Font size
Worksheets26MayBible
Total questions: 16
Worksheet time: 5mins
ഇതു --- വര്‍ഷത്തേക്കു തുടര്‍ന്നു. തന്‍മൂലം, ഏഷ്യയില്‍ വസിച്ചിരുന്ന എല്ലാവരും- യഹൂദരും ഗ്രീക്കുകാരും- കര്‍ത്താവിന്‍െറ വചനം കേട്ടു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 19 : 10
ഒരു
രണ്ടു
മൂന്നു
"ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്‌ചയ്‌ക്കും ഉയര്‍ച്ചയ്‌ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും.
അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും." ലൂക്ക 2.
ഇത് മറിയത്തോട് പറഞ്ഞത്?
അന്ന
ശിമയോൻ
സഖറിയ
യോഹന്നാൻ
എഫേസോസുകാരുടെ മേൽ പരിശുദ്‌ധാത്‌മാവ് വന്നപ്പോൾ എന്ത് സംഭവിച്ചു?
വിറച്ചു
അന്യഭാഷകളില്‍ സംസാരിച്ചു
പ്രവചിച്ചു
താഴെ വീണു
എന്നാല്‍, ദുര്‍വാശിക്കാരായ ചിലര്‍ വിശ്വസിക്കാന്‍ വിസമ്മതിക്കുകയും സമൂഹത്തിന്‍െറ മുമ്പില്‍ ക്രിസ്‌തുമാര്‍ഗത്തെ ദുഷിക്കുകയും ചെയ്‌തു. അതിനാല്‍, അവന്‍ അവരെ വിട്ടു ശിഷ്യരെയും കൂട്ടി --- പ്രസംഗശാലയില്‍ പോയി എല്ലാ ദിവസവും വിവാദത്തില്‍ ഏര്‍പ്പെട്ടുപോന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 19 : 9
ടിറാനോസിന്റെ
കേപ്പയുടെ
അപ്പോളോസിന്റെ
ആരുടെ ശരീരസ്‌പര്‍ശമേറ്റ തുവാലകളും അംഗവസ്‌ത്രങ്ങളും ആണ് അവര്‍ രോഗികളുടെ അടുത്തു കൊണ്ടുവന്നപ്പോള്‍ രോഗം അവരെ വിട്ടുമാറുകയും അശുദ്‌ധാത്‌മാക്കള്‍ അവരില്‍നിന്നു പുറത്തുവരുകയും ചെയ്‌തിരുന്നത്?
പത്രോസിന്റെ
തിമോത്തെയോസിന്റെ
പൗലോസിന്റെ
അപ്പോളോസിന്റെ
സ്‌കേവായുടെ ഏഴു പുത്രന്‍മാർ അശുദ്‌ധാത്‌മാക്കളുടെമേല്‍ കര്‍ത്താവായ യേശുവിന്റെ നാമം പ്രയോഗിച്ചുനോക്കിയതിന്റെ പരിണിതഫലമായി എന്ത് സംഭവിച്ചു?
അപ്പ. പ്രവര്‍ത്തനങ്ങള്‍ 19 : 13-14
കര്‍ത്താവായ യേശുവിന്റെ നാമം കൂടുതല്‍ പ്രകീര്‍ത്തിക്കപ്പെട്ടു
വിശ്വാസം സ്വീകരിച്ച പലരും വന്ന്, തങ്ങളുടെ ദുര്‍നടപടികള്‍ ഏറ്റുപറഞ്ഞ്, കുറ്റം സമ്മതിച്ചു
ക്‌ഷുദ്രപ്രയോഗം നടത്തിയിരുന്ന അനേകമാളുകള്‍ തങ്ങളുടെ ഗ്രന്‌ഥച്ചുരുളുകള്‍ കൊണ്ടുവന്ന് എല്ലാവരും കാണ്‍കെ അഗ്‌നിക്കിരയാക്കി.
കര്‍ത്താവിന്റെ വചനം വിപുലമായി പ്രചരിക്കുകയും അതിന്റെ ശക്‌തി വെളിപ്പെടുകയുംചെയ്‌തു.
മക്കെദോനിയാ, അക്കായിയാ എന്നീ പട്ടണങ്ങള്‍ കടന്നു ജറുസലെമിലേക്കു പോകാന്‍ പൗലോസ് തീരുമാനിച്ചത് എന്തടിസ്ഥാനത്തിൽ?
സഹോദരരുടെ അഭ്യർത്ഥന പ്രകാരം
ആത്മാവിന്റെ പ്രേരണയനുസരിച്ച്
ദൈവത്തിന്റെ നിർദ്ദേശപ്രകാരം
ഇവയൊന്നും അല്ല
പൗലോസിന് എഫേസോസിൽ നേരിടേണ്ടി വന്ന എതിർപ്പും തുടർന്നുള്ള പ്രദേശം വിട്ടുപോകലിനും കാരണം?
ജനങ്ങളുടെ തിരസ്കരണം
വെള്ളിപ്പണിക്കാരുടെ ലഹള
ദമേത്രിയോസ്
യഹൂദർ
ത്രാവാസിൽ പൗലോസ് ആലിംഗനം ചെയ്ത ശേഷം ജീവൻ ലഭിച്ച യുവാവ്?
പീറൂസ്
ഗായിയൂസ്
എവുത്തിക്കോസ്
ആഴ്‌ചയുടെ ---ദിവസം അപ്പം മുറിക്കാന്‍ ഞങ്ങള്‍ ഒരുമിച്ചുകൂടി.
ആദ്യ
രണ്ടാം
അവസാന
അവര്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞു: ഞാന്‍ ഏഷ്യയില്‍ കാലുകുത്തിയ ദിവസംമുതല്‍, എല്ലാ സമയവും നിങ്ങളുടെ മധ്യത്തില്‍ എങ്ങനെ ജീവിച്ചുവെന്നു നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 20 : 18.
എങ്ങനെ ജീവിച്ചു?
പൂർണ്ണ വിനയത്തോടെ കർത്താവിന് ശുശ്രൂഷ ചെയ്ത്
കണ്ണുനീരോടെ കർത്താവിന് ശുശ്രൂഷ ചെയ്ത്
വീടുതോറും വന്ന് പഠിപ്പിച്ച്
പൊതുസ്ഥലത്തു വെച്ച് പഠിപ്പിച്ച്
പൗലോസ് ജെറുസലെമിലേയ്ക്ക് പോകുന്നത് എന്തടിസ്ഥാനത്തിൽ?
സ്വന്തം തീരുമാനപ്രകാരം
പത്രോസിന്റെ ആവശ്യപ്രകാരം
പരിശുദ്ധാത്മാവിനാൽ നിർബന്ധിതനായി
ഇവയൊന്നും മൂലമല്ല
ജറുസലേമിൽ പൗലോസിനെ കാത്തിരിയ്ക്കുന്നത് എന്താണെന്നാണ് പരിശുദ്ധാത്മാവ് വ്യക്തമാക്കിത്തരുന്നത്?
കാരാഗൃഹം
പീഡനം
അവഹേളനം
സ്വീകരണം
നിങ്ങളെ ഞാന്‍ കര്‍ത്താവിനും അവിടുത്തെ കൃപയുടെ വചനത്തിനും ഭരമേല്‍പിക്കുന്നു. നിങ്ങള്‍ക്ക് ഉത്‌കര്‍ഷം വരുത്തുന്നതിനും സകല വിശുദ്‌ധരുടെയുമിടയില്‍ അവകാശം തരുന്നതിനും ഈ വചനത്തിനു കഴിയും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 20 : 32.
ആരുടെ വാക്കുകളാണിത്?
പൗലോസിന്റെ
സീലാസിന്റെ
യോഹന്നാന്റെ
പത്രോസിന്റെ
എന്റെയും എന്നോടുകൂടെയുണ്ടായിരുന്നവരുടെയും ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ എന്റെ ഈ കൈകള്‍ തന്നെയാണ് അദ്‌ധ്വാനിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ക്കറിയാം.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 20 : 34.
അധ്വാനിച്ചത് ആര്?
ശിഷ്യർ
സഹോദരർ
പൗലോസ്
ജനം
"സ്വീകരിക്കുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ശ്രേയസ്‌കരം" എന്നു പറഞ്ഞത് ആര്?
ദൈവം
കർത്താവായ യേശു
പൗലോസ്
പത്രോസ്
