NEW
Font size
Worksheetsകടൽത്തീരത്ത്
Total questions: 10
Worksheet time: 5mins
പറമ്പിലെ മഞ്ഞപ്പുല്ലിലൂടെ ആരുടെയൊക്കെയോ ദുഃഖസഞ്ചാരങ്ങളുടെ തഴമ്പായി നീണ്ടുപോകുന്നതെന്ത് ?
പാടവരമ്പ്
പനമ്പട്ട
ചവിട്ടടിപ്പാത
നാലുകല്ല്
ദീർഘം - വിപരീതം കണ്ടെത്തുക
അദീർഘം
ഹ്രസ്വം
ചെറുത്
സുദീർഘം
ആരു തമ്മിലുള്ള സംസാരത്തിലാണ് ദീർഘങ്ങളും സമ്പന്നങ്ങളുമായ സംഭാഷണ പമ്പരകൾ അടങ്ങിയിരുന്നത് ?
വെള്ളായിയപ്പനും നീലിയും
വെള്ളായിയപ്പനും കുട്ട്യസ്സൻ മാപ്പിളയും
വെള്ളായിയപ്പനും കണ്ടുണ്ണിയും
വെള്ളായിയപ്പനും പാറാവുകാരനും
"എന്റെ ഉള്ളു പൊട്ടുന്നു , എന്റെ പ്രാണൻ പറിയുന്നു " ഇതിൽ അടങ്ങിയിരിക്കുന്ന മനോഭാവം എന്ത് ?
ശരീര വേദന
മനസ്സിന്റെ തോന്നൽ
സഹതാപം
അത്യധികമായ ദുഃഖം
"രണ്ടു വാക്കുകൾ മാത്രം . രണ്ടു വാക്കുകൾക്കിടയ്ക്ക് സാന്ത്വനത്തിന്റെ നിറവ്." ഈസന്ദർഭത്തിലെ കഥാപാത്രങ്ങൾ ആരെല്ലാം ?
വെള്ളായിയപ്പനും നീലിയും
വെള്ളായിയപ്പനും കുട്ട്യസ്സൻ മാപ്പിളയും
വെള്ളായിയപ്പനും അപരിചിതനും
വെള്ളായിയപ്പനും കണ്ടുണ്ണിയും
പുഴയുടെ നടുക്കെത്തിയപ്പോൾ വെള്ളായിയപ്പനെ തളർത്തിയതെന്ത് ?
അപ്പന്റെ ഓർമ്മ
മകനെക്കുറിച്ചുള്ള അനുഭവം
ദാരിദ്യം
കുളിയുടെ അനുഭവം
പുഴ വെള്ളായിയപ്പനെ ഓർമ്മിപ്പച്ചതിൽ ഉൾപ്പെടാത്തതെന്ത് ?
ഇളം ചൂടുള്ള വെള്ളം
അപ്പന്റെ ശവത്തെ കുളിപ്പിച്ചത്
മകനെ അവന്റെ കുട്ടിക്കാലത്ത് കുളിപ്പിച്ചത്
വെള്ളായിയപ്പൻ പുഴയിൽ മുങ്ങിക്കുളിച്ചത്
നിറവ് - നിനവ് അർത്ഥവ്യത്യാസം കണ്ടെത്തുക
സ്വപ്‌നം - ചീത്തയായത്
ഓർമ്മ - സംതൃപ്തി
സംതൃപ്തി - സ്വപ്നം
സംതൃപ്തി - ചിന്ത
വെള്ളായിയപ്പൻ പാറാവുകാരന്റെ മുമ്പിൽ നിന്നതെങ്ങനെ ?
അപരിചിതനെപ്പോലെ
അറിവില്ലാത്തവനെപ്പോലെ
ഒരു കുട്ടിയുടെ നിസ്സഹായതയോടെ
അഹംഭാവത്തോടെ
താഴെക്കൊടുത്തിരിക്കുന്നതിൽ ഒ .വി. വിജയൻ എഴുതിയ നോവൽ ഏത് ?
കാറ്റ് പറഞ്ഞ കഥ
കടൽത്തീരത്ത്
ഇതിഹാസത്തിന്റെ ഇതിഹാസം
തലമുറകൾ
