Worksheets60. അൽമുംതഹിന
Total questions: 25
Worksheet time: 14mins
"മുംതഹിന" എന്ന പേരിന് ആസ്പദമായ പദം എത്രാമത്തെ ആയത്തിലാണ്?
10
12
13
മുഹമ്മദ് നബി (സ) മക്കയെ ആക്രമിക്കാന്‍ ഉദ്ദേശിക്കുന്നതായി അറിയിച്ചുകൊണ്ട് ഖുറൈശികൾക്ക് സന്ദേശം അയച്ചതാര്?
ആബൂബൽതഅതുൽ ഹാത്വിബ്
ഹാത്വിബുബ്നു അബീ ബൽതഅ
ഹാതിബിബ്നുഹാതിബിബ്നു സലൂൽ
ഈ സൂറത്തിൻറെ പശ്ചാത്തലത്തിൽ ഏത് യുദ്ധത്തിനു വേണ്ടിയാണ് നബി(സ) ഒരുക്കം നടത്തിയിരുന്നത്?
തബൂക്ക്
മക്കാ വിമോചനം
അഹ്സാബ്
ഏത് ചരിത്ര സംഭവത്തിന് ശേഷമാണ് ഈ സൂറത്ത് അവതരിച്ചത്?
ഒന്നാം അഖബ ഉടമ്പടി
ഖൻദഖ്
ഹുദൈബിയ്യ സന്ധി
അവിശ്വാസികള്‍ ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുതയിലും വിരോധത്തിലും വര്‍ത്തിക്കാതിരിക്കുമ്പോളും അവരോട് ശത്രുത പ്രഖ്യാപിക്കേണ്ടതാണ്
ശരിയാണ്
തെറ്റാണ്
"അല്ലയോ വിശ്വാസികളേ, എന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നതിനും എന്റെ പ്രീതി നേടുന്നതിനും തന്നെയാണ് (ദേശത്യാഗം ചെയ്ത്) പുറപ്പെട്ടിട്ടുള്ളതെങ്കില്‍ എന്റെയും നിങ്ങളുടെയും ശത്രുക്കളെ മിത്രങ്ങളായി സ്വീകരിച്ചുകൂടാത്തതാകുന്നു". 'മിത്രം' എന്നതിന് ഉപയോഗിച്ച പദം ഏത്?
أَوْلِيَآء
ٱلْمَوَدَّة
عَدُوّ
ഹാത്വിബുബ്‌നു അബീബല്‍തഅ കത്തെഴുതി നൽകിയ സ്ത്രീ ഏത് കുടുംബത്തിലെ ദാസിയായിരുന്നു?
ബനൂഹാശിം
ഖുറൈശി
അബ്ദുൽ മുത്തലിബ്
ഹാത്വിബ്(റ) നൽകിയ കത്ത് ആ സ്ത്രീയിൽ നിന്നും പിടിച്ചെടുക്കാൻ നബി(സ) അലി(റ)യോടൊപ്പം ആരെയൊക്കെയാണ് അയച്ചത്?
സുബൈര്‍, മിഖ്ദാദുബ്‌നു അസ്‌വദ്
ഇബ്നു ഉമർ, മിഖ്ദാദുബ്‌നു അസ്‌വദ്
ഇബ്നു ഉമർ, ഇബ്‌നു അബ്ബാസ്
"ഉയിര്‍ത്തെഴുന്നേല്പുനാളില്‍ നിങ്ങളുടെ കുടുംബബന്ധങ്ങളും ............................ ഉം യാതൊരു ഗുണവും ചെയ്യുന്നതല്ല"
ആത്മ മിത്രങ്ങളും
സന്താനങ്ങളും
സഹോദരങ്ങളും
ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത സ്വഹാബികളെക്കുറിച്ച് "അവരുടെ പാപങ്ങളൊക്കെ അല്ലാഹു പൊറുത്തുകൊടുക്കുന്നതാണെന്ന് വാഗ്ദത്തം ചെയ്തിട്ടുള്ളതായി" നബി(സ) അരുളിയിട്ടുണ്ട്.
ശരിയാണ്
തെറ്റാണ്
തന്റെ ഉറ്റബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും ജീവനിലും ധനത്തിലും അതിയായ ഉല്‍ക്കണ്ഠയുണ്ടാകുമ്പോൾ, മുസല്‍മാന്‍ ശത്രുക്കളായ കാഫിറുകള്‍ക്കുവേണ്ടി ചാരവൃത്തി ചെയ്യാമോ.?
കുഴപ്പമല്ല
പാടില്ല
അനുവദനീയം
"ഇസ്ലാമിനോട് ശത്രുത പ്രഖ്യാപിച്ചവരുമായി മൈത്രി ബന്ധം പാടില്ല" എന്ന് പറയാൻ ഏത് പ്രവാചകന്റെ നിലപാടാണ് ഇവിടെ പരാമർശിക്കുന്നത് ?
ഇബ്റാഹീം
മൂസ
നൂഹ്
"നിങ്ങളെ സത്യവാദികളായി അംഗീകരിക്കുന്നില്ല. നിങ്ങളുടെ മതത്തെയും അംഗീകരിക്കുന്നില്ല. ത്വാഗൂത്തിനെ നിഷേധിക്കുക സത്യവിശ്വാസത്തിന്റെ അനിവാര്യ താല്‍പര്യമാകുന്നു" ഈ ആശയം വരുന്ന വാക്യം ഏത്?
تَعْبُدُونَ مِن دُونِ ٱللَّهِ
كَفَرْنَا بِكُمْ
بَدَا بَيْنَنَا وَبَيْنَكُمُ ٱلْعَدَٰوَةُ وَٱلْبَغْضَآءُ أَبَدًا
"നാഥാ, ഞങ്ങളെ സത്യനിഷേധികള്‍ക്ക് പരീക്ഷണമാക്കാതിരിക്കേണമേ, നാഥാ, ഞങ്ങളുടെ തെറ്റുകള്‍ പൊറുത്തുതരേണമേ...." ഇതാരുടെ പ്രാർഥനയാണ്?
മുഹമ്മദ് നബി(സ)യുടെ
ഹാത്വിബുബ്‌നു അബീബല്‍തഅയുടെ
ഇബ്റാഹീം നബി(അ)യുടെ
ഇബ്രാഹിം നബി ഉൾപ്പെടെയുള്ളവരിൽ ഉത്തമ മാതൃക കണ്ടെത്താൻ കഴിയുന്നവരിൽ ഉണ്ടാകേണ്ട രണ്ട് പ്രത്യേകതകൾ ഏതെല്ലാം?
ശത്രുക്കളോട് ശത്രുതയും വിരോധവും പ്രഖ്യാപിക്കുക
അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷ ഉണ്ടാവുക
ശത്രുക്കളോട് സ്നേഹബന്ധം ഉണ്ടാക്കരുത് അവരെ മിത്രങ്ങൾ ആക്കരുത്
"അല്ലാഹുവിന്റെ ദീന്‍ സ്വീകരിച്ചതായി അവകാശപ്പെടുകയും എന്നിട്ട് അവന്റെ ശത്രുക്കളോട് മൈത്രി പുലര്‍ത്തുകയും ചെയ്യുന്ന തരത്തിലുള്ള വിശ്വാസികളെക്കൊണ്ട് അല്ലാഹുവിന് ഒരു ആവശ്യവുമില്ല" എന്നർത്ഥം വരുന്ന അല്ലാഹുവിന്റെ നാമം ഏത്?
ٱلْعَزِيزُ
ٱلْحَمِيدُ
ٱلْغَنِىُّ
"വിഷമിക്കേണ്ടതില്ല. നിങ്ങളുടെ ഈ ബന്ധുക്കളൊക്കെ മുസ്‌ലിംകളായിത്തീരുകയും ഇന്നത്തെ ശത്രു നാളത്തെ മിത്രമായിത്തീരുകയും ചെയ്യുക വിദൂരമല്ല" ഈ പ്രവചനം ഉള്ള ആയത്ത് ഏത്?
لَقَدْ كَانَ لَكُمْ فِيهِمْ أُسْوَةٌ حَسَنَةٌۭ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْءَاخِرَ
عَسَى ٱللَّهُ أَن يَجْعَلَ بَيْنَكُمْ وَبَيْنَ ٱلَّذِينَ عَادَيْتُم مِّنْهُم مَّوَدَّةًۭ
إِن يَثْقَفُوكُمْ يَكُونُوا۟ لَكُمْ أَعْدَآءًۭ وَيَبْسُطُوٓا۟ إِلَيْكُمْ
"മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും ............... ലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല"
നീതിയിലും
സ്നേഹത്തിലും
സത്യത്തിലും
ഹുദൈബിയ സന്ധ്യക്ക് ശേഷം ആദ്യമായി പലായനം ചെയ്ത് മദീനയിലെത്തിയ മുസ്‌ലിം വനിത ആര്?
ഉമ്മു സലമ
സൈനബ്
ഉമ്മുകുല്‍സൂം
വിവാഹിതയായ സ്ത്രീ മുസ്‌ലിമായി ശത്രുദേശത്തുനിന്ന് ഇസ്‌ലാമികദേശത്തേക്ക് പലായനം ചെയ്യുന്നതോടുകൂടി അവരുടെ വിവാഹബന്ധം ദുര്‍ബലപ്പെടുന്നു.
ശരിയാണ്
തെറ്റാണ്
ഹിജ്റ ചെയ്തു വന്ന സത്യവിശ്വാസിനികൾ എത്ര കാര്യങ്ങളിൽ പ്രതിജ്ഞ ചെയ്യണമെന്നാണ് സൂറത്തിൽ പറയുന്നത്?
6
7
4
സ്ത്രീകളിൽ നിന്നും ബൈഅത്ത് സ്വീകരിക്കാൻ നബി(സ) നിയോഗിച്ചത് ആരെ?
ഉമർ(റ)
അബൂബക്കർ(റ)
അലി(റ)
"ദൈവദൂതരേ, അദ്ദേഹം കുറച്ച് പിശുക്കുള്ള ആളാണ്. ഞാന്‍ എന്റെയും കുട്ടികളുടെയും അത്യാവശ്യങ്ങള്‍ക്കുവേണ്ടി അദ്ദേഹത്തിന്റെ മുതലില്‍നിന്ന് അല്‍പസ്വല്‍പം അദ്ദേഹത്തോട് ചോദിക്കാതെ എടുക്കുന്നത് കുറ്റകരമാകുമോ?" ആരെക്കുറിച്ചുള്ളതാണ് ഈ വാക്കുകൾ?
അബൂജഹൽ
അബൂബൽതഅ
അബൂസുഫിയാൻ
بُهْتَان
എന്നതിൻറെ അർത്ഥം?
വ്യാജം
വ്യഭിചാരം
പ്രതിജ്ഞ
"ശ്മശാനങ്ങളില്‍ കിടക്കുന്ന നിഷേധികള്‍ നിരാശരായതുപോലെ, അവര്‍ പരലോകത്തില്‍ നിരാശരായിക്കഴിഞ്ഞിരിക്കുന്നു". ആര്?
മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നവരും നിങ്ങളെ ഭവനങ്ങളില്‍ നിന്ന് ആട്ടിയോടിക്കുന്നവരും
അല്ലാഹുവിന്റെ കോപത്തിനിരയായ ജനത്തെ മിത്രങ്ങളാക്കുന്നവർ
ഇബ്രാഹിം നബിയെയും ഒപ്പമുള്ളവരെയും മാതൃകയായി സ്വീകരിക്കാത്തവർ
