wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

63. അൽമുനാഫിഖൂൻ

Total questions: 20

Worksheet time: 12mins

Name
Class
Date
1.

സൂറത്തുൽ മുനാഫിഖൂൻ അവതരണം?

a)

മക്കയിൽ

b)

മദീനയിൽ

2.

"അൽമുനാഫിഖൂൻ" (المنافقون) എന്ന പദം സൂറത്തിൽ എത്ര പ്രാവശ്യം പരാമർശിക്കുന്നു?

a)

3

b)

4

c)

5

3.

ഏത് യുദ്ധത്തിന് ശേഷം ഈ സൂറത്ത് അവതരിച്ചതായിട്ടാണ് കണക്കാക്കുന്നത്?

a)

ബനുന്നളീർ

b)

ബനുൽമുസത്വലഖ്

c)

ബനുൽഖൈനുഖാഅ്

4.

ബനുൽ മുസ്ത്വലഖ് യുദ്ധം നടന്നത് ഏത് വർഷം?

a)

ഹിജ്റ 6

b)

ഹിജ്റ 7

c)

ഹിജ്റ 8

5.

മുനാഫിഖുകളുടെ നേതാവ് എന്ന് അറിയപ്പെടുന്നത് ആര്?

a)

അബ്ദുള്ളാഹിബ്നു ഉബയ്യിബ്നു സലൂൽ

b)

അബ്ദുല്ലാഹിബിന് സലൂൽ

c)

അബൂ അബ്ദുള്ളാഹിബ്നു ഉബയ്യിബ്നു സലൂൽ

6.

അബ്ദുള്ളാഹിബ്നു ഉബയ്യിബ്നു സലൂൽ ഏത് ഗോത്ര നേതാവായിരുന്നു?

a)

ഔസ്

b)

ഖസ്റജ്

c)

ബനുന്നളീർ

7.

ഉഹുദ് യുദ്ധത്തിനുശേഷം വന്ന ആദ്യത്തെ ജുമുഅ ദിവസം പ്രവാചകന്റെ ഖുത്വുബക്കുമുമ്പായി ഈ മനുഷ്യന്‍ തന്റെ പതിവ് പ്രഭാഷണത്തിനായി എഴുന്നേറ്റുനിന്നപ്പോള്‍ ആളുകള്‍ അയാളുടെ വസ്ത്രം പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു: ''ഇരിക്കവിടെ. അതൊന്നും പറയാനുള്ള യോഗ്യത നിനക്കില്ല.'' മദീനയില്‍ ഇബ്‌നു ഉബയ്യ് പരസ്യമായി നിന്ദിക്കപ്പെട്ട ആദ്യ സന്ദര്‍ഭമായിരുന്നു അത്.

a)

ഈ പ്രസ്താവന ശരിയാണ്

b)

ഈ പ്രസ്താവന തെറ്റാണ്

8.

''എന്താണീ ജാഹിലിയ്യാ മുറവിളി? നിങ്ങളും ജാഹിലിയ്യാ മുറവിളികളും തമ്മിലെന്തു ബന്ധം? നിര്‍ത്തുവിന്‍ അത്. അത് വളരെ ദുര്‍ഗന്ധമുള്ളതാണ്.'' ജാഹിലിയ മുറി കൊണ്ട് എന്താണ് നബി(സ) അർത്ഥമാക്കുന്നത്?

a)

'മുസ്‌ലിംകളേ, വരുവിന്‍, ഞങ്ങളെ സഹായിക്കുവിന്‍' എന്ന് പറയുന്നത്

b)

'ഓടിവരിന്‍, നിങ്ങളുടെ സഖ്യകക്ഷിയെ സഹായിക്കുവിന്‍' എന്ന് പറയുന്നത്

c)

'ജനങ്ങളെ ഓടി വരുവിൻ ഞങ്ങളെ സഹായിക്കുവിൻ' എന്ന് പറയുന്നത്

9.

"ദൈവത്താണ, മദീനയില്‍ തിരിച്ചെത്തിയാല്‍ നമ്മില്‍ പ്രതാപികള്‍ മ്ലേച്ഛരെ അവിടെനിന്ന് ആട്ടിപ്പായിക്കുകതന്നെ ചെയ്യും.'' ഇതാരുടെ വാക്കുകൾ?

a)

ഖസ്റജുകാരുടെ

b)

അബ്ദുള്ളാഹിബ്നു ഉബയ്യിൻറെ

c)

ജൂതന്മാരുടെ

10.

പക്ഷേ കപടവിശ്വാസികള്‍ തികച്ചും

.............................. ആണെന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തുന്നു.

a)

വഞ്ചകരാണെന്ന്

b)

അവിശ്വാസികളാണെന്ന്

c)

കള്ളം പറയുന്നവരാണെന്ന്

11.

കപട വിശ്വാസികൾ അവരുടെ സത്യങ്ങളെ എന്താക്കിയിരിക്കുന്നു എന്നാണ് സൂറത്തിൽ പറയുന്നത് ?

a)

തെളിവ്

b)

പരിച

c)

ന്യായവാദം

12.

"പ്രവാചകാ, നീ ഇവര്‍ക്കുവേണ്ടി പാപമോചനം തേടിയാലും ഇല്ലെങ്കിലും ഒരുപോലെയാകുന്നു. അല്ലാഹു അവര്‍ക്ക് ഒരിക്കലും പൊറുത്തുകൊടുക്കുന്നതല്ല." ആർക്കാണ് അല്ലാഹു ഒരിക്കലും പൊറുത്തു കൊടുക്കാത്തത്?

a)

കപട വിശ്വാസികൾക്ക്

b)

ജൂതന്മാർക്ക്

c)

സത്യനിഷേധികൾക്ക്

13.

"വാസ്തവത്തിലോ അവര്‍ മതിലില്‍ ചാരിവെച്ച മരത്തടികള്‍ പോലെയാകുന്നു." ആരെക്കുറിച്ചാണ് ഈ പരാമർശം ?

a)

ജൂതന്മാരെ കുറിച്ച്

b)

കപട വിശ്വാസികളെക്കുറിച്ച്

c)

ഖസ്റജ് ഗോത്രക്കാരെ കുറിച്ച്

14.

ഇസ്സത്ത് ആർക്ക് അവകാശപ്പെട്ടതാണ്?

a)

അല്ലാഹുവിന്

b)

അല്ലാഹുവിനും റസൂലിനും

c)

അല്ലാഹുവിനും റസൂലിനും സത്യവിശ്വാസികൾക്കും

15.

ദൈവസ്മരണയിൽ നിന്നും സത്യവിശ്വാസികളെ ആര് ശ്രദ്ധ തിരിക്കാതിരിക്കട്ടെ എന്നാണ് ഖുർആൻ ഉണർത്തുന്നത്?

a)

ഭൗതിക സന്നാഹങ്ങൾ

b)

സമ്പത്തും സന്താനങ്ങളും

c)

സന്താനങ്ങൾ

16.

മരണം പിടികൂടും മുമ്പ് എന്ത് ചെയ്യണം എന്നാണ് സൂറത്ത് പറയുന്നത് ?

a)

ദൈവീക മാർഗ്ഗത്തിൽ ഉറച്ചുനിൽക്കുക

b)

കാപട്യം ഒഴിവാക്കി നബിയോടൊപ്പം അണിചേരുക

c)

വിഭവങ്ങളിൽ നിന്ന് ചിലവഴിക്കുക

17.

കപട വിശ്വാസികൾക്ക് ഗ്രഹിക്കാൻ കഴിയാത്ത ആകാശഭൂമികളിലെ എന്താണ് അല്ലാഹുവിനുള്ളത് ?

a)

ഖജനാവുകൾ

b)

ദൃഷ്ടാന്തങ്ങൾ

c)

ആധിപത്യം

18.

കള്ളം പറയുന്നവർ, നഷ്ടക്കാരികൾ, ഇവയല്ലാത്ത മറ്റേത് വിശേഷണമാണ് കപടവിശ്വാസികളെ കുറിച്ച് സൂറത്തിൽ ഖുർആൻ പറയുന്നത് ?

a)

അധർമ്മകാരികൾ

b)

ചതിയന്മാർ

c)

ധിക്കാരികൾ

19.

ഏതു നാടിൻറെ പേരാണ് ഈ സൂറത്തിൽ പരാമർശിക്കുന്നത് ?

a)

മക്ക

b)

മദീന

c)

ത്വാഇഫ്

20.

മരണ അവധി എത്തിക്കഴിഞ്ഞാൽ കൂടുതൽ സൽകർമങ്ങൾ ചെയ്യുന്നതിനായി അല്ലാഹു മനുഷ്യർക്ക് ആയുസ്സ് നീട്ടി നൽകുന്നതാണ്

a)

ഈ പ്രസ്താവന ശരിയാണ്

b)

ഈ പ്രസ്താവന ശരിയല്ല