Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

72. അൽജിന്ന്

Total questions: 25

Worksheet time: 13mins

Name
Class
Date
1.

'ജിന്ന് എന്നത് ഒരു യഥാര്‍ഥ വസ്തുവിന്റെ പേരല്ല; പൗരാണികമായ അന്ധവിശ്വാസങ്ങളിലും ഐതിഹ്യങ്ങളിലും പെട്ട അടിസ്ഥാനരഹിതമായ ഒരു സങ്കല്‍പം മാത്രമാണത്.'

a)

ശരിയാണ്

b)

തെറ്റാണ്

2.

സൂറത്തുൽ ജിന്നിന് പുറമെ, ജിന്നുകള്‍ ഖുര്‍ആന്‍ കേട്ട സംഭവം വിവരിക്കുന്ന മറ്റൊരു സൂറത്ത് ഏത്?

a)

അൽഅഹ്സാബ്

b)

അൽഅഹ്ഖാഫ്

c)

അൽജാസിയ

3.

ഈ സുറത്തിൽ വിവരിക്കുന്ന ജിന്നുകൾ.................................

a)

നിരീശ്വരവാദികളാണ്

b)

ബഹുദൈവവിശ്വാസികളാണ്

c)

ജൂതന്മാരാണ്

4.

ജിന്നും മനുഷ്യനും അല്ലാഹുവിൻറെ രണ്ട് വ്യത്യസ്ഥ സൃഷ്ടികളാണ്

a)

അതെ

b)

അല്ല

5.

ജിന്നുകളുടെ സവിശേഷതയിൽ ഉൾപ്പെടാത്തത് ഏത്?

a)

ജിന്നുകള്‍ മനുഷ്യരെ കാണുന്നു, മനുഷ്യർ ജിന്നുകളെ കാണുന്നില്ല

b)

ജിന്നുകള്‍ക്ക് അദൃശ്യജ്ഞാനവും ദൈവിക രഹസ്യങ്ങളുമായി ബന്ധവുമുണ്ട്

c)

ജിന്നിനേക്കാള്‍ വിശിഷ്ടമായ സൃഷ്ടിയാണ് മനുഷ്യന്‍

d)

ജിന്നുകള്‍ക്ക് ഉപരിലോകത്തേക്ക് പറക്കാന്‍ കഴിയുന്നു

6.

ചെകുത്താന്‍ ജിന്നുകൾ മനുഷ്യരോട് ചെയ്യുന്നവയിൽ ഉൾപ്പെടാത്തത് ഏത്?

a)

മനുഷ്യനെ വഞ്ചിക്കുന്നു

b)

മനുഷ്യമനസ്സില്‍ ശങ്കകള്‍ വിതയ്ക്കുന്നു

c)

മനുഷ്യനെ കീഴടക്കി ബലാല്‍ക്കാരമായി തിന്മ ചെയ്യിക്കുന്നു

d)

തിന്മയെയും ദുര്‍മാര്‍ഗത്തെയും മനുഷ്യൻറെ മുമ്പില്‍ ആകര്‍ഷകമായി അവതരിപ്പിക്കുന്നു

7.

തങ്ങൾ കേട്ട വിസ്മയകരമായ ഖുർആനിൻറെ പ്രത്യേകതയായി ജിന്നുകൾ പറയുന്നതെന്ത്?

a)

വ്യാജം പറയാത്ത

b)

സന്മാര്‍ഗത്തിലേക്ക് നയിക്കുന്ന

c)

ശിക്ഷയെകുറിച്ച് മുന്നറിയിപ്പ് നൽകുന്ന

8.

ഖുർആൻ കേട്ട ഉടനെയുള്ള ജിന്നുകളുടെ നിലപാട് എന്തായിരുന്നു?

a)

ഇത് നുണയാണ് എന്ന് പറഞ്ഞു

b)

സിഹ്ർ ആണെന്ന് പറഞ്ഞു

c)

അതിൽ വിശ്വസിച്ചു

9.

മനുഷ്യരെയും ജിന്നുകളെയും കുറിച്ച്, ജിന്നുകൾ കരുതിയിരുന്നതെന്തായിരുന്നു?

a)

അല്ലാഹുവിനെ കുറിച്ച് അവർ ഒരിക്കലും കളവ് പറയില്ല എന്ന്

b)

സത്യം മനസ്സിലാക്കിയാൽ അവർ വിശ്വസിക്കുമെന്ന്

c)

അവർ ഒരിക്കലും ശിർക്ക് ചെയ്യില്ല എന്ന്

10.

ജിന്നുകളുടെ അഹങ്കാരം വര്‍ധിപ്പിച്ചത് എന്താണ്?

a)

മനുഷ്യരില്‍ ചിലര്‍ ജിന്നുകളില്‍ച്ചിലരോട് ശരണം തേടാറുണ്ടായിരുന്നത്

b)

അദൃശ്യവാർത്തകൾ അറിയാൻ കഴിഞ്ഞിരുന്നത്

c)

ആകാശത്തിലൂടെ പറക്കാൻ കഴിഞ്ഞിരുന്നത്

11.

"നിങ്ങൾ (ജിന്നുകൾ) ധരിച്ചിരുന്നത് പോലെ മനുഷ്യരും ധരിച്ചിരുന്നു". ഏത് കാര്യം?

a)

ദൈവം ഏകനല്ലെന്ന്

b)

അല്ലാഹു ആരെയും ദൂതനായി അയക്കുന്നതല്ലെന്ന്

c)

വിചാരണ സംഭവിക്കുകയില്ലെന്ന്

12.

ദൈവീകവചനം കട്ടുകേൾക്കാൻ ശ്രമിക്കുന്ന ജിന്നുകളെ കാത്തിരിക്കുന്നത് എന്തെല്ലാം?

a)

ബലിഷ്ഠരായ കാവല്‍ക്കാർ, തീജ്വാലകള്‍

b)

ബലിഷ്ഠരായ കാവല്‍ക്കാർ, തീജ്വാലകള്‍, തീയമ്പുകൾ

c)

ബലിഷ്ഠരായ കാവല്‍ക്കാർ

13.

കട്ടുകേൾക്കുന്നയിടം എന്നർഥ വരുന്ന പദം ഏത്?

a)

طَرَآئِق قِدَد

b)

حَرَسٌ شَدِيدٌ

c)

مَقَـٰعِد لِلسَّمْعِ

14.

ഉപരിലോകത്ത് അസാധാരണമായ സംവിധാനവും സുരക്ഷയും ഏർപ്പെടുത്തുന്ന സന്ദർഭം ഏത്?

a)

അല്ലാഹു ഭൂനിവാസികൾക്ക് ശിക്ഷയിറക്കാൻ തീരുമാനിക്കുമ്പോൾ

b)

അല്ലാഹു ഭൂനിവാസികൾക്ക് ശിക്ഷയിറക്കാൻ തീരുമാനിക്കുമ്പോളോ, അല്ലാഹു ഭൂമിയിൽ ഒരു ദൂതനെ നിയോഗിക്കുമ്പോളോ

c)

അല്ലാഹു ഭൂമിയിൽ ഒരു ദൂതനെ നിയോഗിക്കുമ്പോൾ

15.

രക്ഷിതാവിൽ വിശ്വസിക്കുന്നവന് ഭയപ്പെടേണ്ടതില്ലാത്ത രണ്ടുകാര്യങ്ങൾ?

a)

നഷ്ടവും അനീതിയും

b)

ദുഖവും അക്രമവും

c)

പട്ടിണിയും അനീതിയും

16.

"നമ്മില്‍ ചിലര്‍ മുസ്‌ലിംകള്‍ ആണ്; ചിലര്‍ സത്യത്തില്‍നിന്ന് വ്യതിചലിച്ചവരും" 'സത്യത്തില്‍നിന്ന് വ്യതിചലിച്ചവർ' എന്നതിന് ഉപയോഗിച്ച പദം ഏത്?

a)

مُلْتَحِدُونَ

b)

ٱلْقَـٰسِطُونَ

c)

المُقْسِطُونَ

17.

"നാം ധാരാളം മഴ (അനുഗ്രഹം) നല്‍കുന്നതാകുന്നു" ആർക്ക്?

a)

നേർവഴി പ്രാപിച്ചവർക്ക്

b)

അല്ലാഹുവിനെ വഴിപ്പെട്ടവർക്ക്

c)

സന്മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ക്ക്

18.

................................... അവഗണിക്കുന്നവനെ അവന്‍ കൊടും പീഡനത്തിലകപ്പെടുത്തുന്നു.

a)

വിശ്വാസത്തെ

b)

സത്യത്തെ

c)

ദൈവസ്മരണയെ

19.

............................... അല്ലാഹുവിനുവേണ്ടിയുള്ളതാകുന്നു. അതിനാല്‍, അല്ലാഹുവിനോടൊപ്പം മറ്റാരെയും പ്രാര്‍ഥിക്കാതിരിക്കുവിന്‍.

a)

പള്ളികള്‍

b)

ആകാശഭൂമികൾ

c)

ഭൂമി

20.

പ്രവാചക ദൌത്യമായി ഇവിടെ പരാമർശിക്കുന്നത് എന്ത്?

a)

നേർവഴി കാണിച്ചു നൽകൽ

b)

സന്ദേശം എത്തിച്ചു നൽകൽ

c)

ശിക്ഷയെ കുറിച്ച് താക്കീത് നൽകൽ

21.

അദൃശ്യകാര്യങ്ങളൊക്കെ അറിയുന്നവർ ആര്?

a)

പ്രവാചകന്മാർ

b)

പ്രവാചകന്മാർക്കും ജിന്നുകൾക്കും

c)

ജിന്നുകൾ

d)

അല്ലാഹുവിന് മാത്രം

22.

"ഈ ജനത്തോട് വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ളതെന്തോ, അത് നേരില്‍ കാണുന്നതുവരെ (ഇവര്‍ സ്വന്തം നിലപാട് മാറ്റുന്നില്ലെങ്കില്‍), അപ്പോള്‍ അവര്‍ക്ക് ബോധ്യാകും, ആരുടെ സഹായിയാണ് ദുര്‍ബലനെന്നും ആരുടെ സംഘമാണ് എണ്ണത്തില്‍ തുച്ഛമെന്നും" ആരോടാണീ വാക്കുകൾ?

a)

ജിന്നുകളോട്

b)

ഖുറൈശികളോട്

c)

ജൂതന്മാരോടും

23.

"നീ പ്രഖ്യാപിക്കുക" (قُلْ) എന്ന് അല്ലാഹു നബി(സ)യോട് പറയുന്ന മൂന്ന് കാര്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

a)

ഞാന്‍ എൻറെ റബ്ബിനോട് മാത്രമേ പ്രാര്‍ഥിക്കുള്ളു; ആരെയും അവൻറെ പങ്കാളിയാക്കില്ല

b)

നിങ്ങള്‍ക്ക് എന്തെങ്കിലും ഗുണമോ ദോഷമോ വരുത്താന്‍ എനിക്ക് കഴിവില്ല

c)

എന്നെ അല്ലാഹുവിൻറെ പിടിത്തത്തില്‍നിന്ന് രക്ഷിക്കാന്‍ ആര്‍ക്കുമാവില്ല

d)

ഞാൻ എൻറെ റബ്ബിനെ മാത്രമേ ആരാധിക്കുകയുള്ളൂ

24.

"അല്ലാഹുവല്ലാതെ മറ്റൊരഭയസ്ഥാനവും ഞാന്‍ കാണുന്നില്ല" അഭയസ്ഥാനം എന്നതിന് ഉപയോഗിച്ച പദം?

a)

مُلْتَحَد

b)

لِبَد

c)

صَعَد

25.

"നമ്മില്‍ കുറെ സച്ചരിതരുണ്ട്; കുറെയാളുകള്‍ അതിനു താഴെയും. നാം വിവിധ മാര്‍ഗങ്ങളില്‍ ചിതറിപ്പോയിരിക്കുന്നു" ഇതാരുടെ വാക്കുകൾ?

a)

മനുഷ്യരുടെ

b)

ജിന്നുകളുടെ

c)

ഖുറൈശികളുടെ