NEW
Font size
Worksheetsപണയം - Quiz
Total questions: 15
Worksheet time: 8mins
2. തയ്യൽക്കാരൻ ചാക്കുണ്ണിയുടെ കണ്ണുകൾ കുഴിഞ്ഞതെന്തുകൊണ്ട്
രോഗം ബാധിച്ചതുകൊണ്ട്
ഉറങ്ങാത്തതുകൊണ്ട്
മൂന്നു പതിറ്റാണ്ട് നൂലു കോ൪ത്തതുകൊണ്ട്
റേഡിയോ കേൾക്കാത്തതുകൊണ്ട്
3. ഈ റേഡിയോയും പാട്ടുമൊക്കെ എനിക്കത്ര പിടിത്തമില്ല. ആ൪ക്ക്?
ചെമ്പു മത്തായി
ചാക്കുണ്ണി
ഇ സന്തോഷ് കുമാ൪
ചാക്കോരുമാപ്പിള
4. ബട്ടൺ തുന്നുമ്പോൾ ചാക്കുണ്ണി കേട്ടതെന്ത്?
നാടകം
ശബ്ദരേഖ
പ്രാദേശിക വാ൪ത്ത
വയലും വീടും
5. ചാക്കുണ്ണിയെ കാണുമ്പോൾ അവരെല്ലാം മാറിനിൽക്കും. ആരെല്ലാം?
ചെമ്പ് മത്തായി
കാശു കൊടുക്കാത്തവ൪
തയ്ക്കാൻ വരുന്നവ൪
റേഡിയോ കേൾക്കാനെത്തുന്നവ൪
6. അയാളുടെ ജോലിയിലുള്ള ശ്രദ്ധ പാളി, എപ്പോൾ?
മകന് രോഗം വന്നപ്പോൾ
ബാലമണ്ഡലം കേട്ടപ്പോൾ
ചെമ്പ് മത്തായിയെ കണ്ടപ്പോൾ
റേഡിയോ പണയം വച്ചപ്പോൾ
7. ആറാട്ടുകുന്നിൽ റേഡിയോ വാങ്ങിച്ച ആദ്യത്തെ പൗരനാര്?
ചാക്കുണ്ണി
ചാക്കോരുമാപ്പിള
ചെമ്പ് മത്തായി
സുകു
8. റേഡിയോ വാങ്ങാൻ ഉറച്ചനാളുകളിൽ ചാക്കുണ്ണി മുടക്കം വരുത്തിയതെന്തിന്?
ബീഡി വലി
കള്ളു കുടി
തയ്യൽ പണി
മലയാറ്റൂ൪ യാത്ര
9. ചാക്കുണ്ണി റേഡിയോയ്ക്കു കണ്ഠശുദ്ധി വരുത്തിയതെങ്ങനെ?
ബാറ്ററി മാറ്റിയിട്ട്
ബാറ്ററി വാങ്ങിച്ച്
ബാറ്ററി തിരിച്ചെടുത്ത്
ബാറ്ററി പൊതിഞ്ഞുപിടിച്ച്
10. ചാരുകസേര- വിഗ്രഹിച്ചെഴുതുക.
ചാരിയിരിക്കുന്ന കസേര
ചാരുന്നതിനുള്ള കസേര
ചാരിയിരിക്കുന്നതിനുള്ള കസേര
ചാരിയ കസേര
11. പൗരൻ എന്നതിൻറെ എതി൪ലിംഗം ഏത് ?
പൗര
പൗരി
പൗരാവലി
പൗത്രി
12. പ്രയോഗം മാറ്റുക- മത്തായി അയാളെ സൂക്ഷിച്ചുനോക്കി.
അയാളാൽ മത്തായി സൂക്ഷിച്ചുനോക്കപ്പെട്ടു
മത്തായിയാൽ അയാൾ സൂക്ഷിച്ചുനോക്കി
അയാൾ മത്തായിയാൽ സൂക്ഷിച്ചുനോക്കപ്പെട്ടു
അയാളെ മത്തായി സൂക്ഷിച്ചുനോക്കാതിരുന്നില്ല
13. അയാളുടെ ജോലിയിലുള്ള ശ്രദ്ധ പാളിപ്പോയി- അ൪ത്ഥത്തിനു മാറ്റം വരാതെയുള്ള നിഷേധവാക്യമേത്.
അയാളാൽ ജോലിയിലുള്ള ശ്രദ്ധ പാളിപ്പോയില്ല
*അയാളുടെ ജോലിയിലുള്ള ശ്രദ്ധ പാളിപ്പോകാതിരുന്നില്ല
അയാൾ ജോലിയിൽ ശ്രദ്ധിക്കാതിരുന്നില്ല
അയാളുടെ ജോലിയിലുള്ള ശ്രദ്ധ പാളിപ്പോയില്.
14. ഒരേകാന്തത അയാളെ വലയം ചെയ്തു. ഈ വാക്യത്തിൻറെ പ്രയോഗം മാറ്റിയ ശരിയായ രൂപമേത് ?
അയാൾ ഒരേകാന്തതയാൽ വലയം ചെയ്യപ്പെട്ടു
ഒരേകാന്തതയാൽ അയാളെ വലയം ചെയ്യപ്പെട്ടു
അയാളെ ഒരേകാന്തത വലയം ചെയ്തു
അയാളെ ഒരേകാന്തയാൽ വലയം ചെയ്യപ്പെട്ടു
15. തയ്യൽയന്ത്രം- ശരിയായ വിഗ്രഹാ൪ത്ഥമേത്?
തയ്യലിൻറെ യന്ത്രം
തയ്ക്കുന്നതിനുള്ള യന്ത്രം
തയ്യൽ പോലെയുള്ള യന്ത്രം
തയ്ച്ച യന്ത്രം
1. പണയം എന്ന പാഠഭാഗം ഏതു സാഹിത്യവിഭാഗത്തിൽ പെടുന്നു?
നോവൽ
ചെറുകഥ
ലേഖനം
നിരൂപണം
