Worksheetsബഷീർ ദിനക്വിസ്
Total questions: 20
Worksheet time: 6mins
ജീവിതത്തിൽ ഓടകളിലും മേടകളിലും സഞ്ചരിച്ച ബഷീർ എന്നും വെറും മനുഷ്യനായെ നിന്നിട്ടുള്ളൂ അധികൃതമായും അനധികൃതമായും ആരൊക്കെ വെച്ചുനീട്ടിയ അലങ്കാരങ്ങളും മേലങ്കികളും അദ്ദേഹത്തിന്റെ തനിമയെ ബാധിച്ചിട്ടില്ല” ആരുടെ വാക്കുകളാണിത്?
എം മുകുന്ദൻ
എം പി പോൾ
സുകുമാർ അഴീക്കോട്
എം ടി വാസുദേവൻ നായർ
ബഷീർന്റെ സൂഫിസ്റ്റിക് കാഴ്ചപ്പാടുകളുടെ അന്തർധാര’ എന്ന് വിശേഷിപ്പിക്കുന്ന ചെറുകഥ ഏത്?
അനർഘനിമിഷം
നീലവെളിച്ചം
പൂവമ്പഴം
തേൻമാവ്
ബഷീറിന്റെ ആകാശങ്ങൾ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
എസ്.കെ. വസന്തൻ
ഗുപ്തൻനായർ
പെരുമ്പടവം ശ്രീധരൻ
കെ.പി. അപ്പൻ
ബഷീർ ദ മാൻ’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് ആരാണ്?
അടൂർ ഗോപാലകൃഷ്ണൻ
എം എ റഹ്മാൻ
രഞ്ജിത്ത്
പത്മരാജൻ
വട്ടനടിമ - ബഷീറിന്റെ ഏതു നോവലിലെ കഥാപാത്രമാണ്?
പാത്തുമ്മയുടെ ആട്
മതിലുകൾ
ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു
കഥാബീജം
ബഷീറിന്റെ നോവലുകളെ വിമർശിച്ച് ഉപ്പുപ്പാന്റെകുയ്യാനകൾ എന്ന കൃതി രചിച്ചത് ആര്?
സുകുമാർ അഴീക്കോട്
എം കെ സാനു
ലീലാവതി
എംബി രഘുനാഥൻ നായർ
വൈക്കം മുഹമ്മദ് ബഷീറിന് പത്മശ്രീ ലഭിച്ച വര്ഷം
1982
1983
1976
1980
മലയാളത്തിൽ ആദ്യത്തെ എക്സ്റ്റൻഷൻലിസ്റ്റ് കൃതി എന്ന വിശേഷണം ലഭിച്ച ബഷീർ കൃതി ഏത്?
മതിലുകൾ
പ്രേമലേഖനം
ബാല്യകാലസഖി
ആനപ്പൂട
ബഷീറിന്റെ ആദ്യ കഥ പ്രസിദ്ധീകരിച്ചത് ജയ കേസരി എന്ന പത്രത്തിൽ ആയിരുന്നു. ഏതായിരുന്നു ആ കഥ?
തങ്കം
സ്ഥലത്തെ പ്രധാന ദിവ്യൻ
പ്രേമലേഖനം
പ്രേംപ്പാറ്റ
ബഷീർ സൃഷ്ടിച്ച സാങ്കൽപ്പിക ഗ്രാമത്തിന്റെ പേരെന്താണ്?
കടുവാക്കുഴി
മയ്യഴി
കൂടല്ലൂർ
ആകാശപുഴ
Why should I be free? Who wants freedom ' സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഈ സങ്കൽപം പ്രത്യക്ഷപ്പെടുന്ന ബഷീറിന്റെ കൃതി?
ഒരു ഭഗവദ് ഗീതയും കുറെ മുലകളും
അനുരാഗത്തിന്റെ ദിനങ്ങൾ,
മതിലുകൾ
മിസ്സിസ് ജി.പിയുടെ സ്വർണ്ണപ്പല്ലുകൾ
ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച നോവൽ ഏത്?
ജീവിതനിഴല്‍പ്പാടുകള്‍
താരാസ്പെഷ്യല്‍സ്
പ്രേംപാറ്റ
ശബ്ദങ്ങള്‍
ബഷീർ മലയാളത്തിലെ സർഗ്ഗവിസ്മയം’ ഒരു ഇന്ത്യൻ ഭാഷയിൽ ഒരു വിദേശി ഒരു ഇന്ത്യൻ എഴുത്തുകാരനെ കുറിച്ച് രചിച്ച ആദ്യ പുസ്തകം. ആരാണ് ഈ പുസ്തകത്തിന്റെ രചയിതാവ്?
ആർ. എസ്. റാവു
റൊണാൾഡ് ഇ ആഷർ
വില്യം ചാൾസ്
കമലദാസ്
മലയാളത്തിലെ ആന്റി നോവൽ എന്ന് പ്രകൃതി ക്കപ്പെട്ട ബഷീറിന്റെ കൃതി?
ആനവാരിയും പൊന്‍കുരിശും
മതിലുകള്‍
ശബ്ദങ്ങള്‍
പാത്തുമ്മായുടെ ആട്
പോക്കറ്റടിച്ച പേഴ്സ് തിരിച്ചു നൽകാനുള്ള മഹാമനസ്കത കാട്ടിയ ആ മനുഷ്യന്റെ പേര് ദൈവം എന്നായിരിക്കുന്നു ബഷീർ ഇപ്രകാരം ആലോചിക്കുന്ന പോക്കറ്റടിക്കാരന്റെ കഥ പറയുന്ന കൃതി ഏതാണ്?
ചിരിക്കുന്ന മരപ്പാവ
മാന്ത്രികപ്പൂച്ച
ഒരു മനുഷ്യൻ
മരണത്തിന്‍റെ നിഴലില്‍
പ്രേമലേഖനം എന്ന കൃതിയെ ചലച്ചിത്രമാക്കിയ സംവിധായകൻ?
പത്മരാജൻ
അടൂർ ഗോപാലകൃഷ്ണൻ
ജോൺ അബ്രഹാം
ഭരതൻ
കാടായിത്തീർന്ന ഒറ്റമരത്തിന്റെ ആത്മകഥ” എന്ന് ബഷീർ സാഹിത്യത്തെ വിശേഷിപ്പിച്ചത് ആര്?
പ്രൊഫ. എം കെ സാനു
എം പി പോൾ
പ്രൊഫ: എം എൻ വിജയൻ
ഇ എം അഷറഫ്
ബഷീർ എന്ന വികാരം തലമുറകൾക്ക് ശേഷവും മനസ്സുകളിൽ ആർദ്രമായി നിലനിൽക്കുന്നു ഒരു തടാകത്തിലെ സ്വച്ഛമായ പ്രവാഹം പോലെ ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് ഒഴുകുന്നു” ഉപ്പുപ്പാന്റെ കുയ്യാനകൾ എന്ന ബഷീർ വിമർശന കൃതിക്ക് മറുപടിയായി വന്ന പുസ്തകമായ ബഷീറിന്റെ ഐരാവതങ്ങൾ എന്ന പുസ്തകത്തിന്റെ എഡിറ്റർ കുറച്ച വാക്കുകളാണ് മുകളിൽ പറഞ്ഞത് ആരായിരുന്നു എഡിറ്റർ?
കെ.പി. അപ്പൻ
ഇ എം അഷറഫ്
സുകുമാർ അഴീക്കോട്
എം കെ സാനു
“അങ്ങനെയപാരതതൻ തീരത്തിരുന്നാത്മനൊമ്പരങ്ങളോടോന്നു കുശലം പറഞ്ഞൊരാൾ” എന്റെ ബഷീർ എന്ന കവിതയിൽ മലയാളത്തിലെ പ്രശസ്തനായ ഒരു കവി എഴുതിയ വരികളാണ് ഇത് ആരാണ് ആ കവി?
ഒ എൻ വി കുറുപ്പ്
എൻ വി കൃഷ്ണവാരിയർ
ചങ്ങമ്പുഴ കൃഷ്ണപിള്ള
സുഗതകുമാരി
“ഞാൻ തനിച്ച് പറമ്പിലെ മരത്തണലിൽ ആണ്. ഈ മരം ഞാൻ നട്ടു പിടിപ്പിച്ചതാണ് ഇതിന്റെ ഇലകളും കൊമ്പുകളും കാരുണ്യത്തോടെ എനിക്ക് തണൽ നൽകുന്നു ഇതെനിക്ക് മധുരമുള്ള പഴങ്ങളും തരും” ഏതു മരത്തെക്കുറിച്ച് ആണ് ബഷീർ ഇങ്ങനെ പറയുന്നത്?
തേന്മാവ്
ഇലഞ്ഞിമരം
തേൻവരിക്ക
മാങ്കോസ്റ്റിൻ
