NEW
Font size
Worksheetsരാമായണ പ്രശ്നോത്തരി
Total questions: 20
Worksheet time: 5mins
'ചക്ഷു:ശ്രവണഗളസ്ഥമാം ദര്‍ദുരം
ഭക്ഷണത്തിന്നപേക്ഷിയ്ക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവു-
മാലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു' .പ്രശസ്തമായ ഈ വരികൾ ഏത് കാണ്ഡത്തിലുൾപ്പെടുന്നു ?
അയോദ്ധ്യാകാണ്ഡം
യുദ്ധകാണ്ഡം
കിഷ്കിന്ധാകാണ്ഡം
സുന്ദരകാണ്ഡം
വിശ്വാമിത്രന്റെ യാഗം മുടക്കുവാന്‍ വന്ന രാക്ഷസന്മാരില്‍ ശ്രീരാമനാല്‍ വധിക്കപ്പെട്ട രാക്ഷസന്‍ ആരായിരുന്നു ?
മാരീചൻ
സുബാഹു
താടക
വിദ്യുജിഹൻ
ആരായിരുന്നു മധുവനത്തിൻറെ സൂക്ഷിപ്പുകാരൻ?
അംഗദൻ
വിഭീഷണൻ
നീലൻ
ദധിമുഖൻ
അദ്ധ്യാന്മരാമായണത്തിൽ ഏറ്റവും കുറവ് ശ്ലോകങ്ങളുള്ള കാണ്ഡം ?
അയോധ്യാകാണ്ഡം
സുന്ദരകാണ്ഡം
ബാലകാണ്ഡം
യുദ്ധകാണ്ഡം
രാമായണകഥയെയും കാലത്തെയും ചരിത്രത്തിന്റെയും പുരാവസ്തു ശാസ്ത്രവസ്തുതകളുടെയും വെളിച്ചത്തിൽ പരിശോധിക്കുന്ന 'രാമായണപഠനങ്ങൾ' എഴുതിയതാര് ?
എച്ച്. ഡി സങ്കാലിയ
ഫാ. കാമിൽ ബുൽക്കേ
ഹെർമൻ ഗുണ്ടർട്ട്
സ്കറിയ സക്കറിയ
രാമായണത്തിന്റെ സവര്‍ണ ഭാഷ്യങ്ങളോട് കലഹിക്കുന്ന ദളിതരുടെ രാമായണങ്ങള്‍ സമാഹരിച്ച് 'വയനാടൻ രാമായണം' പ്രസിദ്ധീകരിച്ചതാര് ?
എം.എൻ കാരശ്ശേരി
അസീസ് തരുവണ
മൈത്രേയൻ
ബി. സന്ധ്യ
ഹനുമാനോടേറ്റുമുട്ടി വീരമൃത്യു വരിച്ച രാവണപുത്രൻ
മേഘനാഥൻ (ഇന്ദ്രജിത്ത് )
അക്ഷകുമാരൻ
അതികായൻ
ത്രിശ്ശിരസ്
സീതാദേവിയുടെ രാജ്യമായിരുന്ന മിഥില ഇന്ന് 'ജനക്പൂർ ' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ സ്ഥലം ഇന്ന് ഏത് രാജ്യത്താണ് ?
അഫ്ഗാനിസ്ഥാൻ
ഇന്ത്യ
നേപ്പാൾ
ഭൂട്ടാൻ
ശ്രീരാമൻ രാവണവധാനന്തരം അയോധ്യയിൽ എത്തിയ പുണ്യ ദിനം ഏതു ദിനമായാണ് ആഘോഷിക്കുന്നത് ?
വിജയദശമി
ദസറ
ദീപാവലി
രാമനവമി
നാടകത്രയം എന്ന പേരിൽ രാമായണത്തെ ഇതിവൃത്തമാക്കി മൂന്ന് നാടകങ്ങൾ രചിച്ചതാര്?
സി. എൻ ശ്രീകണ്ഠൻ നായർ
എൻ. കൃഷ്ണപിള്ള
കാവാലം നാരായണ പണിക്കർ
സി. ജെ. തോമസ്
രാവണന്റെ വിശ്വസ്ഥനായ മന്ത്രി ആരായിരുന്നു?
പ്രഹസ്ഥൻ
ഭീഷണൻ
നികുംഭൻ
സുമന്ത്രർ
ചിരഞ്ജീവിയായിരുന്ന സമ്പാദി ആരുടെ സഹോദരനായിരുന്നു?
ജടായു
ജാമ്പവാൻ
ഹനുമാൻ
കുബേരൻ
സീതയെ അപഹരിച്ചു കൊണ്ടുപോയ വൃത്താന്തം ശ്രീ രാമനെ അറിയിച്ചതാര്?
ജടായു
ശബരി
വിഭീഷണൻ
വിഭീഷണൻ
സ്ത്രീ മൂലം നിനക്ക് നാശം ഭവിക്കട്ടെ എന്ന് രാവണന് ശാപം നൽകിയത് ആര്?
സത്യവതി
വേദവതി
അനസൂയ
അഹല്യ
ശ്രീരാമന് ദേവേന്ദ്രൻ നൽകിയ രഥത്തിൻ്റെ സാരഥി ആരാണ് ?
അംഗദൻ
ജാംബവാൻ
സമ്പാദി
മാതലി
വനവാസാവസരത്തിൽ അനുഷ്ഠിക്കേണ്ട ധർമ്മങ്ങളെ കുറിച്ച് ലക്ഷ്മണന് ഉപദേശം നല്കിയത് ആരായിരുന്നു?
സുമിത്ര
കൈകേയി
ഊർമ്മിള
മാണ്ഡവി
ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ
എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ?
വിരാധന്‍
ഖരൻ
ത്രിശിരസ്സ്
ദൂഷണൻ
ത്രിജട ആരുടെ പുത്രിയാണ് ?
ഭരതൻ
ദേവേന്ദ്രൻ
വിഭീഷണൻ
ശത്രുഘ്നൻ
ലങ്ക സ്ഥിതി ചെയ്യുന്ന പർവ്വതം ഏതാണ് ?
മൈനാകം
മഹാരു പർവ്വതം
മരുത്വാമല
ത്രികുടം
ശ്രീരാമാവതാരം ഉണ്ടായ ത്രേതായുഗം എത്രാമത്തെ
ചതുർയുഗമാണ് ?
23
28
11
13
