്‌തു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 18 : 8
ക്രിസ്‌പൂസ്
തീസിയോസ്
യുസ്‌തോസ്
ക്രിസ്ക്രിസ്
"ഭയപ്പെടേണ്ടാ, നിശ്‌ശബ്‌ദനായിരിക്കാതെ പ്രസംഗിക്കുക.
എന്തെന്നാല്‍, ഞാന്‍ നിന്നോടുകൂടെയുണ്ട്. ആരും നിന്നെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല. ഈ നഗരത്തില്‍ എനിക്കു വളരെ ആളുകളുണ്ട്."
അപ്പ. പ്രവര്‍ത്തനങ്ങള്‍ 18 : 9-10.
ഇത് പറഞ്ഞതാര്?
മാലാഖ
കർത്താവ്
സീലാസ്
ദൈവദൂദൻ
"അവനു നേര്‍ച്ചയുണ്ടായിരുന്നതിനാല്‍ , കെങ്ക്‌റെയില്‍വച്ച് തല മുണ്‍ഡനം ചെയ്‌തു."
അപ്പ. പ്രവര്‍ത്തനങ്ങള്‍ 18 : 18. തല മുണ്ഡനം ചെയ്തതാര്?
പ്രിഷില്ല
അക്വീലാ
പൗലോസ്
സീലാസ്
ദൈവം അനുവദിച്ചാല്‍ ഞാന്‍ നിങ്ങളുടെ അടുത്തേക്കു തിരിച്ചുവരും എന്നുപറഞ്ഞ് പൗലോസ് വിടവാങ്ങി. എവിടെ വച്ച്?
കോറിന്തോസ്
എഫേസോസ്
കെങ്കറെ
കേസറിയ
എന്തെന്നാല്‍, അവന്‍ പൊതുസ്‌ഥ ലങ്ങളില്‍ വച്ച് വിശുദ്‌ധഗ്രന്‌ഥങ്ങള്‍ ഉദ്‌ധ രിച്ചുകൊണ്ട് ക്രിസ്‌തു യേശുതന്നെയാണെന്ന് തെളിയിക്കുകയും യഹൂദന്‍മാരെ വാക്കുമുട്ടിക്കുകയും ചെയ്‌തിരുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 18 : 28.
ഈ വ്യക്തി ആരാണ്?
പൗലോസ്
അപ്പോളോസ്
തിമോത്തേയോസ്
സീലാസ്
