wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

അച്ഛനും മകളും ഒരസ്വാദനം

Total questions: 25

Worksheet time: 13mins

Name
Class
Date
1.

"നേത്രരഞ്ജകമായിത്തിളങ്ങീ തമ്മിൽ ചേർന്ന

ക്ഷാത്രതേജസ്സിൻ കൂമ്പും ബ്രാഹ്മതേജസ്സിൻ കാമ്പും "   ഇവിടെ ക്ഷാത്രതേജസ്സിൻ കൂമ്പ് എന്നു പറഞ്ഞിരിക്കുന്നതാരെ ?

a)

വിശ്വാമിത്രൻ

b)

ശകുന്തള

c)

ദുഷ്യന്തൻ

d)

സർവദമനൻ

2.

“ഭർത്തൃനാശിനിയായിത്തീരൊലാ ഭവൽപുത്രി,

നിർദഗ്ധയായും തീരൊല്ലുഗ്രവൈധവ്യത്തീയാൽ”

  ഭവൽപുത്രി എന്നു സൂചിപ്പിക്കുന്നതാരെയാണ്  ?

a)

ശകുന്തള

b)

മേനക

c)

വിശ്വാമിത്രൻ

d)

സർവദമനൻ

3.

"നേത്രരഞ്ജകമായിത്തിളങ്ങീ തമ്മിൽ ചേർന്ന

ക്ഷാത്രതേജസ്സിൻ കൂമ്പും ബ്രാഹ്മതേജസ്സിൻ കാമ്പും "   

ബ്രാഹ്മതേജസ്സിൻ കാമ്പ് എന്ന് ആരെ പരാമർശിക്കാനാണ് പ്രയോഗിച്ചിരിക്കുന്നത് ?

a)

സർവദമനൻ

b)

വിശ്വാമിത്രൻ

c)

കശ്യപൻ

d)

ശകുന്തള

4.

“ഭർത്തൃനാശിനിയായിത്തീരൊലാ ഭവൽപുത്രി,

നിർദഗ്ധയായും തീരൊല്ലുഗ്രവൈധവ്യത്തീയാൽ”          

     മുനിയുടെ മകളോട് അധർമ്മം പ്രവർത്തിച്ചതാര് ?

a)

വിശ്വാമിത്രൻ

b)

കശ്യപൻ

c)

കണ്വൻ

d)

ദുഷ്യന്തൻ

5.

“മാനിച്ചീയിളം പൂമെയ് പുൽകലിലുളവായോ-

രാനന്ദമിതോ ഭവാന്നധികം  സമാസ്വാദ്യം”

                  കുസൃതികലർന്ന ഈ വാക്കുകൾ ആരുടേത് ?

a)

വിശ്വാമിത്രന്റെ

b)

കശ്യപന്റെ

c)

സർവദമനന്റെ

d)

കവിയുടെ

6.

“ഭർത്തൃനാശിനിയായിത്തീരൊലാ ഭവൽപുത്രി,

നിർദഗ്ധയായും തീരൊല്ലുഗ്രവൈധവ്യത്തീയാൽ”        

മകൾ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടുവെന്നറിഞ്ഞ് കോപിഷ്ഠനായ മുനിയാര് ?

a)

കശ്യപൻ

b)

വിശ്വാമിത്രൻ

c)

കണ്വൻ

d)

വസിഷ്ഠൻ

7.

“മാനിച്ചീയിളം പൂമെയ് പുൽകലിലുളവായോ-

രാനന്ദമിതോ ഭവാന്നധികം  സമാസ്വാദ്യം”   എങ്ങനെയുള്ള ജീവിതത്തിന്റെ സന്ദേശമാണ് കവി ഈ വരികളിലൂടെ നല്കുന്നത് ?

a)

ലൌകിക ജീവിതം

b)

ആദ്ധ്യാത്മികജീവിതം

c)

സന്യാസജീവിതം

d)

ഒറ്റയ്ക്കുള്ള ജീവിതം

8.

“മാനിച്ചീയിളം പൂമെയ് പുൽകലിലുളവായോ-

രാനന്ദമിതോ ഭവാന്നധികം  സമാസ്വാദ്യം”         

ആരോടാണ് ഇപ്രകാരം ചോദിക്കുന്നത് ?

a)

കവിയോട്

b)

വിശ്വാമിത്രനോട്

c)

കശ്യപനോട്

d)

കണ്വനോട്

9.

"ഒരു ചെറിയ മുഹൂർത്തത്തെ നാടകീയമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഈ കാവ്യത്തിന്റെ സവിശേഷത" ഇവിടെ പരാമർശിക്കപ്പെടുന്ന കാവ്യമേത് ?

a)

ശിഷ്യനും മകനും

b)

മഗ്ദലനമറിയം

c)

അച്ഛനും മകളും

d)

കൊച്ചുസീത

10.

“ഭർത്തൃനാശിനിയായിത്തീരൊലാ ഭവൽപുത്രി,

നിർദഗ്ധയായും തീരൊല്ലുഗ്രവൈധവ്യത്തീയാൽ”                      

നിർഭാഗ്യ എന്നു സ്വയം വിശേഷിപ്പിക്കുന്നതാര് ?

a)

ശകുന്തള

b)

മേനക

c)

ഊർമ്മിള

d)

സീത

11.

"ഒരു ചെറിയ മുഹൂർത്തത്തെ നാടകീയമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഈ കാവ്യത്തിന്റെ സവിശേഷത" ഏതാണ് ഇവിടെ സൂചതമായ ആ മുഹൂർത്തം ?

a)

വിശ്വാമിത്രൻ ശകുന്തളയെ കണ്ടുമുട്ടുന്നത്

b)

മറിയം യേശുവിനെ കാണാനെത്തുന്നത്

c)

പരശുരാമൻ ശിവനെ കാണാനെത്തുന്നത് കാണാനെത്തുന്നത്

d)

ഗണപതിയുടെ കൊമ്പ് നഷ്ടമാകുന്നത്

12.

"ഒരു ചെറിയ മുഹൂർത്തത്തെ നാടകീയമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഈ കാവ്യത്തിന്റെ സവിശേഷത" നാടകീയമായ ഈ സംഭവം അരങ്ങേറിയതെവിടെ ?

a)

കണ്വാശ്രമത്തിൽ

b)

കശ്യപാശ്രമത്തിൽ

c)

ശീമോന്റെ വസതിയിൽ

d)

കൈലാസത്തിൽ

13.

"തന്റെ മകളോട് അധർമ്മം പ്രവർത്തിച്ച ദൂഷ്യന്തനെ ശപിക്കാനൊരുങ്ങി നില്ക്കുന്ന മുനിയെ മകൾ തടയുന്നു" ശപിക്കാനൊരുങ്ങി നിൽക്കുന്ന മുനിയാര് ?

a)

കണ്വൻ

b)

വിശ്വാമിത്രൻ

c)

കശ്യപൻ

d)

വസിഷ്ഠൻ

14.

"ഒരു ചെറിയ മുഹൂർത്തത്തെ നാടകീയമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഈ കാവ്യത്തിന്റെ സവിശേഷത"   ശകുന്തളയെ കണ്ടപ്പോൾ മുനിയുടെ മനസ്സിൽ ആരുടെ രൂപമാണ് കടന്നുവന്നത് ?

a)

രംഭയുടെ

b)

തിലോത്തമയുടെ

c)

ഉർവശിയുടെ

d)

മേനകയുടെ

15.

"തന്റെ മകളോട് അധർമ്മം പ്രവർത്തിച്ച ദൂഷ്യന്തനെ ശപിക്കാനൊരുങ്ങി നില്ക്കുന്ന മുനിയെ മകൾ തടയുന്നു" ഇവിടെ പരാമർശിക്കുന്ന മകൾ ആര് ?

a)

മേനക

b)

ഉർവശി

c)

ശകുന്തള

16.

കേരളകലാമണ്ഡലം സ്ഥാപിച്ചതാര് ?

a)

ഉള്ളൂർ

b)

കുമാരനാശാൻ

c)

വയലാർ

d)

വള്ളത്തോൾ

17.

"തന്റെ മകളോട് അധർമ്മം പ്രവർത്തിച്ച ദൂഷ്യന്തനെ ശപിക്കാനൊരുങ്ങി നില്ക്കുന്ന മുനിയെ മകൾ തടയുന്നു"                   ആരാണ് മകളോട് അധർമ്മം പ്രവർത്തിച്ചത് ?

a)

ദുഷ്യന്തൻ

b)

വിശ്വാമിത്രൻ

c)

കശ്യപൻ

d)

കണ്വൻ

18.

കേരളകലാമണ്ഡലം എവിടെ സ്ഥിതി ചെയ്യുന്നു ?

a)

തിരുവനന്തപുരം

b)

അമ്പലപ്പുഴ

c)

തിരൂർ

d)

ചെറുതുരുത്തി

19.

"തന്റെ മകളോട് അധർമ്മം പ്രവർത്തിച്ച ദൂഷ്യന്തനെ ശപിക്കാനൊരുങ്ങി നില്ക്കുന്ന മുനിയെ മകൾ തടയുന്നു"                              i.            ഇവിടെ പരാമർശിക്കുന്ന അച്ഛനും മകളും കണ്ടുമുട്ടിയതെവിടെവച്ച് ?

a)

വിശ്വാമിത്രന്റെ ആശ്രമത്തിൽ

b)

വഴിയിൽ വച്ച്

c)

കണ്വാശ്രമത്തിൽ

d)

കശ്യപാശ്രമത്തിൽ

20.

കേൾവിശക്തി നഷ്ടപ്പെട്ടത്തിനെ തുടർന്ന് വള്ളത്തോൾ എഴുതിയ കാവ്യം

a)

ബധിരവിലാപം

b)

ബധിരഗീതം

c)

ബധിരന്റെ രോദനം

d)

ബധിരനും കവിതയും

21.

വള്ളത്തോൾ എഴുതിയ മഹാകാവ്യം ഏത് ?

a)

രാമചന്ദ്രവിലാസം

b)

ഉമാകേരളം

c)

ചിത്രയോഗം

d)

മലയവിലാസം

22.

എന്റെ ഗുരുനാഥൻ എന്ന കവിതയിലെ ഗുരുനാഥൻ ആര് ?

a)

വള്ളത്തോൾ

b)

ഗാന്ധിജി

c)

ടാഗോർ

d)

നാരായണഗുരു

23.

തന്നിരിക്കുന്നതിൽ വള്ളത്തോളിന് ചേരാത്ത വിശേഷണം ഏത് ?

a)

ആശയഗംഭീരൻ

b)

കേരള ടാഗോർ

c)

കേരള വാല്മീകി

d)

ശബ്ദസുന്ദരൻ

24.

ഗാന്ധിജിയുടെ മരണത്തിൽ മനംനൊന്ത് വള്ളത്തോൾ എഴുതിയ വിലാപകാവ്യം ?

a)

എന്റെ ഗുരുനാഥൻ

b)

ബുദ്ധൻ കരയുന്നു

c)

ബാപ്പുജി

d)

ഗാന്ധിയും ഗോഡ്സെയും

25.

വള്ളത്തോൾ എഴുതിയ കവിതാസമാഹാരം ഏത് ?

a)

കൊച്ചുസീത

b)

അച്ഛനും മകളും

c)

സാഹിത്യമഞ്ജരി

d)

ബന്ധനസ്ഥനായ അനിരുദ്ധൻ