WorksheetsAathmavinte vellipadugal
Total questions: 10
Worksheet time: 5mins
അതിന്റെ സന്ധ്യാനക്ഷത്രങ്ങള്‍ ഇരുണ്ടുപോകട്ടെ എന്ന് കഷ്ടത നിമിത്തം തന്റെ ജന്മദിനത്തെ ശപിച്ചതാരാണ്?
ഇപ്പോലിത്ത്
മിഷ്‌കിന്‍
ഇയ്യോബ്
പാഷ
നോവല്‍രചനയുടെ ലക്ഷ്യമായി ദസ്തയേവ്‌സ്‌കി പറയുന്നതെന്ത്?
നന്മയുടെ മൂര്‍ത്തിയായി ഒരു ശുദ്ധാത്മാവിനെ സൃഷ്ടിക്കുക
പണം സമ്പാദിക്കുക
കടബാധ്യത തീര്‍ക്കുക
മാനസികോല്ലാസം ലഭിക്കുക
വഴിയരികില്‍ വലിച്ചെറിയപ്പെട്ട ഒരു പാറക്കഷണംപോലെയല്ലേ ഇപ്പോള്‍ തന്റെ അവസ്ഥ. ആരാണ് ഇങ്ങനെ ചിന്തിക്കുന്നത്?
അന്ന
ദസ്തയേവ്‌സ്‌കി
മേരിയ
ഫെദോസ്യ
അത്രമേല്‍ സ്‌നേഹിച്ച ഒരാളുടെ മരണം നമ്മുടെ ജീവിതത്തെ എത്ര നിശ്ശൂന്യമാക്കിത്തീര്‍ക്കുമെന്ന് ഇപ്പോള്‍ ഞാനറിയുന്നു. ആരെയാണ് ദസ്തയേവ്‌സ്‌കി ഇവിടെ സ്മരിക്കുന്നത്?
പാഷയെ
മേരിയയെ
അന്നയെ
ഫെദോസ്യയെ
ദസ്തയേവ്‌സ്‌കിയുടെ ഏതു കൃതിയിലെ കഥാപാത്രമാണ് ഇപ്പോലിത്ത്?
കുറ്റവും ശിക്ഷയും
ചൂതാട്ടക്കാരന്‍
ഇഡിയറ്റ്
കാരമസോവ് സഹോദരന്മാര്‍
ഒരു മഹല്‍സന്നിധിയിലെന്നപോലെ അന്ന ശിരസ്സുകുനിച്ചത് ആരുടെ മുന്നിലാണ്?
ഫെദോസ്യയുടെ
ദസ്തയേവ്‌സ്‌കിയുടെ
പെരുമ്പടവം ശ്രീധരന്റെ
മേരിയയുടെ.
എഴുത്തുകാരുടെ രക്തമൂറ്റിക്കുടിക്കുന്ന അട്ട' എന്ന് പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണ്?
സ്റ്റെല്ലോവ്‌സ്‌കിയെക്കുറിച്ച്
പാഷയെക്കുറിച്ച്
ഇപ്പോലിത്തിനെക്കുറിച്ച്
ഫയദോറിനെക്കുറിച്ച്
ദസ്തയേവ്‌സ്‌കിയുടെ ജീവിതം അടിസ്ഥാനമാക്കി പെരുമ്പടവം ശ്രീധരന്‍ എഴുതിയ നോവല്‍?
കാല്‍വരിയിലേക്ക് വീണ്ടും
ഒരു സങ്കീര്‍ത്തനംപോലെ
എന്റെ ഹൃദയത്തിന്റെ ഉടമ
അരൂപിയുടെ മൂന്നാംപ്രാവ്
ചേട്ടന്റെ അനാഥമായ കുടുംബം. എനിക്കു കൈമലര്‍ത്താനൊക്കുമോ? കൈമലര്‍ത്താനൊക്കുമോ എന്ന പ്രയോഗത്തില്‍ സൂചിതമാകുന്ന ആശയം?
സഹായിക്കാതിരിക്കാനാവില്ല.
ചേട്ടന്റെ കുടുംബം അനാഥമായി
ബന്ധങ്ങള്‍ വളരെ വിലപ്പെട്ടതാണ്.
ചേട്ടന്റെ മരണം
തന്റെ ജീവിതം ഒരു പേക്കിനാവായിത്തീര്‍ന്നു.' ദസ്തയേവ്‌സ്‌കി ഇങ്ങനെ ചിന്തിക്കുന്നതിനു കാരണം?
ജീവിതം സ്വപ്നങ്ങള്‍ നിറഞ്ഞതാണ്.
ജീവിതത്തില്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങള്‍ ഏറെയായിരുന്നു.
സന്തോഷവും സന്താപവും നിറഞ്ഞതായിരുന്നു ജീവിതം.
നോവല്‍ എഴുതി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതുകൊണ്ട് .
