Worksheetsquiz on Indian Constitution 2022
Total questions: 50
Worksheet time: 17mins
1. ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ പാകിയത് എപ്പോൾ?
A. 1600 ൽ ഈസ്റ്റിന്ത്യ കമ്പനി ഇംഗ്ലണ്ടിൽ രൂപീകൃതമായതോടുകൂടി.
B. പതിനെട്ടാം (18) നൂറ്റാണ്ടിൽ മുഗൾ സാമ്രാജ്യം അധഃപതിച്ചതോടുകൂടി.
C. 1757 ൽ പ്ലാസിയുദ്ധത്തിൽ വച്ച് ബംഗാളിലെ നവാബായിരുന്ന സിറാജ് - ഉദ് - ദൗളയെ തോൽപ്പിച്ചതോടുകൂടി.
D. 1858 ൽ ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണാധികാരം കമ്പനിയുടെ കൈകളിൽ നിന്നും ബ്രിട്ടീഷ് രാജാവിന്റെ (രാഞ്ജിയുടെ ) കൈകളിലേക്ക് മാറ്റപ്പെട്ടപ്പോൾ.
2. ശിപായി ലഹള എന്ന് ബ്രിട്ടീഷ്കാർ വിശേഷിപ്പിച്ചിട്ടുള്ള വിപ്ലവം ഏത് വർഷത്തിലായിരുന്നു?
A. 1858 ൽ
B. 1857 ൽ
C. 1600 ൽ
D. 1784 ൽ
3. ഇന്ത്യയുടെ ഭരണഘടനാ പ്രശ്നം പരിഹരിക്കുന്നതിന് ഒരു ഫെഡറേഷൻ രൂപീകരിക്കുവാൻ വേണ്ടി ലണ്ടനിൽ നടത്തിയ സമ്മേളന പരമ്പര അറിയപ്പെട്ടത്?
A. വട്ടമേശ സമ്മേളനങ്ങൾ
B. സൈമൺ കമ്മീഷന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾ
C. നെഹ്‌റു കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾ
D. കേന്ദ്രവും പ്രവിശ്യകളും തമ്മിൽ നടന്ന ചർച്ചകൾ
4. ഇന്ത്യയുടെ മേൽ ഒരു പുതിയ ഭരണഘടന വച്ചു കെട്ടുന്ന കാര്യത്തിൽ ബ്രിട്ടീഷ് ഗവണ്മെന്റ് അവതരിപ്പിച്ച ബിൽ പാസ്സായത് ഏത് വർഷം?
A. 1927 ൽ
B. 1935 ൽ
C. 1950 ൽ
D. 1919 ൽ
5. സർദാർ വല്ലഭായ് പട്ടേലിനെ, ദീർഘദർശിയായ ഒരു രാജ്യ തന്ത്രജ്ഞനെന്ന് പ്രശംസിച്ചതാര്?
A. മഹാത്മാഗാന്ധി
B. മൗണ്ട്ബാറ്റൻ പ്രഭു
C. ജവഹർ ലാൽ നെഹ്‌റു
D. സുഭാഷ് ചന്ദ്ര ബോസ്
6. "വോയ്സ്" ഇന്ത്യ ജന്മമെടുത്തത് എന്ന്?
A. 1950 ജനുവരി 26
B. 2021 ജൂലൈ 20
C. 2010 ഓഗസ്റ്റ് 15
D. 2020 നവംബർ 26
7. വോയ്സ് ഇന്ത്യയുടെ രജിസ്റ്റർഡ് ഓഫീസ് എവിടെ സ്ഥിതി ചെയ്യുന്നു?
A. ന്യൂ ഡൽഹി
B. തിരിവനന്തപുരം
C. ചാലക്കുടി
D. തൃശൂർ
8. വോയ്സ് ഇന്ത്യ എന്ന സംഘടനയുടെ പ്രവർത്തന പരിധി ഏത്?
A. കേരളം
B. തൃശൂർ
C. ഇന്ത്യ
D. സൗത്ത് ഇന്ത്യ
9. വോയ്സ് ഇന്ത്യയുടെ മുദ്രാവാക്യം ഏത്?
A. ഒരേ ഒരിന്ത്യ ഒരൊറ്റ ജനത
B. മാറണം നമ്മൾ മാറ്റണം നാടിനേയും
C. സമത്വം സാഹോദര്യം
D. നാവടക്കൂ പണിയെടുക്കൂ
10. "VOiCE" സംഘടനയുടെ മുഴുവൻ പേരെന്താണ്?
A. വോയ്സ് ഓഫ് ഇന്ത്യൻ കോൺസ്റ്റിട്യൂഷൻ എമ്പവർമെന്റ്"
B. "വോളണ്ടീയേഴ്‌സ് ഓഫ് ഇന്ത്യൻ കോൺസ്റ്റിട്യൂഷൻ എമ്പവർമെന്റ്"
C. വോയ്സ് ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റി എമ്പവർമെന്റ്"
D. വോളണ്ടീയേഴ്‌സ് ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റി എമ്പവർമെന്റ്"
11. പൗരത്വത്തെ സംബന്ധിച്ച സമഗ്രമായ നിയമം പാസ്സാക്കിയത് ഏത് വകുപ്പ് പ്രകാരം?ഏത് വർഷം?
A. വകുപ്പ് 10, 1950 ൽ
B. വകുപ്പ് 12. 1946 ൽ
C. വകുപ്പ് 11. 1955 ൽ
D. വകുപ്പ് 6. 1948 ൽ
12. ഇന്ത്യൻ ഭരണഘടന പൂർത്തിയാക്കാൻ എടുത്ത സമയം?
A. 2 വർഷം
B. 2 വർഷം 11 മാസം 18 ദിവസം
C. 2 വർഷം 10 മാസം 18 ദിവസം
D. 2 വർഷം 11 മാസം 8 ദിവസം
13. ഇന്ത്യൻ ഭരണഘടനയിലെ അയിത്തനിർമാർജനം ഏത് വകുപ്പിലാണ്?
A. വകുപ്പ് 16
B. വകുപ്പ് 17
C. വകുപ്പ് 18
D. വകുപ്പ് 17 & 18
14. ഇന്ത്യൻ ഭരണഘടനയിൽ വ്യക്‌തി സ്വാതന്ത്ര്യത്തിന്റെ ഒരാധ്യയമായി തീരുന്ന വകുപ്പുകൾ ഏതെല്ലാം?
A. വകുപ്പ് 18 & 19
B. വകുപ്പ് 19 & 20
C. വകുപ്പ് 19, 20, 21
D. വകുപ്പ് 19, 20, 21, 22
15. ഇന്ത്യൻ ഭരണഘടനയിൽ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഏത് വകുപ്പുകളിലാണ്?
A. വകുപ്പ് 24 & 25
B. വകുപ്പ് 25 & 26
C. വകുപ്പ് 25, 26, 27, 28
D. വകുപ്പ് 27 & 28
16. ഇന്ത്യൻ ഭരണഘടനയിൽ "നിയമത്തിന്റെ അംഗീകാരം കൂടാതെ ആരുടേയും സ്വത്ത് കൈവശപ്പെടുത്തിക്കൂടാത്തതാണ്." ഇത് ഏത് വകുപ്പിൽ പെടുന്നു?
A. വകുപ്പ് 30
B. വകുപ്പ് 31
C. വകുപ്പ് 31 (1)
D. വകുപ്പ് 31 (2)
17. ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഹേബിയസ് കോർപ്പസ് റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം ഏത് കോടതികൾക്കാണ്?
A. ജില്ലകോടതി, ഹൈകോടതി, സുപ്രീംകോടതി
B. സുപ്രീംകോടതി
C. ഹൈകോടതി
D. സുപ്രീം കോടതി, ഹൈകോടതി.
18. ഇന്ത്യൻ ഭരണഘടനയിൽ 36 മുതൽ 51 വരെയുള്ള വകുപ്പുകൾ എന്തിനെ ക്കുറിച്ച് പ്രതിപാദിക്കുന്നു?
A. അടിയന്തിരാവസ്ഥയെക്കുറിച്ച്
B. നിർദേശകതത്വങ്ങളെക്കുറിച്ച്
C. മതസ്വാതന്ത്ര്യത്തെക്കുറിച്ച്
D. സ്വാതന്ത്ര്യത്തെക്കുറിച്ചും നിർദേശകതത്വങ്ങളെക്കുറിച്ചും.
19. ഭരണഘടന നിർമ്മാണ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു?
A. ഡോ. ബി. ആർ. അംബേദ്കർ
B. ഡോ. രാജേന്ദ്രപ്രസാദ്
C. ജവാഹർ ലാൽ നെഹ്‌റു
D. ലാൽ ബഹദൂർ ശാസ്ത്രി
20. ഇന്ത്യൻ ഭരണഘടനയിലെ ഏതിനെയാണ് "ഇന്ത്യയുടെ മാഗ്നാകാർട്ട" എന്ന് വിശേഷിപ്പിക്കുന്നത്?
A. മൗലികാവകാശങ്ങൾ
B. നിർദ്ദേശകതത്വങ്ങൾ
C. ആമുഖം
D. പൗരത്വത്തെ പരാമർശിക്കുന്ന ഭാഗം
21. കേന്ദ്ര സർക്കാരിന്റെ നിർവഹണാധികാരം രാഷ്ട്രപതിയിൽ നിക്ഷിപ്തമായിരിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരമാണ്?
A. വകുപ്പ് 53
B. വകുപ്പ് 52
C. വകുപ്പ് 52 & 53
D. വകുപ്പ് 54
22. മന്ത്രിസഭയുടെ തലവനെന്ന നിലക്ക് ഇന്ത്യൻ ഭരണഘടന പ്രധാനമന്ത്രിക്ക് നൽകുന്ന പ്രത്യേക പദവി ഏത് വകുപ്പിൽ പെടുന്നു?
A. വകുപ്പ് 60
B. വകുപ്പ് 75 (3)
C. വകുപ്പ് 74
D. വകുപ്പ് 78
23. ഭരണഘടനയുടെ വകുപ്പ് 79 അനുസരിച്ച് എന്താണ് പാർലിമെന്റ്?
A. രാഷ്‌ട്രപതി, ചീഫ് ജസ്റ്റിസ്, മന്ത്രിമാർ, എം. പി. മാർ അടങ്ങുന്നത്.
B. രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, എം. പി. മാർ
C. രാഷ്ട്രപതിയും ഇരു സഭകളും അടങ്ങുന്നത്.
D. മന്ത്രിസഭയും എം. പി. മാരും
24.. രാജ്യസഭയിലെ അംഗങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലെ അസംബ്ലിയിൽ നിന്നും തെരഞ്ഞെടുക്കപെടുന്നവർ എത്ര പേർ?
A. 250
B. 245
C. 545
D. 233
25. ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കുവാൻ വേണ്ട പ്രായം എത്ര?
A. 18 വയസ് പൂർത്തിയാകണം
B. 25 വയസ് പൂർത്തിയാകണം
C. 35 വയസ് പൂർത്തിയാകണം
D. 30 വയസ് പൂർത്തിയാകണം
26. സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടാൽ തുടരാവുന്ന പ്രായം എത്ര?
A. 56 വയസ് തികയുന്നത് വരെ
B. 60 വയസ് തികയുന്നത് വരെ
C. 65 വയസ് തികയുന്നത് വരെ
D. 58 വയസ് തികയുന്നത് വരെ.
27. സുപ്രീം കോടതിയെ "കോർട്ട് ഓഫ് റെക്കോർഡ്" ആക്കിയിരിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ വകുപ്പ് ഏതാണ്?
A. വകുപ്പ് 129
B. വകുപ്പ് 130
C. വകുപ്പ് 129 & 130
D. വകുപ്പ് 128
28. ഇന്ത്യൻ ഭരണഘടനയുടെ രക്ഷാകർത്താവ്?
A. രാഷ്‌ട്രപതി
B. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും
C. പ്രധാനമന്ത്രിയും മന്ത്രിസഭയും
D. സുപ്രീം കോടതി
29. സംസ്ഥാന സർക്കാരിന്റെ തലവൻ ആരാണ്?
A. മുഖ്യമന്ത്രി
B. ഗവർണർ
C. മന്ത്രിസഭ
D. ഹൈകോടതി
30. കേരള നിയമ സഭയിൽ തെരഞ്ഞെടുക്കപ്പെട്ട MLA മാരുടെ എണ്ണം എത്ര?
A. 145
B. 140
C. 141
D. 110
31. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം, ഭരണഘടനാ നിർമ്മാണസഭ തീരുമാനിച്ചത് എന്നാണ്?
A. 1946 നവംബർ 26
B. 1947 നവംബർ 26
C. 1949 നവംബർ 26
D. 1950 നവംബർ 26
32. 1976 ലെ നാൽപ്പത്തിരണ്ടാം ഭേദഗത്തിയനുസരിച്ച് ആമുഖത്തിൽ ഉൾപ്പെടുത്തിയ സുപ്രധാന ആശയങ്ങൾ ഏത്?
A. സോഷ്യലിസവും മതനിരപേക്ഷതയും
B. സ്വാതന്ത്ര്യവും സോഷ്യലിസവും
C. സമത്വവും മതനിരപേക്ഷതയും
D. സഹോദര്യവും സോഷ്യലിസവും
33. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ സാധിതമാകുന്ന ലക്ഷ്യങ്ങളെന്തൊക്കെയാണെന്ന് വ്യക്തമാക്കുക?
A. ഭരണഘടനയുടെ ഉറവിടത്തെ പറ്റിയുള്ള പ്രഖ്യാപനം. ലക്ഷ്യപാഖ്യാപനം
B. ഭരണഘടനയുടെ ഉറവിടത്തെ പറ്റിയുള്ള പ്രഖ്യാപനം. ലക്ഷ്യപാഖ്യാപനം. അംഗീകരിക്കപ്പെട്ട തിയ്യതി.
C. ഭരണഘടനയുടെ ലക്ഷ്യപാഖ്യാപനം. അംഗീകരിക്കപ്പെട്ട തിയ്യതി.
D. ഭരണഘടനയുടെ ഉറവിടത്തെ പറ്റിയുള്ള പ്രഖ്യാപനം. ലക്ഷ്യപാഖ്യാപനം. അംഗീകരിക്കപ്പെട്ട തിയ്യതി. നിർമ്മാണ സഭയുടെ പ്രഖ്യാപനം
34. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്ന് പ്രസ്ഥാവിച്ച ഭാഗം ഏത്?
A. ഇന്ത്യൻ ഭരണഘടനയുടെ ഒന്നാം ഭാഗം
B. ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഭാഗം
C. ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗം
D.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം.
35. 1953 ൽ നിയമിച്ച സംസ്ഥാന പുനഃസംഘടനാ കമ്മീഷനെ നയിച്ചത് ആരായിരുന്നു?
A. ഡോ. ബി. ആർ. അംബേദ്കർ
B. ഫസൽ ആലി
C. നെഹ്‌റു
D. പട്ടേൽ
36. 1950 ൽ നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയിലെ ആദ്യഭേദഗതി ഏത് വർഷമായിരുന്നു?
A. 1955
B. 1951
C. 1957
D. 1952
37. കുറ്റം ചെയ്യുന്ന ഒരാൾക്ക് സ്വേച്ഛാപരമായും കടന്ന രീതിയിലും നല്കപ്പെടുന്ന ശിക്ഷക്കെതിരെ സംരക്ഷണം നൽകുന്ന വകുപ്പ് ഏതാണ്?
A. വകുപ്പ് 19
B. വകുപ്പ് 19 & 20
C. വകുപ്പ് 20
D. വകുപ്പ് 20 & 21
38. ഇന്ത്യൻ ഭരണഘടനയിൽ ഏറ്റവും ശ്രദ്ധേയമായ വകുപ്പ് 21 എന്തിന് വേണ്ടി നിലകൊള്ളുന്നു?
A. തൊഴിൽ, ഉദ്യോഗം, വ്യാപാരം തുടങ്ങിയ പ്രവർത്തനങ്ങൾക്കായുള്ള സ്വാതന്ത്ര്യം
B. സ്വതന്ത്ര സഞ്ചാരത്തിനും താമസത്തിനുമുള്ള അവകാശം.
C. യോഗം ചേരുന്നതിനുള്ള അവകാശം
D. ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം
39. വിദ്യാഭ്യാസത്തിനുള്ള അവകാശം ഒരു മൗലികാവകാശമാക്കിത്തീർത്ത ഇരുപത്തിഒന്നാം (21) അനുഛേ ദത്തിന് ഒരു ഉപവകുപ്പ് കൂടി ചേർത്ത എൺപത്തി ആറാം (86) ഭരണഘടനാഭേദഗതി ഏത് വർഷമായിരുന്നു?
A. 2002
B. 2001
C. 2003
D. 2004
40. ഇന്ത്യൻ ഭരണഘടനയിലെ ഏകപൗരത്വം എവിടെ നിന്നാണ് കടം എടുത്തത്?
A. അമേരിക്ക
B. ബ്രിട്ടൻ
C. ജപ്പാൻ
D. റഷ്യ
41. ഇന്ത്യൻ ഭരണഘടനയിൽ, പൊതുജനരോഗ്യം മെച്ചപ്പെടുത്തുകയും ലഹരിപാനീയങ്ങളുടെയും ആരോഗ്യത്തിനു ഹാനികരങ്ങളായ മരുന്നുകളുടെയും ഉപയോഗം തടയുന്ന വകുപ്പ് ഏതാണ്?
A. വകുപ്പ് 46
B. വകുപ്പ് 49
C. വകുപ്പ് 47
D. വകുപ്പ് 48
42. ഇന്ത്യൻ ഭരണഘടനയിൽ, സ്വയം ഭരണത്തിന്റെ അടിസ്ഥാന ഘടകങ്ങളായി, ഗ്രാമ പഞ്ചായത്തുകൾ സംഘടിപ്പിക്കണം എന്ന് പറയുന്ന വകുപ്പേതാണ്?
A. വകുപ്പ് 38
B. വകുപ്പ് 41
C. വകുപ്പ് 40
D. വകുപ്പ് 39
43. ഭരണഘടനയുടെ ഭാഗമായി "മൗലികകർത്തവ്യങ്ങൾ" ഏത് ഭേദഗതിയിലൂടെ ഏത് വർഷമാണ് ഉൾപ്പെടുത്തിയത്.
A. 1976 ലെ ഭേദഗതി
B. 1955 ലെ ഭേദഗതി
C. 1948 ലെ ഭേദഗതി
D. 1951 ലെ ഭേദഗതി
44. ഇന്ത്യൻ ഭരണഘടനയനുസരിച്ചു, അറ്റോർണി ജനറലിനെ നിയമിക്കുന്നത് ആരാണ്?
A. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
B. പ്രധാനമന്ത്രി
C. രാഷ്‌ട്രപതി
D. ഉപരാഷ്ട്രപതി
45. ലോകസഭയിലെ അംഗസംഖ്യ 545 ആക്കിയ ഭേദഗതി ഏതായിരുന്നു?
A. നാൽപത്തിയൊന്നാം (41) ഭേദഗതി
B. നാൽപത്തിരണ്ടാം (42) ഭേദഗതി
C. നാൽപ്പതാം (40) ഭേദഗതി
D. നാൽപ്പത്തിമൂന്നാം (43) ഭേദഗതി
46. രാജ്യസഭ അംഗമാകാൻ ഇന്ത്യൻ ഭരണഘടന നിർദ്ദേശിക്കുന്ന പ്രായം?
A. 18 വയസ് പൂർത്തിയായിരിക്കണം
B. 21 വയസ് പൂർത്തിയായിരിക്കണം
C. 25 വയസ് പൂർത്തിയായിരിക്കണം
D. 30 വയസ് പൂർത്തിയായിരിക്കണം
47. ഇന്ത്യൻ ഭരണഘടനയിൽ ലോകസഭ സ്പീക്കറെ മാറ്റുന്നതുമായി ബന്ധപ്പെട്ട വകുപ്പ് ഏതാണ്?
A. വകുപ്പ് 94 (എ)
B. വകുപ്പ് 93 (സി)
C. വകുപ്പ് 94 (സി)
D. വകുപ്പ് 94 (ബി)
48. ഹൈക്കോടതികൾ സ്വതന്ത്രമായി പ്രവർത്തിക്കാൻ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വകുപ്പ് ഏതാണ്?
A. വകുപ്പ് 227
B. വകുപ്പ് 228
C. വകുപ്പ് 229
D. വകുപ്പ് 226
49. സംസ്ഥാനാന്തര നദികളെയും നദിതടങ്ങളെയും സംബന്ധിച്ച് ഭരണഘടനയിൽ പറഞ്ഞിട്ടുള്ള ഭാഗം ഏതാണ്?
A. ഇരുന്നൂറ്റിഅറുപത്തിരണ്ടാം (262) അനുഛേദം
B. ഇരുന്നൂറ്റിഅറുപത്തിഒന്നാം (261) അനുഛേദം
C. ഇരുന്നൂറ്റിഅറുപത്തിമൂന്നാം (263) അനുഛേദം
D. ഇരുന്നൂറ്റിഅറുപതാം (260) അനുഛേദം
50.
ഇന്ത്യൻ ഭരണഘടനയിൽ സാമ്പത്തിക അടിയന്തിരാവസ്ഥയെക്കുറിച്ച് പറയുന്ന ഭാഗം ഏതാണ്?
A. വകുപ്പ് 363
B. വകുപ്പ് 362
C. വകുപ്പ് 361
D. വകുപ്പ് 360
