wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

27MayBible

Total questions: 16

Worksheet time: 5mins

Name
Class
Date
1.

ഗൗഡലുപ്പേ മാതാവിന്റെ ചിത്രം

a)
b)
c)
2.

ടയിറിൽ നിന്ന് വിടവാങ്ങുന്നതിന് മുൻപ് പൗലോസും കൂട്ടരും മുട്ടുകുത്തി പ്രാർഥിച്ചത് എവിടെ?

a)

മാളികയിൽ

b)

മലയിൽ

c)

സമുദ്രതീരത്ത്

d)

ഹാളിൽ

3.

കന്യകമാരും പ്രവചനവരം ലഭിച്ചവരുമായ നാലു പുത്രിമാര്‍ അവനുണ്ടായിരുന്നു.

അപ്പ. പ്രവര്‍ത്തനങ്ങള്‍ 21 : 9. ആർക്ക്?

a)

പൗലോസിന്

b)

പത്രോസിന്

c)

പീലിപ്പോസിന്

d)

ഇവരിൽ ആർക്കും അല്ല

4.

അവന്‍ ഞങ്ങളുടെ അടുത്തുവന്ന്‌ പൗലോസിന്റെ അരപ്പട്ട എടുത്ത്‌ അതുകൊണ്ടു സ്വന്തം കൈകാലുകള്‍ ബന്‌ധിച്ചിട്ട്‌ ഇപ്രകാരം പ്രസ്‌താവിച്ചു. പരിശുദ്‌ധാത്‌മാവ്‌ അരുളിച്ചെയ്യുന്നു, ജറുസലെമില്‍വച്ച്‌ യഹൂദന്‍മാര്‍ ഈ അരപ്പട്ടയുടെ ഉടമസ്‌ഥനെ ഇതുപോലെ ബന്‌ധിക്കുകയും വിജാതീയര്‍ക്ക്‌ ഏല്‍പിച്ചുകൊടുക്കുകയും ചെയ്യും.

അപ്പ. പ്രവര്‍ത്തനങ്ങള്‍ 21 : 11. ഈ പ്രവചനം നടത്തിയതാര്?

a)

പൗലോസ്

b)

പീലിപ്പോസ്

c)

അഗാബോസ്

d)

മ്നാസ്സോൻ

5.

എവിടെനിന്നാണ് പൗലോസ് ജറുസലേമിലേയ്ക്ക് പോയത്?

a)

സൈപ്രസ്

b)

കേസറിയ

c)

സിറിയ

d)

യൂദയാ

6.

അവരെ അഭിവാദനം ചെയ്‌തതിനുശേഷം പൗലോസ്‌ തന്റെ ശുശ്രൂഷവഴി വിജാതീയരുടെയിടയില്‍ ദൈവം ചെയ്‌ത കാര്യങ്ങള്‍ ഓരോന്നായി വിശദീകരിച്ചു.

അപ്പ. പ്രവര്‍ത്തനങ്ങള്‍ 21 : 19. ഇത് കേട്ടപ്പോൾ അവർ എന്ത് ചെയ്തു?

a)

കൈയ്യടിച്ചു

b)

ദൈവത്തെ സ്തുതിച്ചു

c)

ദൈവത്തെ ആരാധിച്ചു

d)

ദൈവത്തിന് നന്ദി പറഞ്ഞു

7.

ജറുസലേമിലെ തീരുമാനപ്രകാരമുള്ള ശുദ്‌ധീകരണകര്‍മം പൗലോസ് നടത്തി എന്നത്:

a)

ശരി

b)

തെറ്റ്

c)

മറ്റു നാലു പേരുടേത് നടത്തി

d)

ഇവയൊന്നും അല്ല

8.

ജറുസലെം മുഴുവന്‍ ബഹളത്തിലാണെന്നു സഹസ്രാധിപന്‌ അറിവു ലഭിയ്ക്കുമ്പോൾ ജനങ്ങൾ പൗലോസിനെ എന്തു ചെയ്യുകയായിരുന്നു?

a)

മർദ്ദിയ്ക്കുകയായിരുന്നു

b)

വെള്ളം കൊടുക്കുകയായിരുന്നു

c)

കൊല്ലാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു

d)

വലിച്ചിഴയ്ക്കുകയായിരുന്നു

9.

പൗലോസ് ബന്ധനസ്ഥനാവാൻ കാരണം?

a)

യഹൂദർ

b)

ഏഷ്യയിലെ യഹൂദർ

c)

ജറുസലെം നിവാസികൾ

d)

സഹ്രാധിപൻ

10.

പൗലോസ് ജനിച്ചതെവിടെ?

a)

കിലിക്യ

b)

താർസോസ്

c)

ജറുസലേം

d)

യൂദയാ

11.

ഞാന്‍ നിലത്തുവീണു. ഒരു സ്വരം എന്നോട്‌ ഇങ്ങനെ പറയുന്നതു കേട്ടു: സാവൂള്‍, സാവൂള്‍, നീ എന്നെ പീഡിപ്പിക്കുന്നത്‌ എന്തുകൊണ്ട്‌?

അപ്പ. പ്രവര്‍ത്തനങ്ങള്‍ 22 : 7. ഇത് എവിടെ വച്ചാണ് സംഭവിച്ചത്?

a)

ദമാസ്ക്കസിൽ

b)

ദമാസ്ക്കസിനടുത്ത്

c)

ജറുസലേമിൽ

d)

ജറുസലെമിനടുത്ത്

12.

ജറുസലേമിൽ പൗലോസിന് ദിവ്യാനുഭൂതി ഉണ്ടായതെപ്പോൾ?

a)

സ്തുതിച്ചപ്പോൾ

b)

പ്രാർത്ഥിച്ചപ്പോൾ

c)

ദേവാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ

d)

ദേവാലയത്തിൽ നിലവിളിച്ചപ്പോൾ

13.

പിതാക്കന്‍മാരുടെ നിയമത്തില്‍ നിഷ്‌കൃഷ്‌ടമായ ശിക്‌ഷണം പൗലോസ് നേടിയത് ആരിൽനിന്ന്?

a)

ഗമാലിയേൽ

b)

യാക്കോബ്

c)

പത്രോസ്

d)

ശതാധിപൻ

14.

അപ്പോള്‍ അവന്‍ എന്നോടു പറഞ്ഞു: നീ പോവുക; അങ്ങു ദൂരെ വിജാതീയരുടെ അടുക്കലേക്കു ഞാന്‍ നിന്നെ അയയ്‌ക്കും.

അപ്പ. പ്രവര്‍ത്തനങ്ങള്‍ 22 : 21. വിജാതീയരുടെ അടുക്കലേക്ക് അയച്ചത് ആരെ? ആരാണ് അയയ്ക്കുന്നത്?

a)

കർത്താവ്

b)

പൗലോസിനെ

c)

പത്രോസ്

d)

പൗലോസ്

15.

ഇത്രയും പറയുന്നതുവരെ അവര്‍ അവനെ ശ്രദ്‌ധിച്ചുകേട്ടിരുന്നു. പിന്നെ അവര്‍ സ്വരമുയര്‍ത്തി വിളിച്ചുപറഞ്ഞു: ഈ മനുഷ്യനെ ഭൂമിയില്‍നിന്നു നീക്കംചെയ്യുക. അവന്‍ ജീവനോടെയിരിക്കാന്‍ പാടില്ല.

അപ്പ. പ്രവര്‍ത്തനങ്ങള്‍ 22 : 22. പറഞ്ഞതാര്?

a)

സഹ്രാധിപൻ

b)

ശതാധിപൻ

c)

യഹൂദർ

d)

ശിഷ്യർ

16.

പൗലോസ് റോമപൗരനാണ്:

a)

ശരി

b)

തെറ്റ്

c)

ജന്മനാ റോമാപൗരനാണ്

d)

നുണ