Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

സ്വാതന്ത്ര്യദിന ക്വിസ് 2021

Total questions: 15

Worksheet time: 15mins

Name
Class
Date
1.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു മൗലാനാ അബുല്‍ കലാം ആസാദ്. 1888 നവംബര്‍ 11 നാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. എവിടെയാണ് അദ്ദേഹം ജനിച്ചത്

a)

മദീന - സഊദി അറേബ്യ

b)

കൊല്‍ക്കത്ത- ഇന്ത്യ

c)

മക്ക - സഊദി അറേബ്യ

d)

ലാഹോര്‍ - പാക്കിസ്ഥാന്‍

2.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളില്‍ വ്യാപകമായി വിളിക്കപ്പെട്ട ഒരു വിപ്ലവ മുദ്രാവാക്യമാണ് ഇങ്ക്വിലാബ് സിന്ദാബാദ്. വിപ്ലവം നീണാള്‍ വാഴട്ടെ എന്നാണ് ഇതിന്റെ അര്‍ത്ഥം. ഉറുദു ഭാഷയില്‍ നിന്നും രൂപം കൊണ്ട ഈ വാക്യം പ്രശസ്തമാക്കിയത് ഭഗത് സിംഗാണ്. ആരാണ് ഈ മുദ്രാവാക്യം ആദ്യമായി ഉപയോഗിച്ചത്

a)

മൗലാന ഹസ്‌റത്ത് മൊഹാനി

b)

അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍

c)

മുഹമ്മദ് ജഅ്ഫറലി ലാഹോരി

d)

മൗലാനാ മുഹമ്മദലി ജിന്ന

3.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ മുസ്ലിം പ്രസിഡന്റ് ആരായിരുന്നു.

a)

അബുല്‍ കലാം ആസാദ്

b)

വക്കം അബ്ദുല്‍ ഖാദര്‍ മൗലവി

c)

അഷ്ഫാഖുള്ള ഖാന്‍

d)

ബദ്‌റുദ്ദീന്‍ ത്വയാബ്ജി

4.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രംഗത്തെ പ്രമുഖ പണ്ഡിതനാണ് മൗലാനാ മുഹമ്മദലി ജൗഹര്‍

. അദ്ദേഹവുമായ ബന്ധപ്പെട്ട പത്രം താഴെ പറയുന്നവയില്‍ ഏതാണ്.

a)

കേസരി

b)

ക്രോണിക്കിള്‍

c)

കോമ്രേഡ്

d)

കര്‍മ്മയോഗ

5.

അധിനിവേശ വിരുദ്ധ സമര പോരാളി വാരിയന്‍കുന്നത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ഹാള്‍ സ്ഥിതിചെയ്യുന്നത് എവിടെ

a)

മലപ്പുറം

b)

പൂക്കോട്ടൂര്‍

c)

തിരൂര്‍

d)

നെല്ലികുത്ത്‌

6.

1921 ലെ മലബാര്‍ സമരത്തിന്റെ ഏറ്റവും വലിയ ധാര്‍മിക ശക്തി മതപണ്ഡിതനും പരിഷ്‌കര്‍ത്താവുമായ ഇദ്ദേഹത്തിന്റെ നേതൃത്വമായിരുന്നു. ആരാണ് ഇദ്ദേഹം

a)

സൈനുദ്ധീന്‍ മഖ്ദൂം

b)

ആലി മുസ്ലിയാര്‍

c)

ഉമര്‍ ഖാദി

d)

മക്ദി തങ്ങള്‍

7.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗമായ ഒരു ഇസ്ലാമിക രാഷ്ട്രീയ മുന്നേറ്റ പ്രസ്ഥാനമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. എത് വര്‍ഷമാണ് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം തുടക്കം കുറിച്ചത്‌

a)

1919

b)

1926

c)

1909

d)

1911

8.

ഇന്ത്യന്‍ സ്വാതന്ത്ര സമര പോരാളികളായിരുന്ന അലി സഹോദരന്മാരുടെ മാതാവും സ്വതന്ത്ര സമരത്തിന് വേണ്ടി ജീവിതം ബലിയര്‍പ്പിച്ച് പോരാടുകയും വീടുകള്‍ കയറിയിറങ്ങി സ്ത്രീകളോട് സമരമുഖത്തിറങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്ത ധീര വനിത

a)

ആബാദി ബാനു ബീഗം

b)

ഫാത്തിമ ബാനു ബീഗം

c)

അംജദി ബാനു ബീഗം

d)

ബീഗം ഹസ്‌റത്ത് മഹല്‍

9.

ബ്രിട്ടീഷ് സ്രാമാജ്യത്വത്തിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത സയ്യിദ് ഫസല്‍ പൂക്കോയതങ്ങള്‍ രചിച്ച കൃതി ഏത്?

a)

ഉദ്ദത്തുല്‍ ഉമറാഅ്

b)

സൈഫുല്‍ ബത്താര്‍

c)

തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍

d)

ഫത്ത്ഹുല്‍ മുഈന്‍

10.

സനാഉല്ല മക്തി തങ്ങളുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ ഏതല്ലാം (മൂന്നണ്ണം അടയാളപ്പെടുത്തുക)


a)

പരോപകാരി

b)

പ്രകാശദ്വീപം

c)

നിത്യജീവന്‍

d)

സത്യപ്രകാശം

11.

പി.ടി കുഞ്ഞിമുഹമ്മദ് സംവിധാനം ചെയ്ത വീര പുത്രന്‍ എന്ന ചലചിത്രം ഏത് സ്വാതന്ത്ര്യ സമര സേനാനിയെ ആസ്പദമാക്കി ചിത്രീകരിച്ചതാണ്.

a)

സാമൂതിരി

b)

ഹൈദരലി

c)

മുഹമ്മദ്അബ്ദുറഹ്മാന്‍

d)

ടിപ്പു സുല്‍ത്താന്‍

12.

"അമുസ്ലിംകളായ മറാത്തികളുടെ കീഴില്‍ ഇന്ത്യ ഇസ്ലാമിക ഗൃഹമാണെന്നും വെള്ളക്കാര്‍ക്കു കീഴില്‍ ശത്രുരാജ്യമാണെന്നും" എന്ന് വിദേശീയാധിപത്യത്തിനെതിരെ ഫത് വ നല്‍കിയ മുസ്ലിം പണ്ഡിതനും പരിഷകര്‍ത്താവും ആരാണ്.

a)

ഷാ വലിയുല്ലാഹു അദ്ദഹ് ലവി

b)

സയ്യിദ് അഹമ്മദ് ഇര്‍ഫാന്‍

c)

ഷാ ഇസ്മാഈല്‍

d)

ഷാ അബ്ദുല്‍ അസീസ്

13.

ഇന്ത്യന്‍ സ്വാതന്ത്ര സമരചരിത്രത്തിലെ ഏക യുദ്ധം എന്ന് വിശേഷിപ്പിക്കുന്ന സംഭവം ഏതാണ്‌

a)

വാഗണ്‍ ട്രാജഡി

b)

പൂക്കോട്ടൂര്‍ കലാപം

c)

ജാലിയന്‍വാലാ ബാഗ്

d)

ഉപ്പു സത്യാഗ്രഹം

14.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ശക്തി പകര്‍ന്ന ദക്ഷിണേന്ത്യ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന പണ്ഡിത സംഘം

a)

മജ്‌ലിസുല്‍ ഉലമ

b)

ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്

c)

ജംഇയ്യത്തുല്‍ മുസ്തര്‍ശിദീന്‍

d)

ഖുദായെ ഖിദ്മത്ത് ഗാര്‍

15.

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ മുഗള്‍ ഭരണാധികാരി ആരായിരുന്നു.

a)

ബാബര്‍

b)

ഔറഗസ്വീബ്

c)

ബഹദൂര്‍ ഷാ സഫര്‍

d)

ഹുമയൂണ്‍