Worksheets62. അൽജുമുഅ
Total questions: 15
Worksheet time: 8mins
സൂറത്തുൽ ജുമുഅയിൽ എത്ര ആയത്തുകൾ ഉണ്ട് ?
10
11
12
തസ്ബീഹ് കൊണ്ട് ആരംഭിക്കുന്ന സൂറത്തുകൾ എത്ര?
6
7
9
ഏത് യുദ്ധമാണ് ഈ സൂറത്ത് അവതരിച്ചതിന് തൊട്ടുമുമ്പോ/ശേഷമോ നടന്നത്?
തബൂക്ക്
ഖൻദഖ്
ഖൈബർ
ഹിജ്റ എത്രാം വർഷമാണ് ഈ സൂറത്ത് അവതരിച്ചത് ?
5
6
7
ആരാധനാ സന്ദർഭങ്ങളിലും, ദീനീ സഭകളിലും പാലിക്കേണ്ട മര്യാദകളെ കുറിച്ചുള്ള ശിക്ഷണം മതിയായ തോതിൽ വിശ്വാസികൾക്ക് ഈ സൂറത്തിൽ നൽകുന്നു
ശരിയാണ്
തെറ്റാണ്
"നിരക്ഷരന്മാര്‍ക്കിടയിൽ അവരില്‍നിന്നുതന്നെ ഒരു ദൈവദൂതനെ അല്ലാഹു നിയോഗിച്ചു" ആ ദൈവ ദൂതൻറെ എത്ര ഉത്തരവാദിത്വങ്ങളാണ് സൂറത്തിൽ പറയുന്നത്?
2
4
5
സൂറത്തിൽ വിശദീകരിക്കുന്ന ദൈവദൂതന്റെ നാല് ഉത്തരവാദിത്തങ്ങൾ ഏതൊക്കെ എന്ന് പറയുക?
ദൈവിക വചനങ്ങൾ ഓതിക്കൊടുക്കുക
പ്രബോധന ദൗത്യം നിർവഹിക്കുക
ജനങ്ങളെ സംസ്കരിക്കുക
ജനങ്ങൾക്ക് വേദം പഠിപ്പിക്കുക
ജനങ്ങൾക്ക് യുക്തി പഠിപ്പിക്കുക
ഹിക്മത് (الحكمة) കൊണ്ട് എന്താണ് ഉദ്ദേശ്യം? ഹക്ക്മത്തിന്റെ അർത്ഥത്തിൽ ഉൾപ്പെടാത്തത് ഏത്?
യുക്തി
പ്രവാചക സുന്നത്ത്
വിധിനിർണയം
സാഹചര്യം മനസ്സിലാക്കി ഇടപെടുക
തൗറാത്ത് വാഹകരെ എന്തിനോടാണ് ഉപമിച്ചത്?
ചുമട് എടുക്കുന്ന കഴുതകളോട്
ഏടുകൾ വഹിക്കുന്ന കഴുതകളോട്
ഏടുകൾ വഹിക്കുന്ന കുതിരകളോട്
മറ്റു ജനങ്ങൾ ഒന്നുമല്ല തങ്ങളാണ് അല്ലാഹുവിൻറെ (വലിയ്യുകൾ) ഉറ്റവർ എന്ന് വാദിച്ചിരുന്ന ജനവിഭാഗം ഏത് ?
ക്രൈസ്തവർ
മദീനക്കാർ
ജൂതന്മാർ
സത്യവിശ്വാസികൾ
"ഞങ്ങളാണ് അല്ലാഹുവിന്റെ ഉറ്റവർ" എന്ന് വാദിക്കുന്നവരുടെ വാദം സത്യസന്ധമെങ്കിൽ അവർ എന്ത് ചെയ്യണം എന്നാണ് അള്ളാഹു പറയുന്നത് ?
മരണത്തെ കൊതിക്കണം
മുസ്ലിമാകണം
നബി(സ)യെ പിൻപറ്റണം
നിങ്ങൾ ഓടി അകന്നു കൊണ്ടിരിക്കുന്ന ..................................... നിങ്ങളെ കണ്ടുമുട്ടുക തന്നെ ചെയ്യും
പരലോകം
പ്രബോധകൻ
രണ്ടുതരം ദിക്ർ സൂറത്തിൽ പരാമർശിക്കുന്നു ഏതൊക്കെ?
നമസ്കാരത്തിലും നമസ്കാരത്തിന് ശേഷവും ഉള്ള ദിക്റുകൾ
നമസ്കാരത്തിന് ശേഷവും യാത്രയ്ക്കിടയിലും ഉള്ള ദിക്റുകൾ
ആരാധനാ സമയത്തും വ്യവഹാര സമയത്തും ഉള്ള ദിക്റുകൾ
يُسَبِّحُ لِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ
ഇങ്ങനെയാണ് ഈ സൂറത്ത് ആരംഭിക്കുന്നത്, ഇതേ വാക്യം കൊണ്ടാരംഭിക്കുന്ന മറ്റൊരു സൂറത്ത് ഏത് ?
അസ്സ്വഫ്ഫ്
അത്തഗാബുൻ
അൽഹദീദ്
"ഈ പ്രവാചക നിയോഗം ഇനിയും അവരിലേക്ക് വന്നുചേർന്നിട്ടില്ലാത്ത മറ്റു ജനങ്ങൾക്ക് വേണ്ടി കൂടിയുള്ളതാകുന്നു" ആരാണ് മറ്റ് ജനങ്ങൾ ?
മദീനയുടെ ചുറ്റുമുള്ള നാടുകൾ
മക്കയും അറബ് നാടുകളും
ലോകാവസാനം വരെ ജനിക്കാനുള്ള എല്ലാ മനുഷ്യരും
