Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Luke 5, 6

Total questions: 15

Worksheet time: 8mins

Name
Class
Date
1.

കര്‍ത്താവേ, എന്നില്‍നിന്ന്‌ അകന്നുപോ കണമേ; ഞാന്‍ പാപിയാണ്‌ എന്നുപറഞ്ഞതാര്?

a)

ശിമയോന്‍പത്രോസ്‌

b)

യാക്കോബ്

c)

യോഹന്നാൻ

d)

യൂദാസ്

2.

ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ്‌ പാപങ്ങള്‍ ക്‌ഷമിക്കാന്‍ സാധിക്കുക?

അവരുടെ വിചാരം മനസ്‌സിലാക്കി യേശു അവരോടു പറഞ്ഞതെന്ത് ?

a)

എന്തുകൊണ്ടാണ്‌ നിങ്ങള്‍ ഇങ്ങനെ ഹൃദയത്തില്‍ ചോദിക്കുന്നത്‌?

b)

ഏതാണ്‌ എളുപ്പം, നിന്‍െറ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ?

c)

ഭൂമിയില്‍ പാപങ്ങള്‍ ക്‌ഷമിക്കാന്‍മനുഷ്യപുത്രന്‌ അധികാരമുണ്ട്‌

d)

നിന്‍െറ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു

3.

അവര്‍ അവനോടു പറഞ്ഞു: യോഹന്നാന്‍െറ ശിഷ്യര്‍ പലപ്പോഴും ഉപവസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ഫരിസേയരുടെ ശിഷ്യരും അങ്ങനെതന്നെ. എന്നാല്‍, നിന്‍െറ ശിഷ്യര്‍ തിന്നുകുടിച്ചു നടക്കുന്നു. ഇതിനു യേശു നൽകിയ മറുപടിയെന്തു?

a)

മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴരെക്കൊണ്ട്‌ ഉപവസിപ്പിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയുമോ?

b)

മണവാളന്‍ അവരില്‍ നിന്ന്‌ അകറ്റ പ്പെടുന്ന ദിവസങ്ങള്‍ വരും; അപ്പോള്‍ അവര്‍ ഉപവസിക്കും.

c)

മണവാളന്‍ കൂടെയില്ലാത്തപ്പോൾ മണവറത്തോഴരെക്കൊണ്ട്‌ ഉപവസിപ്പിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയുമോ?

d)

ഇവയൊന്നുമല്ല

4.

പ്രഭാതമായപ്പോള്‍ അവന്‍ ശിഷ്യന്‍മാരെ അടുത്തു വിളിച്ച്‌ അവരില്‍നിന്നു പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത്‌ അവര്‍ക്ക്‌ ----------- എന്നു പേരു നല്‍കി.

a)

ശ്ലീഹന്മാർ

b)

അപ്പസ്‌തോലന്‍മാര്‍

c)

പ്രവാചകന്മാർ

d)

ക്രിസ്ത്യാനികൾ

5.

യേശുവിന്റെ ശിഷ്യന്മാരിൽ തീവ്രവാദിയായി അറിയപ്പെട്ടിരുന്നത് ആര്?

a)

ശിമയോന്‍

b)

യൂദാസ്

c)

യൂദാസ്‌ സ്‌കറിയോത്ത

d)

പത്രോസ്

6.

ലൂക്കാ 6 : 31?

a)

മറ്റുള്ളവര്‍ നിങ്ങളോട്‌ എങ്ങനെ പെരുമാറണമെന്ന്‌ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍.

b)

ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കു നന്‍മചെയ്യുവിന്‍;

c)

ദരിദ്രരേ, നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; ദൈവരാജ്യം നിങ്ങളുടേതാണ്‌.

d)

ആരോഗ്യമുള്ള വര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെ ആവശ്യം.

7.

അപ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങള്‍ അത്യുന്നതന്‍െറ പുത്രന്‍മാരായിരിക്കുകയുംചെയ്യും. എപ്പോൾ?

a)

ഇവയൊന്നുമല്ല

b)

നന്‌ദിഹീന രോടും ദുഷ്‌ടരോടും കരുണ കാണിക്കുവിൻ

c)

തിരിച്ചു കിട്ടും എന്നു പ്രതീക്‌ഷിക്കാതെ മറ്റുള്ള വര്‍ക്കു നന്‍മചെയ്യുകയും വായ്‌പ കൊടുക്കുകയും ചെയ്യുവിന്‍.

d)

നിങ്ങള്‍ ശത്രുക്കളെ സ്‌നേഹിക്കുവിന്‍.

8.

നിങ്ങളുടെ പിതാവ്‌ കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍.

a)

ലൂക്കാ 6 : 36

b)

ലൂക്കാ 5 : 36

c)

ലൂക്കാ 6 : 26

d)

ലൂക്കാ 5: 26

9.

-------- നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്‌.

a)

ഹൃദയത്തിന്‍െറ

b)

പരിശുദ്ധാത്മാവിന്റെ

c)

കൃപയുടെ

d)

മനസിന്റെ

10.

എന്‍െറ അടുത്തുവന്ന്‌ എന്‍െറ വചനംകേള്‍ക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശനാണ്? ലൂക്ക 6:47

a)

ആഴത്തില്‍ കുഴിച്ച്‌ പാറമേല്‍ അടിസ്‌ഥാനമിട്ട്‌ വീടു പണിത മനുഷ്യനോടു സദൃശനാണ്‌ അവന്‍ .

b)

ഉറപ്പില്ലാത്ത തറമേല്‍ വീടു പണിതവനു തുല്യന്‍.

c)

നന്മ പ്രവർത്തിക്കുന്നവന് തുല്യൻ

d)

ദൈവമക്കൾക്കു സദൃശനാണ്‌

11.

"നിങ്ങള്‍ ചുങ്കക്കാരോടും പാപികളോടുമൊത്ത്‌ തിന്നുകയും കുടിക്കുകയും ചെയ്യുന്നതെന്ത്‌? "

ലൂക്കാ 5 : 30 ഇതു പറഞ്ഞതാര്?

a)

ഫരിസേയരും നിയമജ്‌ഞരും

b)

ഫരിസേയരും ജനപ്രമാണികളും

c)

നിയമജ്‌ഞരും ജനപ്രമാണികളും

d)

യഹൂദരും ജനപ്രമാണികളും

12.

അവന്‍ ദേവാലയത്തില്‍ പ്രവേശിച്ച്‌, പുരോഹിതന്‍മാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഭക്‌ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്‌ചയപ്പം എടുത്തു ഭക്‌ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്ക്‌ കൊടുക്കുകയും ചെയ്‌തില്ലേ.

ലൂക്കാ 6 : 4 ആര്?

a)

ദാവീദ്

b)

ശിമയോൻ

c)

യോഹന്നാൻ

d)

യേശു

13.

മനുഷ്യപുത്രന്‍ സാബത്തിന്‍െറയും-------ആണ് .

a)

കർത്താവ്

b)

പുത്രൻ

c)

മിശിഹാ

d)

പിതാവ്

14.

വ ള്ളങ്ങള്‍ കരയ്‌ക്കടുപ്പിച്ചതിനുശേഷം എല്ലാം ഉപേക്‌ഷിച്ച്‌ അവര്‍ എന്താണ് ചെയ്തത്?

a)

അവനെ അനുഗ മിച്ചു.

b)

അവന്റെ വാക്കുകൾ ശ്രവിച്ചു

c)

അവനെ സ്തുതിച്ചു

d)

അവനെ പ്രണമിച്ചു

15.

ഒരു സാബത്തുദിവസം യേശു ------------- കടന്നുപോകുമ്പോള്‍ അവന്‍െറ ശിഷ്യന്‍മാര്‍ കതിരുകള്‍ പറിച്ച്‌ കൈകൊണ്ടു തിരുമ്മി തിന്നു.

a)

ഗോതമ്പുവയലിലൂടെ

b)

വയലിലൂടെ

c)

നെൽവയലിലൂടെ

d)

വഴിയരികിലൂടെ