Worksheets74. അൽമുദ്ദസ്സിർ
Total questions: 25
Worksheet time: 14mins
സൂറത്തുൽ മുദ്ദസ്സിറിൽ എത്ര ആയത്തുകൾ ഉണ്ട് ?
52
49
56
മൂടിപ്പതച്ചു കിടന്ന നബി(സ)യോട് എഴുന്നേൽക്കാൻ പറഞ്ഞിട്ട് ആദ്യം കൽപ്പിക്കുന്നതെന്ത്?
തക്ബീർ ചൊല്ലുക
താക്കീത് നൽകുക
വിഗ്രഹങ്ങളെ ഒഴിവാക്കുക
"നിൻറെ വസ്ത്രങ്ങള്‍ ശുചിയാക്കിവെക്കൂ" എന്നതിൻറെ ഉദ്ദേശ്യത്തിൽ ഉൾപ്പെടാത്തത് ഏത്?
സ്വന്തം വസ്ത്രം മാലിന്യങ്ങളില്‍നിന്നു മുക്തമാക്കിവയ്ക്കുക
സ്വന്തം ശരീരം മാലിന്യങ്ങളില്‍നിന്നു മുക്തമാക്കിവയ്ക്കുക
സ്വന്തം ആത്മാവിനെ മാലിന്യങ്ങളില്‍നിന്നു മുക്തമാക്കിവയ്ക്കുക
ആരാധനാലയം മാലിന്യങ്ങളില്‍നിന്നു മുക്തമാക്കിവയ്ക്കുക
"മാലിന്യങ്ങളിൽ നിന്ന് അകന്നുനില്‍ക്കൂ" ഇവിടെ മാലിന്യം കൊണ്ട് ഉദ്ദേശ്യം എന്താണ്?
വിഗ്രഹങ്ങൾ
മനസ്സിലെ മാലിന്യം
ശരീരത്തിലെ മാലിന്യം
പ്രബോധന ദൗത്യം ജീവന്‍ പണയപ്പെടുത്തുന്ന ഒരു ദൗത്യമാണ്. കടുത്ത ബുദ്ധിമുട്ടുകളും ക്ലേശങ്ങളും യാതനകളും നേരിടേണ്ടിവരും. അതിനാൽ നബി(സ) ആർജിക്കേണ്ട ഗുണം ഏതാണ്?
ഈമാൻ
അറിവ്
ക്ഷമ
ലോകമെങ്ങുമുള്ള മുസ്‌ലിംകളുടെ ഏറ്റവും പ്രകടമായ ചിഹ്നമായ മുദ്രാവാക്യം ഏത്?
സുബ്ഹാനള്ളാഹ്
അല്ലാഹു അക്ബർ
അൽഹംദുലില്ലാഹ്
'"താങ്കള്‍ വളരെ മഹത്തായ സേവനമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെങ്കിലും താങ്കളുടെ പ്രവര്‍ത്തനത്തെ ഒരു മഹാ ഔദാര്യമായി സ്വയം കാണരുത്. പ്രവാചക ദൗത്യം നിര്‍വഹിക്കുകയും അതിനുവേണ്ടി ആത്മാര്‍പ്പണം നടത്തുകയും ചെയ്തുകൊണ്ട് താങ്കള്‍ താങ്കളുടെ നാഥന്ന് വലിയ ഉപകാരം ചെയ്തുകൊടുക്കുകയാണെന്ന് വിചാരിക്കുകയുമരുത്'". ഈ ആശയം വരുന്ന ആയത്ത് ഏത്?
وَالرُّجْزَ فَاهْجُرْ
وَلِرَبِّكَ فَاصْبِرْ
وَلَا تَمْنُن تَسْتَكْثِرُ
"കാഹളം" എന്നതിന് സൂറത്തിൽ ഉപയോഗിച്ച പദം ഏത്?
النَّاقُور
الصُُّور
النَّفْخ
"അന്നത് വളരെ ക്ലേശമേറിയ നാളായിരിക്കും" ഏത് ദിനമാണ് ഉദ്ദേശ്യം?
നബി(സ)യുടെ പ്രബോധന നിർവ്വഹണ ദിനം
മഹ്ശറിൽ ഒരുമിച്ച് കൂടുന്ന ദിനം
കാഹളത്തിൽ ഊതപ്പെട്ട് ഉയിർത്തെഴുന്നേൽപ്പിൻറെ ദിനം
"ഞാന്‍ ഒറ്റക്ക് സൃഷ്ടിച്ച ആ മനുഷ്യനെ എനിക്ക് വിട്ടുതന്നേക്കൂ" ആരാണ് ഇവിടെ ഉദ്ദേശ്യം?
വലീദുബ്നു മുഗീറ
അബുജഹ്ൽ
ഖാലിദുബ്നുൽ വലീദ്
"പിന്നെ അവന്‍ മോഹിക്കുന്നു, ഞാന്‍ അവന്ന് ഇനിയും വര്‍ധിപ്പിച്ചുകൊടുക്കണമെന്ന്" എന്താണ് അവൻറെ മോഹം?
കൂടുതൽ സമ്പത്ത് വേണമെന്നുള്ളത്
കൂടുതൽ കരുത്തരായ സന്താനങ്ങളെ വേണമെന്നുള്ളത്
സ്വർഗമുണ്ടെങ്കിൽ അത് എനിക്ക് വേണ്ടിയിട്ടുള്ളതാണ് എന്നത്
വലീദുബ്നു മുഗീറയുടെ നേതൃത്വത്തിൽ മക്കയിൽ നടന്ന കോൺഫറൻസിൽ നബി(സ)ക്കെതിരെ പറയണമെന്ന് ഉയർന്ന ആരോപണങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
ഭ്രാന്തൻ
കവി
നുണയൻ
മാരണക്കാരൻ
ജോത്സ്യൻ
നബി(സ)ക്കെതിരെയുള്ള കോമൺഫറൻസിന് നേതൃത്വം നൽകിയ ആളെ നരകത്തിൻറെ ഏത് തട്ടിലാണ് പ്രവേശിപ്പിക്കും എന്ന് പറഞ്ഞത്?
جَهَنَّمُ
السَّعِيرُ
سَقَرُ
"സഖർ" എന്ന നരകത്തൻറെ തട്ടിൽ അനുഭവിക്കേണ്ടിവരുന്ന ശിക്ഷ ഏത്?
ചീഞ്ചലവും ദുർനീരും കുടിപ്പിക്കുന്ന ശിക്ഷ
ചർമം കരിച്ചുകളയുന്ന ശിക്ഷ
നരകാഗ്നിയിൽ കത്തിക്കരിക്കുന്ന ശിക്ഷ
നരകത്തിൻറെ കാവൽക്കാരായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നത് മലക്കുകളെയാണ്
ഇത് ശരിയാണ്
ഇത് തെറ്റാണ്
നരകത്തിൻറെ കാവൽക്കാരായി എത്ര മാലാഖമാരുണ്ടെന്നാണ് സൂറത്ത് പരാമർശിക്കുന്നത്?
19
17
9
നരക കാവൽക്കാരായ മലക്കുകളുടെ ഒരു നിശ്ചിത എണ്ണം സൂറത്തിൽ പരാമർശിക്കുന്നതിൻറെ ഉദ്ദേശ്യം എന്താണ്?
ഭീതിപ്പെടുത്താൻ
വിശ്വാസികളാക്കാൻ
പരീക്ഷിക്കാൻ
നരക കാവൽക്കാരായ മാലാഖമാരുടെ എണ്ണം കേൾക്കുമ്പോൾ സത്യവിശ്വാസികൾ എന്താണ് മനസ്സിലാക്കേണ്ടത്?
ഈമാൻ വർദ്ധിക്കണം
ദൃഢബോധ്യമുണ്ടാകണം
അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കും
സത്യവിശ്വാസികൾ, സത്യനിഷേധികൾ, കപഠവിശ്വാസികൾ ഇവരെ കൂടാതെ ഏത് വിഭാഗത്തെയാണ് സൂറത്തിൽ പറയുന്നത്?
അൻസ്വാരികൾ
വേദംനൽകപ്പെട്ടവർ
മുഹാജിറുകൾ
"അല്ലാഹു ഈ വിചിത്ര വചനംകൊണ്ട് വിവക്ഷിച്ചതെന്തായിരിക്കും" എന്നു ചോദിക്കുന്നവർ ആര്?
സത്യനിഷേധികളും കപടൻമാരും
വേദംനൽകപ്പെട്ടവർ
സത്യനിഷേധികൾ
ഇതും ദൃഷ്ടാന്തങ്ങളിൽ ഗംഭീരങ്ങളായ പലതിലൊന്നാകുന്നു". ഏതും?
നരകം
ചന്ദ്രൻ
രാത്രി
'എന്തു സംഗതിയാണ് നിങ്ങളെ നരകത്തിലേക്ക് കൊണ്ടുപോയത്?' എന്ന് സ്വർഗ്ഗക്കാർ കുറ്റവാളികളോട് ചോദിക്കുന്ന വേളയിൽ അവർ നൽകുന്ന മറുപടികൾ എല്ലാം അടയാളപ്പെടുത്തുക?
ഞങ്ങള്‍ നമസ്‌കരിക്കുന്നവരില്‍ പെട്ടവരായിരുന്നില്ല
ഞങ്ങൾ ദാനധർമ്മങ്ങൾ നൽകാൻ സന്നദ്ധരായിരുന്നില്ല
ഞങ്ങൾ അഗതികള്‍ക്ക് അന്നം നല്‍കുന്നവരുമായിരുന്നില്ല
സത്യത്തിനെതിരായി വാദിക്കുന്നവരോടൊപ്പം ചേര്‍ന്ന് ഞങ്ങളും വാദങ്ങള്‍ ചമക്കാറുണ്ടായിരുന്നു.
ഞങ്ങൾ കര്‍മഫലനാളിനെ കളവാക്കിത്തള്ളിക്കളഞ്ഞിരുന്നു
ഈ സൂറത്തിൽ സിംഹം എന്നതിന് ഉപയോഗിച്ച പദം ഏത്?
أَسَدٌ
قَسْوَرَةٌ
لَيْثٌ
സിംഹം അല്ലാത്ത് മറ്റൊരു മൃഗത്തെ കൂടി സൂറത്തിൽ പരാമർശിക്കുന്നു. ഏത്?
ഒട്ടകം
കാലികൾ
കാട്ടുകഴുത
'നബി(സ)യുടെ പ്രബോധനത്തെ ഇവർ തള്ളിക്കളയുന്നതിൻറെ പ്രധാന കാരണം ഇവർക്ക് പരലോക ഭയമില്ലാത്തതാകുന്നു എന്നാണ് സൂറത്തിൽ പറയുന്നത്'
ഇത് ശരിയാണ്
ഇത് തെറ്റാണ്
