Font size
Worksheets19MayBible
Total questions: 16
Worksheet time: 5mins
ജപമാലയിൽ എത്ര മണികളുണ്ട്
58
59
53
51
അനനിയാസ് വഞ്ചിച്ചത് ആരെ? വ്യാജം പറഞ്ഞത് ആരോട്?
പത്രോസിനെ, ദൈവത്തോട്
പരിശുദ്ധാത്മാവിനെ, ദൈവത്തോട്
യേശുവിനെ, പത്രോസിനോട്
അശുദ്‌ധാത്‌മാക്കള്‍ ബാധിച്ചിരുന്നവരെയും രോഗികളെയും വഹിച്ചുകൊണ്ട് ജനം ജറുസലെമിനു ചു റ്റുമുള്ള പട്ടണങ്ങളില്‍ നിന്നു വന്നിരുന്നു. --- രോഗശാന്തി ലഭിച്ചു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 5 : 16
അപേക്ഷിച്ചവർക്ക്
എല്ലാവർക്കും
രോഗികൾക്ക്
ഗമാലിയേൽ ആരായിരുന്നു?
ജനപ്രമാണി
പുരോഹിതപ്രമുഖൻ
നിയമോപദേഷ്ടാവ്
സകലർക്കും ആദരണീയൻ
ഫരിസേയൻ
എന്നാല്‍, പ്രധാനപുരോഹിതനും അവനോടു ചേര്‍ന്നുനിന്നിരുന്ന സദുക്കായവിഭാഗവും അസൂയ നിറഞ്ഞ്
അപ്പസ്‌തോലന്‍മാരെ പിടിച്ച് ബന്ധിച്ച് --- അടച്ചു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 5 : 17-18
ജയിലിൽ
കാരാഗൃഹത്തിൽ
പൊതുകാരാഗൃഹത്തിൽ
മുറിയിൽ
കാരാഗൃഹവാതിലുകള്‍ തുറന്ന് അപ്പസ്തോലന്മാരെ പുറത്തുകൊണ്ടുവന്നത് എപ്പോൾ? ആര്? എന്താണ് പറഞ്ഞത്?
പകൽ
രാത്രി
കര്‍ത്താവിന്റെ ദൂതന്‍
നിങ്ങള്‍ ദേവാലയത്തില്‍ ചെന്ന് എല്ലാ ജനങ്ങളോടും നവജീവന്റെ ഈ വചനം പ്രസംഗിക്കുവിന്‍.
കാവൽക്കാർ
"മനുഷ്യരെക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത്."
അദ്ധ്യായവും വാക്യവും ഏത്?
അപ്പ. പ്രവര്‍ത്തനങ്ങള്‍ 5 : 29
അപ്പ. പ്രവര്‍ത്തനങ്ങള്‍ 5 : 28
അപ്പ. പ്രവര്‍ത്തനങ്ങള്‍ 5 : 27
അപ്പ. പ്രവര്‍ത്തനങ്ങള്‍ 6 : 28
നിങ്ങള്‍ മരത്തില്‍ തൂക്കിക്കൊന്ന --- നമ്മുടെ പിതാക്കന്‍മാരുടെ --- ഉയിര്‍പ്പിച്ചു.
കർത്താവിനെ, യേശു
യേശുവിനെ, ദൈവം
ദൈവത്തെ, പിതാവ്
ഇവയൊന്നും അല്ല
ഗമാലിയേൽ ആരുടേയൊക്കെ കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് അപ്പസ്തോലന്മാരുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് സൂക്ഷിച്ചുവേണം എന്ന് പറഞ്ഞത്?
യോഹന്നൻ
തെവുദാസ്
യൂദാസ്
യേശു
7 ഡീക്കന്മാരെ തിരഞ്ഞെടുത്തതിൽ താഴെ കൊടുത്തിട്ടുള്ള ആരൊക്കെ ഉൾപ്പെട്ടിരുന്നു?
സ്തേഫാനോസ്
മത്തിയാസ്
പ്രാക്കോറോസ്
തീമോൻ
യൂദാസ്
സ്‌തേഫാനോസ് പല അദ്‌ഭുതങ്ങളും വലിയ അടയാളങ്ങളും ജനമധ്യത്തില്‍ പ്രവര്‍ത്തിച്ചത് എങ്ങനെ?
യേശുവിന്റെ അനുഗ്രഹത്താൽ
കൃപാവരവും ശക്‌തിയുംകൊണ്ടു നിറഞ്ഞ്
സ്വന്തം കഴിവ് കൊണ്ട്
ഇവയൊന്നും കൊണ്ടല്ല
ദൈവദൂതന്റെ മുഖം പോലെ കാണപ്പെട്ടത് ആരുടേതാണ്?
പത്രോസ്
പീലിപ്പോസ്
സ്തേഫാനോസ്
മോശ
സാത്താന്റെ പ്രേരണയാൽ വ്യാജം പറഞ്ഞ് പത്രോസിനടുത്ത് മരിച്ചുവീണത് ആരെല്ലാം?
സഫീറ
അനനിയാസ്
ചെറുപ്പക്കാരൻ
യോഹന്നാൻ
പ്രധാനപുരോഹിതൻ ഉൾപ്പെടെയുള്ള ജനപ്രമാണികൾ എത്ര തവണ അപ്പസ്തോലന്മാരെ പിടികൂടി?
1
2
3
4
"കാരണം, ഈ ആലോചനയും ഉദ്യമവും മനുഷ്യനില്‍നിന്നാണെങ്കില്‍ പരാജയപ്പെടും.
മറിച്ച്, ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മാത്രമല്ല, ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ എണ്ണപ്പെടുകയുംചെയ്യും."
ആര് ആരോട് പറഞ്ഞു?
പത്രോസ് ഗമാലിയേലിനോട്
ഗമാലിയേൽ ജനങ്ങളോട്
ഗമാലിയേൽ പ്രധാനപുരോഹിതനോടും ജനപ്രമാണികളുൾപ്പെടെയുള്ളവരോട്
ഇവയൊന്നും അല്ല
ഡീക്കന്മാരായി തിരഞ്ഞെടുക്കുന്നതിന് എങ്ങനെയുള്ള 7 പേരെ കണ്ടുപിടിക്കാനാണ് അപ്പസ്തോലന്മാർ ശിഷ്യരുടെ സമൂഹത്തോട് ആവശ്യപ്പെട്ടത്?
വിശ്വാസമുള്ളവരെ
വിശുദ്ധിയുള്ളവരെ
സുസമ്മതരും ആത്‌മാവും ജ്‌ഞാനവും കൊണ്ട് നിറഞ്ഞവരെ
യേശുവിൽ സ്വയം അർപ്പിച്ചവരെ
