Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

68. അൽഖലം

Total questions: 25

Worksheet time: 15mins

Name
Class
Date
1.

സൂറത്ത് അൽ-ഖലമിൽ എത്ര ആയത്തുകൾ ഉണ്ട്?

a)

50

b)

52

c)

53

2.

സൂറത്ത് അൽ-ഖലമിന്റെ ആദ്യ ആയത്തിൽ "നൂൻ" എന്തിനെ സൂചിപ്പിക്കുന്നു?

a)

ഒരു വസ്തുവിൻറെ പേര്

b)

ഒരു സ്ഥലത്തിൻറെ പേര്

c)

കേവലാക്ഷരങ്ങളിൽ ഒന്ന്

3.

സ്വാഹിബു നൂൻ എന്നറിയപ്പെടുന്ന പ്രവാചകൻ ആര്?

a)

ഇബ്രാഹിം നബി

b)

യൂനുസ് നബി

c)

അയ്യൂബ് നബി

4.

നിൻറെ റബ്ബിൻറെ അനുഗ്രഹത്താൽ താങ്കൾ ............................. അല്ല?

a)

ഭ്രാന്തൻ

b)

മാരണക്കാരൻ

c)

കളവ് പറയുന്നവൻ

5.

അൽ ഖലമിൻറെ ആദ്യഭാഗത്ത് പ്രവാചകന് (സ) എന്താണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്?

a)

സമ്പത്ത് സമൃദ്ധി

b)

അനന്തമായ പ്രതിഫലം

c)

മഹാ വിജയം

6.

{ وَإِنَّكَ لَعَلَىٰ خُلُقٍ عَظِیمࣲ }

ഈ ആയത്ത് എന്തിനെ സൂചിപ്പിക്കുന്നു?

a)

പ്രവാചകന്റെ (സ) ഉന്നതമായ സ്വഭാവം

b)

മനുഷ്യൻറെ മഹാ സൃഷ്ടിപ്പ്

c)

ദൈവനിഷേധികളുടെ ശിക്ഷ

7.

നബി(സ)യോട് അരുത് എന്ന് എന്ത് സംഗതിയെ കുറിച്ചാണ് പറഞ്ഞത് ?

a)

നിഷേധികളോട് യുദ്ധം

b)

നിഷേധികളോട് അനുസരണം

c)

നിഷേധികളോട് വിട്ടുവീഴ്ച

8.

സത്യനിഷേധികൾ എന്ത് ആഗ്രഹിക്കുന്നു എന്നാണ് ഒമ്പതാം ആയത്തിൽ പറയുന്നത് ?

a)

നബി അവർക്ക് മയപ്പെടണം

b)

അവരോട് യുദ്ധം ചെയ്യണം

c)

അവർക്കുവേണ്ടി പ്രാർത്ഥിക്കണം

9.

ഹമ്മാസ് എന്ന പദത്തിന് അർത്ഥം?

a)

സത്യം ചെയ്യുന്നവൻ

b)

കുത്തുവാക്ക് പറയുന്നവൻ

c)

നന്മ തടയുന്നവൻ

10.

عُتُلِّۭ

എന്നതിന് അർത്ഥം?

a)

ധിക്കാരി

b)

ക്രൂരൻ

c)

കുറ്റവാളി

11.

ദൈവീക വചനങ്ങൾ പാരായണം ചെയ്യപ്പെടുമ്പോൾ സൂറത്തുൽഖലം അനുസരിച്ച് നിഷേധികൾ എന്താണ് പറയുക?

a)

ഇത് സിഹ്റാണ്

b)

ഇത് ഭ്രാന്തന്റെ വചനങ്ങളാണ്

c)

ഇത് പൂർവികരുടെ കെട്ടുകഥകൾ ആണ്

12.

ദൈവനിഷേധിക്ക് എന്ത് ശിക്ഷയാണ് സൂറത്തുൽ ഖലമിലൂടെ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു?

a)

നോവേറിയ ശിക്ഷ

b)

അവരുടെ രൂപങ്ങൾ മാറ്റും

c)

മുഖത്ത് അടയാളം പതിപ്പിക്കും

13.

സൂറത്തുൽഖലാമില്‍ പരാമർശിക്കുന്ന കഥ ആരുടേതാണ് ?

a)

സമൂദ് ഗോത്രത്തിന്റെ

b)

ആദ് ഗോത്രത്തിൻറെ

c)

തോട്ടക്കാരുടെ

14.

സൂറത്തുൽഖലാമിലെ തോട്ടക്കാരുടെ ഉപമ എന്തിന് ഉദാഹരണമാണ് ?

a)

നന്ദി ഇല്ലായ്മയുടെ പരിണതി

b)

അവിശ്വാസികളുടെ പരിണിതി

c)

വിശ്വസിച്ചില്ലെങ്കിൽ എന്തു സംഭവിക്കും

15.

{ فَطَافَ عَلَیۡهَا طَاۤىِٕفࣱ مِّن رَّبِّكَ }

അർഥം?

a)

നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ശിക്ഷ ആ തോട്ടത്തെ ബാധിച്ചു?

b)

അവർ നിൻറെ റബ്ബിനായി ത്വവാഫ് ചെയ്തു

c)

സത്യ വിശ്വാസികൾ കഅ്ബയെ ത്വവാഫ് ചെയ്യുന്നു

16.

{ وَلَا یَسۡتَثۡنُونَ }

"അവര്‍ (യാതൊന്നും) ഒഴിവാക്കി പറഞ്ഞിരുന്നില്ല" എന്താണ് ഉദ്ദേശ്യം?

a)

അവർ തെറ്റ് അംഗീകരിച്ചില്ല

b)

അവർ ഇൻഷാ അല്ലാഹ് എന്ന് പറഞ്ഞില്ല

c)

അവർ തെറ്റിൽ നിന്ന് പിന്തിരിഞ്ഞില്ല

17.

തോട്ടം കത്തിക്കരിഞ്ഞുകിടക്കുന്നത് കണ്ടപ്പോൾ അവർ ആദ്യം പറഞ്ഞതെന്താണ് ?

a)

ഞങ്ങൾക്ക് വഴിതെറ്റിയിരിക്കുന്നു

b)

ഞങ്ങൾ വിലക്കപ്പെട്ടവരായിരിക്കുന്നു

c)

ഇതാരാണ് ഇങ്ങനെ ചെയ്തത് എന്ന് അവർ പരസ്പരം ചോദിച്ചു

18.

തോട്ടം കത്തിക്കരിഞ്ഞുകിടക്കുന്നത് കണ്ടപ്പോൾ അവർ രണ്ടാമത് പറഞ്ഞതെന്താണ് ?

a)

ഞങ്ങൾക്ക് വഴിതെറ്റിയിരിക്കുന്നു

b)

ഞങ്ങൾ വിലക്കപ്പെട്ടവരായിരിക്കുന്നു

c)

ഇതാരാണ് ഇങ്ങനെ ചെയ്തത് എന്ന് അവർ പരസ്പരം ചോദിച്ചു

19.

"അവരുടെ കൂട്ടത്തില്‍ മദ്ധ്യനിലപാടുകാരനായ ഒരാള്‍ പറഞ്ഞു" എന്ത് പറഞ്ഞു?

a)

നിങ്ങൾക്ക് വിളവ് വിലക്കപ്പെട്ടിരിക്കുന്നു

b)

എന്താണ് നിങ്ങൾ തൗബ ചെയ്യാതിരുന്നത്?

c)

എന്താണ് നിങ്ങള്‍ അല്ലാഹുവെ പ്രകീര്‍ത്തിക്കാതിരുന്നത്‌?

20.

സൂറത്തുൽഖലമിൽ ദൈവഭക്തർക്ക് എന്താണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നതായി പറയുന്നു?

a)

യുദ്ധവിജയം

b)

സ്വർഗോദ്യാനങ്ങൾ

c)

പാപമോചനം

21.

അപ്പോൾ നാം കുറ്റവാളികളെപോലെ ആക്കുമോ? ആരെ?

a)

തോട്ടക്കാരെ

b)

മുത്തഖികളെ

c)

മുസ്ലീങ്ങളെ

22.

ദൈവനിഷേധികളുടെ ന്യായവാദങ്ങൾക്ക് സൂറത്തുൽഖലമിൽ 3 തെളിവുകൾ അല്ലാഹു നിരത്തുന്നുണ്ട് അതിൽ ഉൾപ്പെടാത്തത് ഏത്?

a)

അവര്‍ക്ക് വല്ല പങ്കുകാരുമുണ്ടോ?

b)

പ്രവാചകന്മാരുടെ പിൻബലം നിങ്ങൾക്കുണ്ടോ?

c)

ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ എത്തുന്ന വല്ല കരാറുകളും നിങ്ങളോട് നാം ബാധ്യതയേറ്റതായി ഉണ്ടോ?

d)

നിങ്ങള്‍ക്കു വല്ല ഗ്രന്ഥവും കിട്ടിയിട്ട് നിങ്ങളതില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണോ?

23.

34-50 ആയത്തുകളിൽ, പ്രവാചകനോട് (സ) എന്താണ് പ്രധാനമായി ഉപദേശിക്കുന്നത്?

a)

ക്ഷമയോടെ ദൗത്യം തുടരുക

b)

വീഴ്ചയ്ക്ക് തയ്യാറാകാതിരിക്കുക

c)

അവരുടെ ധിക്കാരങ്ങൾക്കെതിരെ യുദ്ധം ചെയ്യുക

24.

34-50 ആയത്തുകളിൽ, ദൈവനിഷേധികളുടെ ഏത് സ്വഭാവമാണ് വിമർശിക്കപ്പെടുന്നത്?

a)

പ്രവാചക നിഷേധം

b)

അഹങ്കാരവും ഖുർആനിനെ നിഷേധിക്കലും

c)

അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാതിരിക്കുക

25.

കണങ്കാല്‍ വെളിവാക്കപ്പെടുന്ന(ഭയങ്കരമായ) ഒരു ദിവസത്തെ നിങ്ങള്‍ ഓര്‍ക്കുക. ............................... ചെയ്യാന്‍ (അന്ന്‌) അവര്‍ ക്ഷണിക്കപ്പെടും. അപ്പോള്‍ അവര്‍ക്കതിന് സാധിക്കുകയില്ല.

a)

തൗബ

b)

സുജൂദ്

c)

ഇസ്തിഗ്ഫാർ