wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ATHE PRARTHANA

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ശക്തിയുടെ കവി എന്നറിയപ്പെടുന്നത്?

a)

വയലാര്‍ രാമവര്‍മ്മ

b)

ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

c)

കുഞ്ചന്‍ നമ്പ്യാര്‍

d)

ചങ്ങമ്പുഴ കൃഷ്ണപിള്ള

2.

ഏതു കാവ്യസമാഹാരത്തില്‍ നിന്നെടുത്ത കവിതയാണ് അതേ പ്രാര്‍ത്ഥന?

a)

അളകാവലി

b)

ത്രിവിക്രമന്നുമുന്നില്‍

c)

കറുത്ത ചെട്ടിച്ചികള്‍

d)

കാവിലെ പാട്ട്

3.

വസന്തത്തോടര്‍ത്ഥിച്ചതു വെറുതെയായില്ല.' എന്താണ് മാവ് വസന്തത്തോടര്‍ത്ഥിച്ചത്?

a)

ഇനിയൊരിക്കലും പൂക്കള്‍ ഉണ്ടാകരുത്

b)

ഒരു കുട്ടിപോലും തന്‍റെ ചുവട്ടില്‍ എത്തരുത്

c)

പൂങ്കുലകളാല്‍ നിറയ്ക്കണേ

d)

കാറ്റും മഴയും വന്നെത്തരുതേ

4.

കായ്ച്ചുനിന്ന മാവിനെ ചൂണ്ടി അറിവുള്ളവര്‍ പഠിപ്പിച്ചതെന്താണ്?

a)

അധികം വിളഞ്ഞാല്‍ ആപത്ത്

b)

സമൃദ്ധി കൂടുന്തോറും വിനയമുള്ളവരാകുക

c)

വിളവുണ്ടാകുമ്പോൾ സന്തോഷിക്കുക

d)

സമൃദ്ധി കൂടുമ്പോള്‍ അഹങ്കരിക്കുക

5.

മായികനഗരം എന്ന പദം വികസിപ്പിച്ചാല്‍

a)

മായികമെന്ന നഗരം

b)

മായികമായ നഗരം

c)

മായികവും നഗരവും

d)

മായികമാകുന്ന നഗരം

6.

ഉരുളന്‍കല്ലുകള്‍ക്കൊക്കെ ചിറക് വന്നു. ഈ പ്രയോഗംകൊണ്ട് അര്‍ത്ഥമാക്കുന്നത്?

a)

പക്ഷികള്‍ മാമ്പഴം തിന്നാന്‍ എത്തി.

b)

കല്ലുകള്‍ പക്ഷികളെപ്പോലെ പറന്നുവന്നു

c)

ഉരുളന്‍കല്ലുകള്‍ക്കെല്ലാം ചിറകുമുളച്ചു.

d)

മാങ്ങകളെല്ലാം പഴുത്തുവീണു.

7.

പരിസ്ഫുരല്‍ പ്രഭാതാംശു - ഈ പദത്തിന്‍റെ അര്‍ത്ഥമായി വരുന്നത്?

a)

സൂര്യരശ്മികള്‍

b)

ഉദിച്ചുയരുന്ന സൂര്യന്‍റെ രശ്മികള്‍

c)

പ്രഭാതത്തില്‍ വിരിയുന്ന പൂക്കള്‍

d)

പ്രഭാതത്തില്‍ പൂക്കളില്‍ കാണുന്ന മഞ്ഞുതുള്ളി

8.

വേറെന്തുള്ളൂ വരമെങ്കല്‍, ദേവനാക്രോശിച്ചു - ദേവന്‍ ആക്രോശിച്ചത് എന്താണ്?

a)

സഫലജന്മം വേണമോ എന്ന്

b)

മായികനഗരംപോലെ ആകാന്‍

c)

വേദനകള്‍ക്കുവേണ്ടിയാണോ പ്രാര്‍ഥന

d)

സ്വര്‍ലോകത്തില്‍ ചെല്ലാന്‍

9.

തേന്മാവ് എവിടെയിരുന്നാണ് കരഞ്ഞത്?

a)

വഴിവക്കത്ത്

b)

അമ്പലമുറ്റത്ത്

c)

സ്വര്‍ലോകത്തിന്‍ നടയില്‍

d)

ദേവനുമുന്നില്‍

10.

കൊമ്പുകളില്‍ പാഞ്ഞുകയറിയത് ആര്?

a)

അണ്ണാറക്കണ്ണന്മാര്‍

b)

ഉറുമ്പുകള്‍

c)

കാക്കകള്‍

d)

കുട്ടികള്‍