wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

25/09/22

Total questions: 10

Worksheet time: 5mins

Name
Class
Date
1.

യേശു എവിടെ എത്തിയപ്പോഴാണ് കുറേപേർ ഒരു അന്ധനെ അവന്റെ അടുത്ത് കൊണ്ടുവന്നു കൊണ്ടുവന്നത്?

a)

കടലിന്റെ മറുകരയിൽ

b)

ജോർദാൻ അക്കരെ

c)

ബേത് സയ്‌ദാ

2.

വിശുദ്ധ മാർക്കോസ് 8: 24 ൽ അന്ധനായ മനുഷ്യൻ എന്താണ് യേശുവിനോട് പറഞ്ഞത്?

a)

ഞാൻ എല്ലാ വസ്തുക്കളും വ്യക്തമായി കാണുന്നുണ്ട്

b)

ഞാൻ മനുഷ്യരെ കാണുന്നുണ്ട് അവർ മരങ്ങളെ പോലെ ഇരിക്കുന്നു നടക്കുന്നതായും കാണുന്നു.

c)

ഞാൻ ഒന്നും കാണുന്നില്ല

3.

വിശുദ്ധ മാർക്കോസ് 8: 29 ൽ യേശു ആരെന്നാണ് പത്രോസ് മറുപടി പറഞ്ഞത്?

a)

നീ ക്രിസ്തുവാണ്

b)

നീ ജീവനുള്ള ദൈവമാണ്

c)

നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്

4.

വചനം പൂരിപ്പിക്കുക.

സാത്താനെ നീ എന്റെ മുൻപിൽ നിന്ന്....... നിന്റെ ചിന്ത.......... മാനുഷികമാണ്

a)

പോകു.. ഉചിതമല്ല

b)

പോകൂ,... ദൈവികമല്ല

c)

പോകൂ.. ശരിയല്ല

5.

വിശുദ്ധ മാർക്കോസ് 8: 34 പ്രകാരം യേശു ശിഷ്യന്മാരോടൊപ്പം ജനക്കൂട്ടത്തെയും തന്റെ അടുത്തേക്ക് വിളിച്ചു അവരോട് പറഞ്ഞതെന്ത്?

a)

ആരെങ്കിലും എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെ തന്നെ പരിത്യജിച്ച് തന്റെ കുരിശും എടുത്ത് എന്നെ അനുഗമിക്കട്ടെ

b)

സ്വന്തം ജീവൻ രക്ഷിക്കുവാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും

c)

ആരെങ്കിലും എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ എന്നെ അനുഗമിക്കട്ടെ

6.

വിശുദ്ധ മാർക്കോസ് 8: 33 ന് സമാനമായ വാക്യം ഏത്?

a)

വിശുദ്ധ മത്തായി 4 :10

b)

വിശുദ്ധ മത്തായി 4 :9

c)

വിശുദ്ധ മത്തായി 4: 8

7.

വിശുദ്ധ മാർക്കോസ് 8 :36 ഉദ്ധരിക്കുക.

a)

ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം?

b)

ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്തു പ്രയോജനം?

c)

ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അതുകൊണ്ട് അവന് എന്ത് പ്രയോജനം?

8.

ഈ തലമുറ എങ്ങനെയുള്ളത് എന്നാണ് 8 :38 ൽ യേശു പറഞ്ഞത്?

a)

പാപം നിറഞ്ഞത്

b)

അവിശ്വസ്തവുമായ

c)

പാപം നിറഞ്ഞതും അവിശ്വസ്ത വുമായ

9.

എന്തിനെക്കുറിച്ചാണ് തന്റെ പിതാവിന്റെ മഹത്വത്തിൽ പരിശുദ്ധ ദൂതന്മാരുടെ കൂടെ വരുമ്പോൾ ലജ്ജിക്കും എന്ന് യേശു പറയുന്നത്?

a)

എന്നെക്കുറിച്ചോ എന്റെ വചനങ്ങളെ കുറിച്ചോ ലജ്ജിക്കുന്നവനെ

b)

എന്നെക്കുറിച്ച് ലജ്ജിക്കുന്നവനെ

c)

എന്റെ വചനങ്ങളെ കുറിച്ച് ലജ്ജിക്കുന്നവനെ

10.

ഞാൻ ആരെന്നാണ് ആളുകൾ പറയുന്നത് എന്ന് യേശു ചോദിച്ചപ്പോൾ ശിഷ്യന്മാർ പറഞ്ഞ മറുപടി എന്ത്?

a)

ചിലർ സ്നാപകയോഹന്നാൻ എന്നും മറ്റു ചിലർ ഏലിയ എന്നും പറയുന്നു

b)

ചിലർ സ്നാപകയോഹന്നാൻ എന്നും മറ്റുചിലർ പ്രവാചകന്മാരിൽ ഒരുവൻ എന്നും പറയുന്നു

c)

ചിലർ സ്നാപകയോഹന്നാൻ എന്നും മറ്റു ചിലർ ഏലിയ എന്നും വേറെ ചിലർ പ്രവാചകന്മാരിൽ ഒരുവൻ എന്നും പറയുന്നത്