wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

PEAK MENTAL ABILITY QUIZ

Total questions: 10

Worksheet time: 8mins

Name
Class
Date
1.

നിങ്ങളടക്കം അഞ്ച് പേർ ഒരു ഓട്ടമത്സരത്തിൽ പങ്കെടുക്കുകയാണ്.  ഓടിയോടി നിങ്ങൾ രണ്ടാമനെ പിന്തള്ളി.  ഇപ്പോൾ നിങ്ങൾ എത്രാമനാണ്?   (സമയം അര മിനിറ്റ്.   അതിനകം ഉത്തരം തരുന്നവരെ മാത്രമേ പരിഗണിക്കൂ) 

a)

ഒന്നാമൻ

b)

രണ്ടാമൻ

c)

മൂന്നാമൻ

2.

ഇതേ ഓട്ട മത്സരത്തിൽ നിങ്ങൾ അവസാനക്കാരനെ മറികടന്നാൽ എത്രാമനാവും?   (സമയം അര മിനിറ്റ്.   അതിനകം ഉത്തരം തരുന്നവരെ മാത്രമേ പരിഗണിക്കൂ)

a)

നാലാമൻ

b)

ഒന്നാമൻ

c)

അഞ്ചാമൻ

d)

ചോദ്യം ശരിയല്ല.

3.

കടലാസും പേനയുമില്ലാതെ കണക്ക് കൂട്ടാൻ നമുക്കൊരു പ്രാക്റ്റീസ് വേണം.  അതിനാൽ അടുത്ത ചോദ്യം ഒരു മനക്കണക്കാണ്.  എന്റെ കൈവശം 1000 രൂപയുണ്ട്.  അലോക് എനിക്ക് 40 രൂപകൂടി തന്നു.  അമാന ആയിരം രൂപ തന്നു.  അഭിനന്ദ് 30 രൂപ തന്നു.  സൻഹ 1000 രൂപ തന്നു.  നേഹ 20 രൂപ തന്നു.  അതുൽ 1000 രൂപ തന്നു.  റഫാൻ 10 രൂപ തന്നു.  ഇപ്പോൾ എന്റെ കൈവശം എത്ര രൂപയുണ്ട്?  (സമയം ഒരു മിനിറ്റ്.  അതിനകം ഉത്തരം തരുന്നവരെ മാത്രമേ പരിഗണിക്കൂ)

4 lines
4.

ഒരു കർഷകന് 17 ആടുകളുണ്ടായിരുന്നു.  9 എണ്ണമൊഴികെ ബാക്കിയെല്ലാം ചത്തുപോയി.  ഇനി എത്ര ആടുകൾ അവശേഷിക്കുന്നുണ്ട്?  (സമയം അര മിനിറ്റ്.  അതിനകം ഉത്തരം തരുന്നവരെ മാത്രമേ പരിഗണിക്കൂ.)

4 lines
5.

1 മുതൽ 100 വരെ എഴുതിയാൽ അതിൽ എത്ര തവണ 1 എന്ന അക്കം എഴുതേണ്ടിവരും?  (സമയം അര മിനിറ്റ്.  അതിനകം ഉത്തരം തരുന്നവരെ മാത്രമേ പരിഗണിക്കൂ.)

a)

19

b)

20

c)

21

d)

10

6.

ഒരു രഹസ്യ ഭാഷയിൽ CAT = 3120. ഇതേ രഹസ്യ കോഡുപയോഗിച്ച് DOG = ? (സമയം 1 മിനിറ്റ്.  അതിനകം ഉത്തരം തരുന്നവരെ മാത്രമേ പരിഗണിക്കൂ.)

a)

4157

b)

41517

c)

417

d)

41507

7.

മേരിയുടെ അനിയനാണ് സാം.  മേരിക്കിപ്പോൾ 23 വയസ്സുണ്ട്.  5 വർഷം കഴിഞ്ഞാൽ മേരിയുടെ വയസ്സ് സാമിന്റെ ഇരട്ടിയാവും.  എന്നാൽ സാമിന്റെ ഇപ്പോഴത്തെ വയസ്സ് എത്രയാണ്? (സമയം ഒരു മിനിറ്റ്.  അതിനകം ഉത്തരം തരുന്നവരെ മാത്രമേ പരിഗണിക്കൂ.)

a)

7 വയസ്സ്

b)

9 വയസ്സ്

c)

14 വയസ്സ്

d)

ഇതൊന്നുമല്ല

8.

വീട് പണി നടക്കുകയാണ്.  വീട്ടുടമ ചോദിച്ചു.  ഒരു ഇഷ്ടികക്ക് എത്ര ഭാരമുണ്ട്?  പണിക്കാരൻ പറഞ്ഞു.  അര ഇഷ്ടികയോടൊപ്പം ഒരു കിലോ കൂടി കൂട്ടിയാൽ കിട്ടുന്നതാണ് ഒരിഷ്ടികയുടെ ഭാരം.  എത്രയാണ് ഒരിഷ്ടികയുടെ ഭാരം?  (സമയം 1 മിനിറ്റ്.  അതിനകം ഉത്തരം തരുന്നവരെ മാത്രമേ പരിഗണിക്കൂ.) 

a)

അര കിലോ

b)

ഒരു കിലോ

c)

ഒന്നര കിലോ

d)

രണ്ട് കിലോ

9.

എല്ലാ "A"ക്കാരും "B"ക്കാരാണ്.  എല്ലാ "B"ക്കാരും "C"ക്കാരുമാണ്.  അങ്ങനെയാണെങ്കിൽ താഴെ പറയുന്ന ഏത് പ്രസ്താവനയാണ് ശരി?  (സമയം 1 മിനിറ്റ്.  അതിനകം ഉത്തരം തരുന്നവരെ മാത്രമേ പരിഗണിക്കൂ.) 

a)

എല്ലാ "C"ക്കാരും "A"ക്കാരായിരിക്കും.

b)

ചില "B" ക്കാർ "C" ക്കാരാവണമെന്നില്ല.

c)

എല്ലാ "A"ക്കാരും "C"ക്കാരായിരിക്കും.

d)

ഒരു "A"ക്കാരും "C"ക്കാരിലില്ല.

10.

O, T, T, F, F, S, S, E, N, _

ഈ ശ്രേണിയിലെ അടുത്ത അക്ഷരം ഏതാണെന്ന് പൂരിപ്പിക്കുക. (സമയം 1 മിനിറ്റ്.  അതിനകം ഉത്തരം തരുന്നവരെ മാത്രമേ പരിഗണിക്കൂ.)

a)

N

b)

O

c)

F

d)

T