wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

28/08/22

Total questions: 10

Worksheet time: 5mins

Name
Class
Date
1.

വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിലെ ഏഴാം അധ്യായത്തിലെ തലക്കെട്ട് എന്ത്?

a)

വിശ്വാസത്തെക്കുറിച്ച് തർക്കം

b)

പാരമ്പര്യത്തെക്കുറിച്ച് തർക്കം

c)

ആരാധനയെക്കുറിച്ച് തർക്കം

d)

ശുദ്ധിയെക്കുറിച്ച് തർക്കം.

2.

പൂർവ്വികരുടെ പാരമ്പര്യമനുസരിച്ച് ആരാണ് കൈ കഴുകാതെ ഭക്ഷണം കഴിക്കാത്തത്?

a)

നിയമജ്ഞരും ഫരിസേയരും

b)

നിയമജ്ഞരും യഹൂദരും

c)

ഫരിസേയരും യഹൂദരും

d)

പൂർവികരും യഹൂദരും

3.

വിശുദ്ധ മാർക്കോസിന്റെ സുവിശേഷം ഏഴാം അദ്ധ്യായം നാലാം വാക്യത്തിൽ ക്ഷാളനം നടത്തുന്നതായി പറയുന്ന പാത്രങ്ങൾ ഏതെല്ലാം

a)

കോപ്പകളും കലങ്ങളും

b)

കോപ്പകളും ഓട്ടുപാത്രങ്ങളും

c)

കലങ്ങളും ഓട്ടുപാത്രങ്ങളും

d)

കോപ്പകളും കലങ്ങളും ഓട്ടുപാത്രങ്ങളും

4.

കപടനാട്യക്കാരായ ഫരിസേയരെയും നിയമജ്ഞരെയും കുറിച്ച്എശയ്യ പ്രവാചകൻ പ്രവചിച്ചത് എന്ത്

a)

ഈ ജനം രണ്ടു തരം തിന്മ ചെയ്തു.

b)

ഈ ജനം പാരമ്പര്യത്തെ മുറുകെ പിടിക്കുന്നു.

c)

ഈ ജനം അധരങ്ങൾ കൊണ്ട് എന്നെ ബഹുമാനിക്കുന്നു എന്നാൽ അവരുടെ ഹൃദയം എന്നിൽ നിന്നും വളരെ ദൂരെയാണ്.

d)

ഈ ജനം ഭക്തിയുടെ ബാഹ്യരൂപം എടുത്തിരിക്കുന്നു.

5.

" എന്തെന്നാൽ നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. പിതാവിനെയും മാതാവിനെയും ദുഷിച്ചു പറയുന്നവൻ മരിക്കട്ടെ എന്ന് മോശ പറഞ്ഞിട്ടുണ്ട്.' വാക്യം എഴുതുക

a)

മാർക്കോസ് 7: 9

b)

മർക്കോസ് 7 :10

c)

മാർക്കോസ് 7: 11

d)

മാർക്കോസ് 7: 8

6.

വിശുദ്ധ മാർക്കോസിന്റെ സുവിശേഷം7:13 ൽ നിരർത്ഥകമാ ക്കുന്നു എന്നു പറയുന്നത് എന്ത്?

a)

ദൈവസ്നേഹം

b)

ദൈവവചനം

c)

ദൈവഹിതം

d)

ദൈവേഷ്ടം

7.

പുറമേനിന്ന് ഉള്ളിലേക്ക് കടന്ന് ഒരുവനെ അശുദ്ധൻ ആക്കാൻ......................... എന്നാൽ ഉള്ളിൽനിന്ന് പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്.

a)

ഒരാൾക്കും കഴിയുകയില്ല

b)

ഒന്നിനും കഴിയുകയില്ല

c)

ഒരു വ്യക്തിക്കും സാധിക്കുകയില്ല

d)

ഒരു വ്യക്തിക്കും കഴിയുകയില്ല

8.

വിശുദ്ധ മാർക്കോസ് 7 :21, 7:22എന്നീ വാക്യങ്ങളിൽ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന തിന്മകൾ എത്ര എണ്ണമാണ് പ്രതിപാദിക്കുന്നത്?

a)

12

b)

13

c)

10

d)

11

9.

മനുഷ്യന്റെ ഉള്ളിൽ പ്രവേശിക്കുന്ന ഒന്നിനും അവനെ അശുദ്ധമാക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്?

a)

അവ മനുഷ്യന്റെ ഹൃദയത്തിൽ പ്രവേശിക്കാത്തതുകൊണ്ട്

b)

അവ മനുഷ്യന്റെ ഉദരത്തിലേക്ക് പ്രവേശിക്കാത്തതുകൊണ്ട്

c)

അവ മനുഷ്യന് ഊർജ്ജം പ്രദാനം ചെയ്യുന്നത് കൊണ്ട്

d)

അവ മനുഷ്യന് ശക്തി നൽകുന്നത് കൊണ്ട്

10.

വിശുദ്ധ മാർക്കോസ് 7 :6 ന് സമാന വാക്യം ഏശയ്യ പ്രവാചകന്റെ പുസ്തകത്തിൽ എവിടെയാണ് കാണാൻ സാധിക്കുന്നത്?

a)

ഏശയ്യ 29:12

b)

ഏശയ്യാ 29 :13

c)

ഏശയ്യ 29 : 10

d)

ഏശയ്യ 29 : 14