Worksheets73. അൽമുസ്സമ്മിൽ
Total questions: 20
Worksheet time: 11mins
സൂറത്തിലെ ആദ്യ ഭാഗം അവതരിച്ച് എത്ര നാളുകൾക്ക് ശേഷമാണ് അവസാന ആയത്ത് അവതരിച്ചത് ? (പ്രബലമായ അഭിപ്രായം)
10 വർഷം
8 മാസം
1 വർഷം
16 മാസം
രാത്രിയെ രണ്ടു ഭാഗമാക്കി അതിൽ അല്പം കൂട്ടിയോ അല്ലെങ്കിൽ അല്പം കുറച്ചോ രാത്രി നമസ്കാരം നിർവഹിക്കണമെന്നാണ് അല്ലാഹു നബിയോട് പ്രവാചകത്വത്തിൻ്റെ ആദ്യത്തിൽ കൽപ്പിച്ചത്
ശരിയാണ്
തെറ്റാണ്
"നാം നിനക്ക് ഭാരിച്ച വചനം അവതരിപ്പിക്കാന്‍ പോകുന്നു" എന്തുകൊണ്ടാണ് ഖുർആനെ കനത്ത വചനം എന്ന് വിളിച്ചത്? (അവതരണ ഉദ്ദേശ്യം)
പർവ്വതങ്ങൾക്ക് പോലും വഹിക്കാൻ പറ്റാത്ത ഭാരമുള്ളതിനാൽ
അല്ലാഹുവിൻറെ കലാം ആയതിനാൽ
വിധിവിലക്കുകളും കൽപനാ നിർദ്ദേശങ്ങളും ഉള്ളതിനാൽ
രാത്രി നമസ്കാരത്തിൻറെ രണ്ട് പ്രത്യേകതകളിൽ ഒന്ന്: ഖുര്‍ആന്‍ ഓതാന്‍ ഏറ്റം ഉചിതമായ സമയമാകുന്നു.. രണ്ടാമത്തേത് ഏത്?
ആത്മനിയന്ത്രണമാര്‍ജിക്കാന്‍ ഏറെ സഹായകം
അല്ലാഹുവും മാലാഖമാരും ഇറങ്ങിവരും
പ്രാർഥന കൂടുതൽ സ്വീകരിക്കപ്പെടും
"സാവകാശം ഓരോരോ പദങ്ങൾ ഉച്ചരിച്ച് നിർത്തി ഗ്രഹിച്ച് പാരായണം ചെയ്യുന്നതിന്" പറയുന്ന വാക്ക് ?
തർതീൽ
തൻസീൽ
തർഖീഖ്
"പകൽസമയത്ത് നിനക്ക് വലിയ ജോലിത്തിരക്കുണ്ട്" ജോലിത്തിരക്ക് എന്നതിന് ഉപയോഗിച്ച പദം?
وَطْـأ
سَبْح
نَاشِئَة
ദൈവീക മാർഗ്ഗത്തിലെ പ്രബോധന നിർവ്വഹണത്താൽ ജനങ്ങളിൽ നിന്നും ഉപദ്രവങ്ങൾ ഉണ്ടായേക്കാം. ആ സന്ദർഭത്തിൽ സഹനത്തിനുള്ള കരുത്ത് കിട്ടാനാണ് നബി(സ)യോട് അല്ലാഹുവിനെ മാത്രം വകീൽ (കൈകാര്യകർത്താവ്) ആയി സ്വീകരിക്കാൻ പറഞ്ഞത്
ശരിയാണ്
തെറ്റാണ്
"എനിക്കു വിട്ടുതരിക" എന്ന് അല്ലാഹു പറഞ്ഞ കളവാക്കുന്ന, ധിക്കാരികളായ ആളുകളുടെ വിശേഷണം എന്തായിരുന്നു?
സമ്പന്നരായ
അഹങ്കാരികളായ
നിഷേധികളായ
"സമ്പന്നരായ ഈ ധിക്കാരികളെ കൈകാര്യം ചെയ്യുന്നത് എനിക്ക് വിട്ടു തന്നേക്കുക" ഇവിടെ സമ്പന്നർ എന്നതിന് ഉപയോഗിച്ച പദം ഏത്?
ذُو الأَمْوَالِ
الأَغْنِيَاءُ
أُو۟لِى ٱلنَّعْمَةِ
"സമ്പന്നരായ ധിക്കാരികൾക്ക്" അല്ലാഹുവിൻറെ അടുക്കൽ ലഭിക്കുന്ന നാല് ശിക്ഷകളിൽ 1. നരകവും 2. നോവേറിയ ശിക്ഷയും ആണെങ്കിൽ മറ്റു രണ്ടെണ്ണം ഏതൊക്കെ?
കനത്ത ചങ്ങലകളും കൈവിലങ്ങുകളും
കനത്ത ചങ്ങലകളും ചങ്കിൽ തങ്ങുന്ന ആഹാരവും
ചങ്കിൽ തങ്ങുന്ന ആഹാരവും കരിച്ചുകളയുന്ന ശിക്ഷയും
"മണൽ കൂനകളെന്നോണം ചിതറിപ്പോകുന്നവ" എന്നുപറഞ്ഞതെന്തിനെക്കുറിച്ച് ?
ഭൂമി
പ്രപഞ്ചം
പർവ്വതം
"നാം നിങ്ങളിലേക്ക് ഒരു ദൂതനെ അയച്ചിരിക്കുന്നു" ആ ദൂതന് നൽകിയ വിശേഷണം എന്ത്?
സാക്ഷിയായി
സന്തോഷവാർത്ത അറിയിക്കുന്നവനായി
മുന്നറിയിപ്പ് നൽകുന്നവനായി
"അപ്പോൾ നാം അവനെ കൊടൂരമായി പിടികൂടി" ആരെ?
സമ്പന്നനെ
ധിക്കാരിയെ
ഫറോവയെ
വിധി ദിനത്തെ വിശേഷിപ്പിച്ചതെങ്ങനെ?
കുട്ടികളെ നരച്ചവരാക്കി കളയുന്ന ദിനം
വാഗ്ദാനം പ്രവർത്തികമാക്കുന്ന ദിനം
ധിക്കാരികളെ കൊടൂരമായി പിടികൂടുന്ന ദിനം
ഏതു കാര്യത്തിനുള്ള ഇളവാണ് അവസാന ആയത്തിൽ നൽകുന്നത് ?
ദഅവത്ത് നിർവഹിക്കുന്നതിനുള്ള
രാത്രി നമസ്കാരത്തിനുള്ള
കച്ചവട യാത്ര നിർവഹിക്കുന്നതിനുള്ള
"നിങ്ങളുടെ കൂട്ടത്തിൽ ഇന്നിന്ന ആളുകൾ ഉണ്ട് എന്ന് അല്ലാഹുവിന് അറിയാം അതുകൊണ്ട് രാത്രി നമസ്കാരത്തിൽ നിങ്ങൾക്ക് ഇളവ് നൽകുന്നു" ഏതൊക്കെയാണ് ആ വിഭാഗക്കാർ? (ശരിയായവയെല്ലാം അടയാളപ്പെടുത്തുക )
രോഗികൾ
അല്ലാഹുവിന് നല്ല കടം നൽകുന്നവർ
കച്ചവട യാത്രകൾ നിർവഹിക്കുന്നവർ
അല്ലാഹുവിൻറെ മാർഗത്തിൽ പോരാടുന്നവർ
"അല്ലാഹുവിൻറെ ഔദാര്യം കാംക്ഷിക്കുന്നവർ" എന്ന് പറഞ്ഞത് ആരെക്കുറിച്ച് ?
കച്ചവടക്കാരെ കുറിച്ച്
നല്ല കടം അല്ലാഹുവിന് നൽകുന്നവരെ കുറിച്ച്
ദൈവീക മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നവരെ കുറിച്ച്
അതാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളതും അല്ലാഹുവിൻറെ അടുക്കൽ പ്രതിഫലം മഹത്തരമായതും ഏത്?
അല്ലാഹുവിൻറെ മാർഗത്തിൽ യുദ്ധം ചെയ്യുന്നത്
സ്വന്തത്തിനു വേണ്ടി ചെയ്യുന്ന ഏതൊരു ചെറിയ നന്മയും
നമസ്കാരവും സക്കാത്തും
സക്കാത്തിന് പുറമേ അല്ലാഹുവിൻറെ മാർഗത്തിൽ വ്യായം ചെയ്യുന്ന ധനത്തിന് പറയുന്ന പേര് ?
قَرْض
دَيْن
إِنْفَاق
അവസാന ആയത്തിൽ അഞ്ച് കൽപ്പനകളാണ് അല്ലാഹു നടത്തുന്നത്...
ഖുർആനിൽ നിന്നും സാധ്യമാകുന്നത് പാരായണം ചെയ്യുക
നമസ്കാരം നിലനിർത്തുക
സക്കാത്ത് നൽകുക
വിശിഷ്ട കടം നൽകുക
പാപമോചനം തേടുക
ഇതിൽ രണ്ടുവട്ടം ആവർത്തിക്കുന്ന കൽപ്പന ഏത് ?
ഖുർആനിൽ നിന്നും സാധ്യമാകുന്നത് പാരായണം ചെയ്യുക
പാപമോചനം തേടുക
നമസ്കാരം നിലനിർത്തുക
