Font size
WorksheetsREPUBLIC DAY QUIZ
Total questions: 25
Worksheet time: 25mins
1. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ക്ലൈമാക്സ് എന്നറിയപ്പെടുന്ന സംഭവം?
2. " സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്. അത് ഞാൻ നേടുക തന്നെ ചെയ്യും." ആരുടെ വാക്കുകളാണിത്?
3. ഇന്ത്യൻ ദേശീയ പതാകയിലെ കുങ്കുമ നിറം എന്തിനെ സൂചിപ്പിക്കുന്നു?
4. നമ്മുടെ ദേശീയ ഗാനമായ 'ജനഗണമന' യുടെ രചയിതാവ് ആര്?
5. ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തി രേഖ അറിയപ്പെടുന്ന പേര്?
6. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യയുടെ ചരിത്രം ആഘോഷിക്കുന്നതിനും സ്മരിക്കുന്നതിനും വേണ്ടി ആരംഭിച്ച ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ പേര്?
7. ദേശീയ സ്വാതന്ത്ര്യത്തിന്റെ കവി എന്നറിയപ്പെടുന്ന മലയാള കവി ആര്?
8." അത് എന്റെ അമ്മയാണ്" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് ഗ്രന്ഥത്തെയാണ്?
9. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ ജീവിതം ചിത്രീകരിക്കുന്ന" മേക്കിങ് ഓഫ് മഹാത്മ " എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ ആര്?
10. ഗാന്ധിജിയുടെ ആത്മകഥയുടെ പേര് ?
11. ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥാനമേത്?
12. ഗാന്ധിജിയെക്കുറിച്ച് മഹാകവി വള്ളത്തോൾ എഴുതിയ കവിത?
13. ആരാണ് ഗാന്ധിജിയെ ആദ്യമായി 'രാഷ്ട്രപിതാവ്' എന്ന് വിശേഷിപ്പിച്ചത് ?
14. ഇന്ത്യൻ ഭരണഘടനയുടെ പിതാവ് ?
15. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം/ഇന്ത്യ റിപ്പബ്ളിക്ക് ആയ ദിവസം?
16. ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് എപ്രകാരമാണ്?
17. 'മഹാത്മ' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര് ?
18. ഭരണഘടനാപ്രകാരം സൗജന്യ വിദ്യാഭാസം ലഭിക്കുന്നതിനുള്ള പരമാവധി പ്രായപരിധി എത്ര?
19. ഇന്ത്യയുടെ ഉപരാഷ്ട്രപതി ആയ ആദ്യ മലയാളി ആര്?
20. ഇന്ത്യയുടെ സർവ്വസൈന്യാധിപൻ എന്നറിയപ്പെടുന്ന പദവി ഏത്?
21. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്നത്?
22. ഇന്ത്യയെ കണ്ടെത്തൽ / Discovery of India എന്ന ഗ്രന്ഥം രചിച്ച വ്യക്തി?
23. ക്വിറ്റിന്ത്യാ സമര നായകൻ എന്നറിയപ്പെടുന്നത് ആര്?
24. ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച വർഷം?
25. ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ പഴശ്ശിരാജാവിനെ സഹായിച്ച ഗോത്രവിഭാഗം ?
