wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Salah Special

Total questions: 15

Worksheet time: 30mins

Name
Class
Date
1.

നിസ്കാരം അധികവും അതിൻ്റെ "അവ്വൽ വക്തിൽ" നിർവ്വഹിക്കുന്നത് ഉത്തമം ആണെങ്കിലും സുബഹി ഒഴികെ മറ്റെല്ലാ ഫറളു നിസ്കാരത്തിനും തൊട്ടടുത്ത ഫറള് നിസ്കാര സമയം തുടങ്ങുന്നത് വരെ നിസ്കരിക്കാൻ സമയം

അനുവദിക്കപ്പെട്ടിട്ടുണ്ട്.

a)

ശരി

b)

തെറ്റ്

2.

ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ പൊതുവെ ഓരോ നിസ്കാരത്തിനും സമയം ആയ ഉടനെ തന്നെ ബാങ്ക് വിളിക്കാറുണ്ട്. അങ്ങനെയെങ്കിൽ ഇഷാ ബാങ്ക് വിളിക്കുന്നതിനു തൊട്ട് മുമ്പ് ഒരാൾ മഗ്‌രിബ് നിസ്കരിച്ച് പൂർത്തീകരിച്ചാൽ ആ നിസ്കാരം "അദാഅ്" ആയാണോ "ഖളാഹ്" ആയാണോ പരിഗണിക്കുന്നത്?

a)

"അദാഅ്"

b)

"ഖളാഹ്"

3.

സൂറത്ത് ഓതൽ സുന്നത്ത് ഇല്ലാത്ത നിസ്കാരം ?

a)

ഫർള് നിസ്കാരത്തിന് ശേഷമുള്ള സുന്നത്ത് നിസ്കാരങ്ങൾ

b)

ളുഹാ നിസ്കാരം

c)

മയ്യിത്ത് നിസ്കാരം

d)

സൂര്യഗ്രഹണ നിസ്കാരം

4.

പള്ളിയിൽ പ്രവേശിച്ച ഉടനെ ഇരിക്കുന്നതിന് മുമ്പുള്ള സുന്നത്ത് നിസ്കാരത്തിൻ്റെ പേര്?

a)

ഇഷ്റാക്

b)

തഹിയ്യത്ത്

c)

ഇസ്തിഖാറത്ത്

d)

തിലാവത്ത്

e)

ഇവയൊന്നും അല്ല

5.

ഷാഫി മദ്ഹബ്പ്രകാരം താഴെ പറയുന്നവയിൽ സുജൂദ് ചെയ്യുമ്പോൾ (തലപ്പാവോ മുഖ മക്കനയോ മുടിയോ മറ്റോ കാരണം മറ വരാതെ) നേരിട്ട് നിലത്ത് വെക്കൽ നിർബന്ധമായ അവയവം ഏത്?

a)

മൂക്ക്

b)

നെറ്റിയിൽ നിന്നു അല്പ ഭാഗമെങ്കിലും

c)

നെറ്റി ഭാഗം മുഴുവൻ

d)

ഇവയെല്ലാം

6.

കേരളത്തിൽ സുന്നികളുടെ എന്ന് എന്നറിയപ്പെടുന്ന പള്ളികളിലും

മുജാഹിദിൻ്റെ എന്നറിയപ്പെടുന്ന പള്ളികളിലും സുബഹിയുടെയും ഇഷാൻ്റെയും നിസ്കാര സമയം തുടങ്ങുന്നതായി അറിയിച്ചുള്ള ബാങ്ക് വിളിക്കുന്നത് തമ്മിൽ ഏകദേശം അഞ്ചു മുതൽ പത്ത് മിനിറ്റ് വരെ വ്യത്യാസം ഉണ്ടാവാറുണ്ട് . ഈ അവസ്ഥ നമ്മുടെ നാട്ടിൽ (കേരളത്തിൽ) നിലവിലുണ്ടോ?

a)

ഉണ്ട്

b)

ഇല്ല

7.

മുഹമ്മദ് നബി (സ) പറഞ്ഞതായി ആയിഷ (റ) റിപ്പോർട്ട് ചെയ്തു:


പതിവായി ----- റകഅത്ത് സുന്നത്ത് നിസ്കാരിക്കുന്നവർക്ക് സ്വർഗ്ഗത്തിൽ അല്ലാഹ് ഒരു ഭവനം നിർമ്മിച്ച് നൽകും.(തിർമുദി)

a)

12

b)

10

c)

8

d)

11

8.

തറാവീഹ് , വിത്റ് എന്നീ നിസ്കാരത്തിൻ്റെ സമയം

താഴെ പറയുന്നവയിൽ ഏറ്റവും കൃത്യമായത് ഏത്?

a)

രാത്രിയുടെ മൂന്നാം ഭാഗം ആയാൽ തറാവീഹ് , വിത്റ് നിസ്കരിക്കാൻ സമയമായി.

b)

ഇഷാ നിസ്കരിച്ചു കഴിഞ്ഞ ഒരാൾക്ക് തറാവീഹ്, വിത്ര് എന്നിവക്ക് സമയം ആയി

c)

ഇഷാ സമയം ആയത് മുതൽ

ഫജ്രുസ്സ്വദിക് വെളിവാകുന്നത് വരെ തറാവീഹ്, വിത്റ് നിസ്കരിക്കാം

d)

തഹജ്ജുദ് നിസ്‌കരിച്ച് കഴിഞ്ഞാൽ തറാവീഹ്, വിത്റ് നിസ്കരിക്കാൻ സമയം ആയി

9.

سمع الله لمن حمده

ഇതിൻ്റെ മലയാള അർത്ഥം:

a)

മഹാനായ എന്റെ രക്ഷിതാവിനെ ഞാൻ സ്തുതിക്കുന്നതിനോടൊപ്പം അവന്റെ പരിശുദ്ധി ഞാൻ പ്രകീർത്തനം ചെയ്യുന്നു.

b)

അല്ലാഹുവിനെ സ്തുതിച്ചവന്റെ സ്തുതിയെ അവൻ സ്വീകരിക്കട്ടെ

c)

പരമോന്നതനായ എന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തനം ചെയ്യുന്നു’

d)

എല്ലാ ഉപചാരങ്ങളും ,ബർക്കത്തുള്ള കാര്യങ്ങളും ,നിസ്കാരങ്ങളും മറ്റ് സൽകർമ്മങ്ങളും അല്ലാഹുവിനാകുന്നു.

10.

ജുമാ നിസ്കാരം നടത്തണമെങ്കിൽ ഏറ്റവും കുറഞ്ഞത് എത്ര ആളുകൾ വേണം എന്നതിൽ ഷാഫി, ഹനഫി, ഹമ്പലി ,മാലികി എന്നീ പ്രധാനപ്പെട്ട ഇമാമുകൾ എല്ലാവരും ഏക അഭിപ്രായക്കാരാണ്.

a)

അതെ

b)

അല്ല

11.

(താഴെ കൊടുത്തതിൽ നിന്നും ഏറ്റവും ഉചിതമായത് തെരഞ്ഞെടുക്കുക)


കോഴിക്കോട് ജില്ലയിലെ

നാളത്തെ (30/08/2021) സൂര്യോദയ സമയം :

a)

6:00 am

b)

6:07 am

c)

6:17 am

d)

6: 25 am

12.

ഫറളുകളും സുന്നത്തുകളും പാലിച്ച് കൊണ്ട് സുജൂദ് ചെയ്യുമ്പോൾ സ്ത്രീകളുടെയും പുരുഷന്മാരുടെയും സുജൂദ് ചെയ്യുന്ന രീതിയിൽ അല്പം വ്യത്യാസം ഉണ്ട്

a)

ശരി

b)

തെറ്റ്

13.

നബി (സ) തങ്ങൾ ആദ്യം നിസ്കരിച്ച ഫർള് നിസ്കാരം ?

a)

സുബഹി

b)

ളുഹുറ്

c)

അസർ

d)

മഗ്‌രിബ്

e)

ഇഷാ

14.

സ്ത്രീകൾ ഹൈളിന്‍റെയും നിഫാസിന്‍റെയും കാലയളവില്‍ നഷ്ട്ടപ്പെട്ട നിസ്കാരങ്ങള്‍ പിന്നീട് നിസ്കരിച്ചു വീട്ടണം.

a)

ശരി

b)

തെറ്റ്

15.

ആയിഷ (റ) പറഞ്ഞു:

"നബി(സ) ആരോഗ്യ സമയത്തും,രോഗത്തിലും,യാത്രയിലും അല്ലാത്തപ്പോളും ഒരിക്കലും ഒഴിവാക്കിയതായി ഞാൻ കണ്ടിട്ടില്ല ".

ഇത് ഇഹലോകവും അതിലുള്ള സർവ്വ വസ്തുക്കളേക്കാളും ഉത്തമമാണ്. ഏത് സുന്നത്ത് നിസ്കാരത്തെ കുറിച്ചാണ് നബി (സ) ഇത്രയും ശ്രദ്ധിച്ചിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

a)

തഹജ്ജുദ്

b)

സുബ്ഹിക്കു മുമ്പുള്ള രണ്ട് റകഅത്ത്

c)

വി ത് റ്

d)

ഇഷാ ക്ക് ശേഷമുള്ള രണ്ട് റക്അത്ത്

e)

ളുഹാ