wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കണ്ണാടി കാണ്മോളവും

Total questions: 20

Worksheet time: 6mins

Name
Class
Date
1.

മഹാഭാരതംകിളിപ്പാട്ട് ഏത് പര്‍വ്വത്തിലെ കഥയാണ് ശാകുന്തളം

a)

ഭീഷ്മപര്‍വം

b)

കര്‍ണപര്‍വം

c)

സംഭവപര്‍വം

d)

ദ്രോണപര്‍വം

2.

ശകുന്തളാദുഷ്യന്തന്മാരുടെ വിവാഹം ഏത് രീതിയിലുള്ളതായിരുന്നു

a)

സ്വയംവരം

b)

ഗാന്ധര്‍വം

c)

താലികെട്ട്

d)

സംബന്ധം

3.

ശകുന്തളയുടെ മാതാപിതാക്കള്‍

a)

കണ്വന്‍ -മേനക

b)

മേനക- ദുര്‍വാസാവ്

c)

വിശ്വാമിത്രന്‍- മേനക

d)

ദുഷ്യന്തന്‍ -അനസൂയ

4.

' കോകിലനാരി പോലെ നീ പരഭൃതയല്ലോ ' - കോകിലനാരി എന്നു വിശേഷിപ്പിക്കാന്‍ കാരണം

a)

നന്നായി പാടുന്നതിനാല്‍

b)

കോകിലത്തിന്‍റെ നിറമായതിനാല്‍

c)

കണ്വമഹര്‍ഷി വളര്‍ത്തിയതിനാല്‍

d)

വിശ്വാമിത്രമഹര്‍ഷിയുടെ മകളായതിനാല്‍

5.

പണ്ഡിതന്മാര്‍ക്കു പോലുമുള്ള ശീലമായി ശകുന്തള പറയുന്നത്

a)

പരദോഷം പറയുന്ന ശീലം

b)

സ്വന്തം കുറ്റങ്ങള്‍ മറച്ചു വച്ച് മറ്റുള്ളവരുടെ കുറ്റം മാത്രം കാണുന്ന ശീലം

c)

പാംസുസ്നാനം കൊണ്ടു സന്തോഷിക്കുന്ന ശീലം

d)

സ്വന്തം സൗന്ദര്യത്തില്‍ അഹങ്കരിക്കുക

6.

സ്വന്തം ഗുണത്താല്‍ മറ്റുവരെ നിന്ദിക്കാത്തത്

a)

ദുര്‍ജ്ജനങ്ങള്‍

b)

സജ്ജനങ്ങള്‍

c)

വാനോര്‍

d)

മത്തേഭം

7.

നിത്യവും മത്തേഭം സന്തോഷം കണ്ടെത്തുന്നത്

a)

സ്വച്ഛജലത്തില്‍ കുളിച്ചിട്ട്

b)

പാംസുസ്നാനം ചെയ്ത്

c)

പരദൂഷണം പറഞ്ഞ്

d)

കണ്ണാടിയില്‍ നോക്കി

8.

ദുര്‍ജ്ജനത്തെപ്പോലും നിന്ദിക്കാത്തത്

a)

സജ്ജനങ്ങള്‍

b)

സ്വജ്ജനങ്ങള്‍

c)

ദുര്‍ജ്ജനങ്ങള്‍

d)

പണ്ഡിതന്മാര്‍

9.

ക്രുദ്ധനാം സര്‍പ്പത്തേക്കാളും പേടിക്കേണ്ടത്

a)

മത്തേഭത്തെ

b)

നാരികളെ

c)

പുരുഷന്മാരെ

d)

സത്യധര്‍മ്മാദികള്‍ വെടിയുന്ന പുരുഷനെ

10.

മൂര്‍ഖനാമവനോടു പണ്ഡിതന്‍ ശുഭാശുഭ-

മാഖ്യാനം ചെയ്താല്‍ മൂര്‍ഖനായ അവന്‍ ഗ്രഹിക്കുന്നത്

a)

ശുഭം

b)

അശുഭം

c)

ഒന്നും ഗ്രഹിക്കില്ല

d)

പരദോഷം

11.

' വെള്ളത്തെ വെടിഞ്ഞു പാലന്നമെന്നപോലെ ' -ഈ വരികളില്‍ അന്നം എന്ന് പറഞ്ഞിരിക്കുന്നത്

a)

കോകിലം

b)

ആഹാരം

c)

അരയന്നം

d)

ശകുന്തപ്പക്ഷി

12.

നിന്നുടെ ജന്മത്തേക്കാള്‍ ശ്രേഷ്ഠമാണ് എന്‍റെ ജന്മമെന്നു പറയുന്നത്

a)

ദുഷ്യന്തന്‍

b)

ശകുന്തള

c)

കണ്വന്‍

d)

വിശ്വാമിത്രന്‍

13.

കൗശികന്‍ ആരാണ് ?

a)

കണ്വന്‍

b)

വിശ്വാമിത്രന്‍

c)

ദുഷ്യന്തന്‍

d)

ദുര്‍വ്വാസാവ്

14.

തന്നിരിക്കുന്നവയില്‍ ശകുന്തളയുടെ ജീവിതവുമായി ബന്ധമില്ലാത്തത്

a)

കണ്വമഹര്‍ഷി

b)

വിശ്വാമിത്രമഹര്‍ഷി

c)

ദുര്‍വാസാവ്

d)

സാന്ദീപനി

15.

ഭരതനെന്ന നാമം നല്‍കാന്‍ ദുഷ്യന്തനോടു പറഞ്ഞത്

a)

ശകുന്തള

b)

പ്രജകള്‍

c)

വാനോര്‍

d)

കണ്വമഹര്‍ഷി

16.

"കാവ്യഭാഷയുടെ കരുത്തിനും കാന്തിക്കും നിദര്‍ശനമാണ് ശകുന്തളോപാഖ്യാനത്തിലെ വരികള്‍ " എന്നു പറഞ്ഞത്

a)

എഴുത്തച്ഛന്‍

b)

കാളിദാസന്‍

c)

ഓ. എന്‍. വി

d)

ഉണ്ണായി വാര്യര്‍

17.

"ശകുന്തള വല്ലഭനോടുംകൂടി സന്തോഷം പ്രാപിച്ചപ്പോള്‍" - വല്ലഭന്‍ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്

a)

മകന്‍

b)

ഭര്‍ത്താവ്

c)

അച്ഛന്‍

d)

സഹോദരന്‍

18.

സുരസ്ത്രീസമയാണ് ശകുന്തള എന്നു പറയാന്‍ കാരണം

a)

ദുഷ്യന്തന്‍റെ ഭാര്യയായതിനാല്‍

b)

മുനികന്യക ആയായതിനാല്‍

c)

വിശ്വാമിത്രമഹര്‍ഷിയുടെ മകളായതിനാല്‍

d)

മേനകയുടെ മകളായതിനാല്‍

19.

മലയാളഭാഷയുടെ പിതാവ്

a)

കുഞ്ചന്‍ നമ്പ്യാര്‍

b)

എഴുത്തച്ഛന്‍

c)

ചെറുശ്ശേരി

d)

അയ്യപ്പപ്പണിക്കര്‍

20.

'അജഗജാന്തരം' എന്ന ചെല്ലിനു സമാനമായ പ്രയോഗം

a)

അജഗജാന്തരവ്യത്യാസം

b)

മേരുവും കടുകുമുള്ളന്തരം

c)

കടുകിന്മണി മാത്രമുള്ള

d)

കണ്ടാലും ഗജമാത്രം