wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

General Quiz| SFI Online Kalolsavam| Prelim Round

Total questions: 25

Worksheet time: 6mins

Name
Class
Date
1.

ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതെവിടെ?

a)

തൃശ്ശൂർ

b)

പത്തനംതിട്ട

c)

കാസർകോട്

d)

മുംബൈ

2.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ഇന്ത്യയിലെ ആദ്യ നിയമസഭ?

a)

പഞ്ചാബ്

b)

കേരളം

c)

ഡൽഹി

d)

പശ്ചിമ ബംഗാൾ

3.

Identify the national Flag

a)

ഇറാൻ

b)

വെനസ്വേല

c)

നോർത്ത് കൊറിയ

d)

ക്യൂബ

4.

മലയാള സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അന്വേഷിക്കാൻ സംസ്ഥാന ഗവണ്മെന്റ് നിയമിച്ച കമ്മീഷൻ?

a)

നിർഭയ കമ്മീഷൻ

b)

ജോസഫൈൻ കമ്മീഷൻ

c)

ഹേമ കമ്മീഷൻ

d)

സുഗതകുമാരി കമ്മീഷൻ

5.

നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണെന്ന് നിഷ്കർഷിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ വകുപ്പ്?

a)

article 12

b)

article 13

c)

article 14

d)

article 15

6.

1983 ഇൽ ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയിൽ(JNU) പഠിക്കുമ്പോൾ വൈസ് ചാൻസലറെ പുറത്താക്കുക എന്ന ആവശ്യമുന്നയിച്ച് സമരം ചെയ്യുകയും 10 ദിവസം അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത ഈ വ്യക്തി ഈയടുത്ത് രാജ്യത്തിൻറെ ശ്രദ്ധ പിടിച്ചു പറ്റി. ആരാണിദ്ദേഹം?

a)

സുന്ദർ പിച്ചൈ

b)

അഭിജിത്ത് ബാനർജി

c)

സീതാറാം യെച്ചൂരി

d)

അരവിന്ദ് കെജ്‌രിവാൾ

7.

"വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം.." എന്ന പ്രശസ്തമായ വരികൾ ആരുടെയാണ്?

a)

ഒ.എൻ.വി

b)

വയലാർ രാമവർമ

c)

ചെമ്മനം ചാക്കോ

d)

അക്കിത്തം

8.

എസ്.ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കി നിർമിച്ച മലയാള ചലച്ചിത്രം?

a)

തൊണ്ടിമുതലും ദൃക്‌സാക്ഷിയും

b)

ഭയാനകം

c)

ജെല്ലിക്കെട്ട്

d)

തലപ്പാവ്

9.

"ഭാരതവും ബ്രിട്ടണും തമ്മിലുള്ള ബന്ധത്തിന്റെ നടുവിൽ ധീരനായ ഭഗത് സിങ്ങിന്റെ ജഡം എന്നും തൂങ്ങി നിൽക്കുക തന്നെ ചെയ്യും..."

ആരുടെ വാക്കുകളായിരുന്നു ഇത്?

a)

ഇ. എം.എസ് നമ്പൂതിരിപ്പാട്

b)

ജവഹർലാൽ നെഹ്റു

c)

എ. കെ ഗോപാലൻ

d)

സുഭാഷ് ചന്ദ്രബോസ്

10.

കേരളത്തിലെ പ്രസിദ്ധമായ '99ലെ വെള്ളപ്പൊക്കം' ഉണ്ടായത് ഏത് വർഷമായിരുന്നു?

a)

1999

b)

2019

c)

1899

d)

1924

11.

തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ VJT ഹാൾ ഏത് നവോത്ഥാന നായകന്റെ സ്മരണർത്ഥമാണ് ഇനി അറിയപ്പെടുക?

a)

അയ്യങ്കാളി

b)

ചട്ടമ്പി സ്വാമികൾ

c)

സഹോദരൻ അയ്യപ്പൻ

d)

ഡോ.പൽപ്പു

12.

ജാതിവ്യവസ്ഥയെ ന്യായീകരിച്ചതിന്റെ പേരിൽ 'മനുസ്മൃതി' കത്തിച്ച ഈ ദേശീയനേതാവിനെ തന്നെയാണ് 'ആധുനിക മനു' എന്ന് വിശേഷിപ്പിക്കുന്നത്. ആരാണിദ്ദേഹം?

a)

സർദാർ വല്ലഭഭയ് പട്ടേൽ

b)

മദൻ മോഹൻ മാളവ്യ

c)

ഡോ.ബി.ആർ അംബേദ്കർ

d)

പെരിയർ

13.

സുൽത്താൻ ബത്തേരി വഴി ബന്ദിപ്പൂർ നാഷണൽ പാർക്കിലൂടെ കടന്നുപോകുന്ന ചരിത്രപാത?

a)

NH 766

b)

NH 744

c)

NH 626

d)

NH 674

14.

1979 ഇൽ തുടങ്ങിയ ബാണാസുര സാഗർ ഡാം നിർമാണത്തിന്റെ ഭാഗമായി നല്ലൊരു ഭാഗവും വെള്ളത്തിനടിയിലായ ഗ്രാമം?

a)

തരുവണ

b)

കുപ്പാടിത്തറ

c)

തരിയോട്

d)

കോട്ടത്തറ

15.

പുതിയ ഇരുന്നൂറ് രൂപാ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചരിത്ര സ്മാരകം?

a)

ഹംപി

b)

സൂര്യക്ഷേത്രം

c)

റാണി കി വാവ്

d)

സാഞ്ചി സ്തൂപം

16.

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം?

a)

ബീജിംഗ്

b)

ഷാങ്ഹായ്

c)

വുഹാൻ

d)

ഗാങ്ഷു

17.

ഈ രംഗം ഏത് സിനിമയിലേതാണെന്ന് തിരിച്ചറിയുക

a)

ട്രെയിൻ ടു ബുസാൻ

b)

ഇൻ ദ മൂഡ് ഫോർ ലവ്

c)

പാരസൈറ്റ്

d)

ഷോപ്പ് ലിഫ്റ്റേഴ്‌സ്

18.

അടുത്തിടെ ഒരു ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ബാസ്‌കറ്റ് ബോൾ താരം ആരാണ്

a)

വിൽഫ്രഡ് ലിയോൺ

b)

ലെബ്രോൺ ജെയിംസ്

c)

കോബ് ബ്രയന്റ്

d)

മൈക്കൽ ജോർദാൻ

19.

ഐ.സി.സി യുടെ 2019 ലെ മികച്ച ഏകദിന (ODI) ക്രിക്കറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ട കളിക്കാരൻ?

a)

രോഹിത് ശർമ്മ

b)

ബാബർ അസം

c)

വിരാട് കൊഹ്‌ലി

d)

ഡേവിഡ് വാർണർ

20.

ക്രൂസ് മിസൈൽ ആണെന്ന് തെറ്റിദ്ധരിച്ച് അടുത്തിടെ ഇറാൻസൈന്യമായ റവല്യൂഷണറി ഗാർഡ് വെടിവെച്ചിട്ടത് ഏത് രാജ്യത്തിൻറെ വിമനമായിരുന്നു?

a)

അമേരിക്ക

b)

റഷ്യ

c)

യുക്രയിൻ

d)

ഇസ്രായേൽ

21.

ഈ വ്യക്തിയെ തിരിച്ചറിയുക

a)

ഡെന്നീസ് മുക്വേഗെ

b)

ജവാർ മുഹമ്മദ്

c)

അബി അഹമ്മദ് അലി

d)

മുഹമ്മദ്‌ അലി

22.

ഈ വിദ്യാർത്ഥി നേതാവിനെ തിരിച്ചറിയുക

a)

Dipsitha Joy

b)

Ayeshe Renna

c)

Aparajitha Raja

d)

Aishe Ghosh

23.

ഈ ലോഗോ തിരിച്ചറിയുക

a)

റീബിൽഡ് കേരള

b)

കിഫ്ബി

c)

ലൈഫ്

d)

ലോകകേരളസഭ

24.

സിനുമാ ലൊക്കേഷനിൽ പ്രസിദ്ധമായ വരിക്കശ്ശേരി മന എവിടെ സ്ഥിതി ചെയ്യുന്നു.?

a)

ഒറ്റപ്പാലം

b)

ചങ്ങനാശ്ശേരി

c)

നീലേശ്വരം

d)

പട്ടാമ്പി

25.

Identify this television series

a)

Breaking Bad

b)

Money Heist

c)

Game of Thrones

d)

Dark