wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

എഴുത്തും അധികാരവും

Total questions: 20

Worksheet time: 10mins

Name
Class
Date
1.

എഴുത്തും അധികാരവും - എന്ന നോവൽ പഠനം എഴുതിയതാര്?

a)

പി. കെ. പോക്കർ

b)

പി. കെ. പരമേശ്വരൻനായർ

c)

പി. കെ. രാജശേഖരൻ

2.

അന്ധനായ ദൈവം എന്ന ഗ്രന്ഥത്തിൽ ഏത് സാഹിത്യരൂപത്തെയാണ് പഠിക്കുന്നത്?

a)

ചെറുകഥ

b)

നോവൽ

c)

കവിത

3.

മലയാളത്തിൽ നോവൽ എന്ന സാഹിത്യരൂപത്തിന്‍റെ ഉദയം ഏത് നൂറ്റാണ്ടിലായിരുന്നു?

a)

19-ാം നൂറ്റാണ്ടിന്‍റെ അവസാനം

b)

20-ാം നൂറ്റാണ്ടിന്‍റെ അവസാനം

c)

21-ാം നൂറ്റാണ്ടിന്‍റെ തുടക്കം

4.

ഇന്ത്യയിൽ നോവൽ പിറവിക്ക് സാഹചര്യമൊരുക്കിയതെന്ത്?

a)

അച്ചടി, ഇംഗ്ലീഷ് വിദ്യാഭ്യാസം

b)

നവോത്ഥാനം, ദേശീയത

c)

ജാതിവ്യവസ്ഥ സൃഷ്ടിച്ച പ്രശ്നങ്ങൾ

5.

ആദ്യകാല നോവലുകളുടെ പ്രധാന പരിമിതി എന്ത്?

a)

സംസ്കൃതത്തിന്‍റെ അതിപ്രസരം

b)

ഇംഗ്ലീഷ് വിദ്യാഭ്യാസം

c)

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം വിഷയമാക്കിയിരുന്നില്ല

6.

ഇന്ദുലേഖ പ്രസിദ്ധീകരിച്ച വർഷം?

a)

1887

b)

1888

c)

1889

d)

1891

7.

ഇന്ദുലേഖ എഴുതിയതാര്?

a)

സി. വി. രാമൻ പിള്ള

b)

അപ്പു നെടുങ്ങാടി

c)

ഒ.ചന്തുമേനോൻ

8.

1889 മുതൽ 1920 വരെയുള്ള കാലത്ത് പുറത്തിറങ്ങിയ നോവലുകളുടെ എണ്ണം?

a)

200-ൽ താഴെ

b)

നാനൂറിലധികം

c)

നൂറിൽ താഴെ

9.

1920 മുതൽ 1940 വരെയുള്ള കാലത്ത് പുറത്തിറങ്ങിയ നോവലുകളുടെ എണ്ണം?

a)

നാനൂറിലധികം

b)

200 എണ്ണം

c)

നൂറിൽത്താഴെ

10.

1892-ൽ കോട്ടയത്തു കൂടിയ കവിസമാജത്തിന്‍റെ പ്രധാന തീരുമാനങ്ങളിലൊന്ന് എന്തായിരുന്നു?

a)

കവിതയ്ക്ക് പ്രാധാന്യം കൊടുക്കുക

b)

എല്ലാവർക്കും ഇംഗ്ഗീഷ് വിദ്യാഭ്യാസത്തിന് സാഹചര്യമൊരുക്കുക

c)

ഗദ്യഭാഷയുടം വളർച്ചയ്ക്ക് മുൻഗണന നല്കുക

11.

നോവൽ എന്ന പദത്തിന്‍റെ അർത്ഥം?

a)

പുതിയത്

b)

പഴയത്

c)

പരമ്പരാഗത സ്വഭാവമുള്ളത്

12.

കേശവദേവിന്‍റെയും തകഴിയുടെയും ബഷീറിന്‍റെയും നോവലുകളുടെ പ്രധാന പ്രത്യേകതയെന്ത്?

a)

വ്യത്യസ്ത വർഗ്ഗ വർണ്ണങ്ങളിലുള്ളവരുടെ സ്വരങ്ങൾക്ക് ഇടം ലഭിച്ചു.

b)

സവർണ്ണ ജനവിഭാഗത്തിന്‍റെ ജീവിതം അവതരിപ്പിച്ചു

c)

കാവ്യഭാഷയ്ക്ക് പ്രാധാന്യം നൽകി

13.

അധികാരത്തോടുള്ള രചനാപരമായ പ്രതിഷേധം ദുരന്തദർശനത്തിലേക്കു തിരിയാൻ തുടങ്ങുന്നത് ആരുടെ നോവലിലാണ്?

a)

ബഷീർ

b)

ചന്തുമേനോൻ

c)

സി. വി. രാമൻപിള്ള

14.

ഗ്രീക്ക് നാടകത്തിലെ അന്ധകഥാപത്രത്തെ കണ്ടെത്തുക.

a)

പ്രൊമിത്യൂസ്

b)

തൈറേഷ്യസ്

c)

സോഫോക്ലിസ്

15.

ഈഡിപ്പസ് അന്ധത വരിക്കാനുള്ള കാരണം?

a)

അമ്മയെയാണ് വരിച്ചത് എന്ന തിരിച്ചറിവ്

b)

യുദ്ധത്തിലുണ്ടായ തോൽവി

c)

കാമുകിയുടെ മരണം

16.

ബഹുഭാഷണമാണ് നോവലിന്‍റെ ഘടന എന്നു പറഞ്ഞ റഷ്യൻ സൈദ്ധാന്തികൻ?

a)

മിഖായിൽ ബഖ്തിൻ

b)

പ്ലേറ്റോ

c)

ടോൾസ്റ്റോയി

17.

ലോകസാഹിത്യത്തിലെ വിഖ്യാത


നോവലുകളെ മലയാളത്തിന്


പരിചയപ്പെടുത്തുന്നതിൽ വലിയ


പങ്കു വഹിച്ച സാഹിത്യവിമർശകൻ ആര്?

a)

കേശവദേവ്

b)

ചന്തുമേനോൻ

c)

പി. കെ. രാജശേഖരൻ

18.

ഏകാന്തനഗരങ്ങൾ എന്ന കൃതി ആരുടേതാണ്?

a)

പി. കെ. രാജശേഖരൻ

b)

ഒ.വി.വിജയൻ

c)

സി.വി. രാമൻപിള്ള

19.

തന്നിരിക്കുന്നതിൽ സി.വി. രാമൻപിള്ളയുടെ നോവലുകൾ കണ്ടെത്തുക.

a)

മർത്താണ്ഡവർമ്മ

b)

കുന്ദലത

c)

ധർമ്മരാജ

d)

ഇന്ദുലേഖ

20.

മാർത്താണ്ഡവർമ്മ എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം?

a)

1891

b)

1892

c)

1893

d)

1890