NEW
Font size
WorksheetsFinal round | SFI Online Quiz
Total questions: 20
Worksheet time: 7mins
1994 ലെ എസ്.ആർ ബൊമ്മൈ കേസ് സംസ്ഥാനങ്ങൾക്ക് മേലുള്ള കേന്ദ്രത്തിന്റെ അനാവശ്യമായ 356 വകുപ്പ് പ്രയോഗത്തിന് എതിരെയുള്ള വിധിയായി പരിണമിച്ചു. ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരുന്നു എസ്.ആർ ബൊമ്മയി?
ആന്ധ്രാപ്രദേശ്
കർണാടക
തമിഴ്നാട്
ഗുജറാത്ത്
കോവിഡ് 19 ലോകത്ത് സൃഷ്ടിക്കാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ IMF മേധാവി നിയമിച്ച 12 അംഗ സമിതിയിൽ അംഗമായ ഇന്ത്യക്കാരൻ?
രഘുറാം രാജൻ
അമർത്യാ സെൻ
ശക്തികാന്ത് ദാസ്
മൻമോഹൻ സിങ്
തന്റെ നൂറ്റിയേഴാമത്തെ വയസ്സിൽ 2020 ജൂൺ 22 ന് അന്തരിച്ച 'കേരള സൈഗാൾ' എന്നറിയപ്പെടുന്ന പാട്ടുകാരൻ?
ഉമ്പായി
മെഹബൂബ് ഖാൻ
എരഞ്ഞോളി മൂസ
പാപ്പുക്കുട്ടി ഭാഗവതർ
"ഗോപാൽ യാദവ് ഒരു കൈക്കോട്ട് മണ്ണുകൂടി ബസ്മതിക്കുമേൽ കൊത്തിയിട്ടു. പിന്നെ കുറേ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു."
ഭക്ഷണത്തിന്റെ വില പറഞ്ഞു തരുന്ന ഏത് ചെറുകഥയുടെ പര്യവസാനം ആണിത്?
തേന്മാവ്
പൂവമ്പഴം
ബിരിയാണി
കള്ളൻ
12 വർഷത്തിലൊരിക്കൽ പുഷ്കാരം എന്ന ആഘോഷം നടക്കുന്നത് ഏത് നദിയിലാണ്?
ഗോദാവരി
നർമദ
മഹാനദി
ഗോമതി
ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ സമ്മേളനത്തിൽ ആദ്യമായി ഔദ്യോഗികമായി പ്രസംഗിച്ച വനിത?
അരുണ അസഫ് അലി
എ.വി കുട്ടിമാളു അമ്മ
കാദംബിനി ഗാംഗുലി
ആനി ബസന്റ്
1932 സെപ്റ്റംബർ 23 ന് ചിറ്റഗോങ്ങിലെ പഹർത്താലി യൂറോപ്യൻ ക്ലബ്ബ് ആക്രമണത്തിന് നേതൃത്വം നൽകുകയും ബ്രിട്ടീഷ് പിടിയിലകപ്പെടും മുമ്പ് സ്വയം ജീവൻ ത്യജിക്കുകയും ചെയ്ത വനിത?
പ്രീതി ലതാ വഡേക്കർ
കനക ലതാ ബാറുവ
കല്പന ദത്ത്
മീര ബെൻ
ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി രണ്ട് മാസം പ്രായമുള്ള സ്വന്തം കൈക്കുഞ്ഞിനോടൊപ്പം വെല്ലൂർ പ്രസിഡൻസി ജയിലിൽ തടവ് ശിക്ഷ അനുഭവിച്ച മലയാളി വനിത?
അമ്മു സ്വാമിനാഥൻ
ആനി മസ്ക്രീൻ
റോസമ്മ പൊന്നൂസ്
എ. വി കുട്ടിമാളു അമ്മ
സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമല്ല എന്ന സുപ്രീംകോടതി ഭരണ ഘടനാ ബെഞ്ചിന്റെ വിധി വന്നപ്പോൾ ഇന്ത്യൻ പീനൽ കോഡിലെ ഏത് വകുപ്പിലെ വ്യവസ്ഥകളാണ് റദ്ദ് ചെയ്തത്?
IPC 370
IPC 377
IPC 470
IPC 477
1988 ലെ പെരുമൺ ദുരന്തസമയത്ത് സ്വന്തം വിവാഹചടങ്ങുകൾ നിർത്തിവെച്ച് രക്ഷാപ്രവർത്തനം ഏകീകരിക്കുന്നതിന് രംഗത്തിറങ്ങിയ അന്നത്തെ കുണ്ടറ MLA?
ബിന്ദു കൃഷ്ണ
ഷാനിമോൾ ഉസ്മാൻ
ജെ.മേഴ്‌സിക്കുട്ടി അമ്മ
കെ.കെ ശൈലജ
കോവിഡാനന്തരകാലത്തെ അതിജീവനത്തിനായി ഭക്ഷ്യ സ്വയം പര്യാപ്‌തമായ നവകേരളം സൃഷിടിക്കാൻ കേരള സർക്കാർ ആവിഷ്കരിക്കുന്ന 3860 കോടിയുടെ ബ്രിഹത്തായ കാർഷിക പദ്ധതി?
സുഭിക്ഷ
ഭദ്രത
അതുല്യം
റീ ബിൽഡ് കേരള
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യത്തെ ഔദ്യോഗിക പരിശീലകൻ ആര്?
അജിത് വഡേക്കർ
ബിഷൻ സിംഗ് ബേദി
സന്ദീപ് പാട്ടീൽ
അബ്ബാസ് അലി ബായഗ്
ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അംഗം ആയ മലയാളി ആര്?
NR ശങ്കർ
പട്ടം താണുപിള്ള
അമ്മു സ്വാമിനാഥൻ
M.കൃഷ്ണയ്യർ
സുപ്രീം കോടതിയുടെ പ്രവർത്തനം സംബന്ധിച്ച നിയമങ്ങൾ ഏത് രാജ്യത്ത് നിന്നാണ് സ്വീകരിച്ചത്
ഓസ്‌ട്രേലിയ
ഇംഗ്ലണ്ട്
അമേരിക്ക
ജപ്പാൻ
നിപ വൈറസ് കേരളത്തിൽ ആദ്യമായി കണ്ടെത്തിയ ഈ ഡോക്ടറെ തിരിച്ചറിയുക
Dr. എ.എസ് അനൂപ് കുമാർ
Dr. വി.പി ഗംഗാധരൻ
Dr. സി.ജയകൃഷ്ണൻ
Dr.ജി.അരുൺകുമാർ
വയനാട്ടിലേക്കുള്ള കുടിയേറ്റ പശ്ചാത്തലത്തിൽ എസ്.കെ പൊറ്റക്കാട്ട് എഴുതിയ നോവൽ?
വിഷകന്യക
ഒരു ദേശത്തിന്റെ കഥ
ഒരു തെരുവിന്റെ കഥ
സിംഹാഭൂമി
മാറുമറക്കാനുള്ള അവകാശത്തിന് തെക്കൻ തിരുവിതാംകൂർ സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന സമരം?
ഗുരുവായൂർ സത്യാഗ്രഹം
വൈക്കം സത്യാഗ്രഹം
ചാന്നാർ ലഹള
തൊണ്ണൂറാം ആണ്ട് ലഹള
കേരളാ സംസ്ഥാന സർക്കാരിന്റെ ദാരിദ്ര്യ നിർമാർജന-സ്ത്രീ ശാക്തീകരണ മിഷൻ?
കുടുംബശ്രീ മിഷൻ
ലൈഫ് മിഷൻ
ആർദ്രം മിഷൻ
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിതീകരിച്ച ജില്ല?
കാസർഗോഡ്
തൃശൂർ
ആലപ്പുഴ
തിരുവനന്തപുരം
1921 ലെ മലബാറിലെ സമരങ്ങളെ ബ്രിട്ടീഷ് മേധാവി ഹിച്ച് കോക്ക് വിളിച്ച പേര്?
മലബാർ വിപ്ലവം
മലബാർ കലാപം
മാപ്പിള ലഹള
പൂക്കോട്ടൂർ യുദ്ധം
