Font size
Worksheets30MayBible
Total questions: 16
Worksheet time: 8mins
പനിയും അതിസാരവും പിടിപെട്ട് കിടപ്പിലായിരുന്ന ഏത് വ്യക്തിയെയാണ് പൗലോസ് പ്രാർത്ഥിച്ച് മേൽ കൈകൾ വച്ച് സുഖപ്പെടുത്തിയത്?
പുബ്ലിയൂസ്
പുബ്ലിയൂസിന്റെ പിതാവ്
ശതാധിപൻ
കപ്പിത്താൻ
മാതാവിനോട് യോജിയ്ക്കുന്നത്:
പരിശുദ്ധ കന്യാമറിയം
മേരി
മഗ്‌ദലന
യേശുവിന്റെ അമ്മ
പൗലോസ് കുറെ ചുള്ളിക്കമ്പുകള്‍ പെറുക്കിയെടുത്തു തീയിലിട്ടപ്പോള്‍ ചൂടേറ്റു പുറത്തുചാടി കൈയില്‍ ചുറ്റിയ പാമ്പ്:
അണലി
മൂർഖൻ
പാമ്പ്
ചേര
ഫേസ്തൂസ് പൗലോസിനെ ആർക്കാണ് ഏല്പിച്ചുകൊടുത്തത്?
അഗ്രിപ്പാ
പത്രോസ്
ജൂലിയൂസ്
അരിസ്താർക്കൂസ്
പൗലോസും കൂട്ടരും യാത്രയിൽ രക്ഷപെട്ട് എത്തിച്ചേർന്ന ദ്വീപ്:
സിറിയ
മാൾട്ട
സിറാക്കൂസ്
റോമാ
പൗലോസിനോട് ദയാപൂർവ്വം പെരുമാറിയ ജൂലിയൂസ് എന്തായിരുന്നു?
സൈന്യാധിപൻ
സഹസ്രാധിപൻ
ശതാധിപൻ
പടയാളി
ഉപദേശിച്ചു: മാന്യരേ, നമ്മുടെ ഈ കപ്പല്‍യാത്ര കപ്പലിനും ചരക്കിനും മാത്രമല്ല നമ്മുടെ ജീവനുതന്നെയും നഷ്‌ടവും അപകടവും വരുത്തുമെന്നു ഞാന്‍ കാണുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 27 : 10. ആരുടെ വാക്കുകളാണിത്?
കപ്പിത്താന്റെ
പൗലോസിന്റെ
കപ്പലുടമയുടെ
ഇവയൊന്നും അല്ല
അപ്പോള്‍ ഭടന്‍മാര്‍ തോണിയുടെ കയറു ഛേദിച്ച് അതു കടലിലേക്കു തള്ളി.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 27 : 32. കാരണം?
നാവികർക്ക് രക്ഷപെടാൻ വേണ്ടി
ആരും രക്ഷപെടാതിരിയ്ക്കാൻ വേണ്ടി
നാവികർ കപ്പലിൽത്തന്നെ നിന്നില്ലെങ്കിൽ ആർക്കും രക്ഷപെടാൻ കഴിയില്ലെന്ന പൗലോസിന്റെ വാക്കനുസരിച്ച്
ഭടന്മാർക്ക് രക്ഷപെടാൻ വേണ്ടി
ഈ സംഭവത്തെത്തുടര്‍ന്ന് ദ്വീപിലുണ്ടായിരുന്ന മറ്റു രോഗികളും അവന്‍െറ യടുക്കല്‍ വന്നു സുഖം പ്രാപിച്ചുകൊണ്ടിരുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 28 : 9. ഏതാണ് സംഭവം?
പുബ്ലിയൂസിന്റെ പിതാവിന്റെ സൗഖ്യം
പൗലോസിന്റെ വചനപ്രഘോഷണം
അണലിയിൽനിന്ന് പൗലോസ് രക്ഷപെട്ടത്
മഴ
എന്തെന്നാല്‍, ഇസ്രായേലിന്റെ പ്രത്യാശയെ പ്രതിയാണ് ഞാന്‍ ഈ ചങ്ങലകളാല്‍ ബന്‌ധിതനായിരിക്കുന്നത്.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 28 : 20. ആരോടാണ് ഇത് പൗലോസ് പറഞ്ഞത്?
യഹൂദരോട്
യഹൂദ നേതാക്കന്മാരോട്
ജനങ്ങളോട്
ജനപ്രമാണികളോട്
നീ പോയി ഈ ജനത്തോടു പറയുക, നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും, എന്നാല്‍ മനസ്‌സിലാക്കുകയില്ല. നിങ്ങള്‍ തീര്‍ച്ചയായും കാണും എന്നാല്‍ ഗ്രഹിക്കുകയില്ല.
അവര്‍ കണ്ണുകൊണ്ടു കാണുകയും കാതുകൊണ്ടുകേള്‍ക്കുകയും ഹൃദയംകൊണ്ടു മനസ്‌സിലാക്കുകയും മാനസാന്തരപ്പെടുകയും ഞാന്‍ അവരെ സുഖപ്പെടുത്തുകയും ചെയ്യുക അ സാധ്യം. അത്രയ്‌ക്കും ഈ ജനതയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്‌ദീഭവിച്ചിരിക്കുന്നു; കണ്ണ് അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 28 : 26-27. ഏത് പ്രവാചകന്റെ വാക്കുകളാണിവ?
ഏലിയ
പൗലോസ്
ഏശയ്യാ
മോശ
"അവന്‍ ദൈവരാജ്യം പ്രസംഗിക്കുകയും കര്‍ത്താവായ യേശുക്രിസ്‌തുവിനെക്കുറിച്ചു നിര്‍ബാധം ധൈര്യപൂര്‍വം പഠിപ്പിക്കുകയും ചെയ്‌തു." അദ്ധ്യായവും വാക്യവും ഏത്?
അപ്പ. പ്രവര്‍ത്തനങ്ങള്‍ 28 : 32
അപ്പ. പ്രവര്‍ത്തനങ്ങള്‍ 28 : 31
അപ്പ. പ്രവര്‍ത്തനങ്ങള്‍ 27 : 31
അപ്പ. പ്രവര്‍ത്തനങ്ങള്‍ 27 : 32
അവനുമായി സംസാരിക്കാന്‍ അവര്‍ ഒരു ദിവസം നിശ്‌ചയിച്ചു. അന്ന് നിരവധിയാളുകള്‍ അവന്‍െറ വാസസ്‌ഥലത്തു വന്നുകൂടി. --- മുതല്‍ --- വരെ അവന്‍ മോശയുടെ നിയമത്തെയും പ്രവാചകന്മാരെയും അടിസ്‌ഥാനമാക്കി യേശുവിനെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ദൈവരാജ്യത്തെക്കുറിച്ചു പരസ്യമായി സാക്‌ഷ്യപ്പെടുത്തുകയും ചെയ്‌തു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 28 : 23
ഉച്ച
രാവിലെ
സന്ധ്യ
വൈകീട്ട്
"പൗലോസ്, നീ ഭയപ്പെടേണ്ടാ, സീസറിന്റെ മുമ്പില്‍ നീ നില്‍ക്കുകതന്നെ ചെയ്യും. നിന്നോടൊപ്പംയാത്രചെയ്യുന്നവരെയും ദൈവം നിനക്കു വിട്ടുതന്നിരിക്കുന്നു.". ആരുടെ വാക്കുകളാണിവ?
ആത്മാവ്
ദൈവദൂതൻ
ദൂതൻ
പിശാച്
പൗലോസ് യാത്ര ചെയ്ത കപ്പലിൽ എത്രപേർ ഉണ്ടായിരുന്നു?
275
276
76
360
തടവുകാര്‍ നീന്തി രക്‌ഷപെടാതിരിക്കാന്‍ അവരെ കൊന്നുകളയണമെന്നായിരുന്നു ഭടന്‍മാരുടെ തീരുമാനം.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 27 : 42. ശതാധിപൻ ഈ ഉദ്യമത്തിൽ നിന്ന് ഭടന്മാരെ തടഞ്ഞതെന്ത്?
തടവുകാരെ രക്ഷപെടുത്താൻ
പൗലോസിനെ രക്ഷിയ്ക്കണമെന്ന് ആഗ്രഹിച്ച്
ഭടന്മാരെ കൊലപാതകികളാക്കാതിരിയ്ക്കാൻ
ചോര ചിന്താതിരിയ്ക്കാൻ
