NEW
Font size
Worksheetsകടൽത്തീരത്ത്
Total questions: 15
Worksheet time: 8mins
1. ഒ വി വിജയന്റേതല്ലാത്ത കൃതി?
ധർമ്മപുരാണം
ഗുരുസാഗരം
അഷ്ടപതി
പ്രവാചകൻറെ വഴി
ഒരു കൊലക്കയറിനെ പോലെ വെള്ളായിയപ്പന്റെ കഴുത്തിൽ ചുറ്റി മുറുകി യത് എന്താണ്?
അപരിചിന്റെ സംഭാഷണം
പാറാവുകാരന്റെ ശബ്ദം
പരിചിതരുടെ സ്വരം
കണ്ടുണ്ണിയുടെ കരച്ചിൽ
ഉന്തു വണ്ടിയുടെ പിറകിൽ ആരുടെ കൂടെയാണ് വെള്ളായിയപ്പൻ നടന്നത്?
പാറാവുകാരന്റെ
കണ്ടുണ്ണിയുടെ
തോട്ടികളുടെ
മേധാവികളുടെ
പുഴയുടെ നടുക്ക് എത്തിയപ്പോൾ വെള്ളായിയപ്പനെ തളർത്തിയത് എന്ത്?
കണ്ടുണ്ണിയെ കുറിച്ചുള്ള ഓർമ്മ
കുളിയുടെ അനുഭവം
ജയിലിലേക്കുള്ള യാത്ര
അപ്പനെക്കുറിച്ചുള്ള ഓർമ
വെള്ളായിയപ്പന് അന്ന് ആദ്യമായി അപരിചിതമായി തോന്നിയത് എന്ത്?
പനമ്പട്ടകൾ സംസാരിക്കുന്നത്
തീവണ്ടിയാത്ര
പട്ടകളിൽ കാറ്റിരമ്പുന്നത്
ഊട്ട് ദൈവങ്ങളും കാരണവന്മാരും സംസാരിക്കുന്നത്
നീലി മണ്ണാത്തി-സമാസം എന്ത്
കർമ്മധാരയൻ
ഉദ്ദേശിക
നിർദ്ദേശിക
ദ്വവന്ദ്വൻ
'മുണ്ടകപ്പാടത്തെ വരമ്പത്ത് തന്റെ ചെറുവിരൽ പിടിച്ചുകൊണ്ട് അസ്തമയത്തിന്റെ പക്ഷികളെ നോക്കി അത്ഭുതപ്പെട്ട മകനെ വെള്ളായിയപ്പൻ ഓർത്തു"
അസ്തമയം എന്നതിൻറെ ധ്വനി എന്ത്?
മകൻറെ അവസാന നിമിഷത്തെ കുറിച്ചുള്ള സൂചന
ചേക്കേറുന്ന പക്ഷികൾ
സന്ധ്യാസമയം
മധുരിക്കുന്ന ഓർമ്മകൾ
യജമാനരേ എൻ്റെ കയ്യിൽ പണമില്ല-വെള്ളായിയപ്പൻ ഇത് ആരോട് പറഞ്ഞ വാക്കുകൾ ആണ്?
കുട്ട്യസ്സൻ മാപ്പിളയോട്
നാട്ടുകാരോട്
തീവണ്ടി ആപ്പീസിൽ അച്ചു കുത്തുന്ന ആളോട്
പാറാവുകാരോട്
കടൽത്തീരത്ത് എന്ന കഥയിലെ 'കടൽ' ഒരു ബിംബകല്പന ആയിട്ടാണ് കഥാകൃത്ത് അവതരിപ്പിച്ചിരിക്കുന്നത്. എങ്ങനെ?
ഓർമ്മകൾ നൽകുന്ന സ്ഥലം
വിജനമായ സ്ഥലം
വെള്ളായിയപ്പന്റെ സംഘർഷഭരിതമായ മനസ്സിന്റെ പ്രതീകം
ബലിയിടാൻ ഉള്ള സ്ഥലം
ഈ കഥയിൽ ജയിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
കണ്ണൂര്
കാസർകോഡ്
തിരുവനന്തപുരം
ഇടുക്കി
രണ്ട് ചിത്രങ്ങൾ അവയ്ക്കിടയിൽ രണ്ടു പേരുകൾക്കിടയിൽ എന്നപോലെ, രണ്ടു വാക്കുകൾക്കിടയിൽ എന്നപോലെ എന്തിന്റെയൊക്കെ നിറവ്.
രണ്ട് ചിത്രങ്ങൾ ഏതെല്ലാം?
വെള്ളായിയും കണ്ടുണ്ണിയും
വെള്ളായിയും മരയ്ക്കാരും
വെള്ളായിയും,നീലീ മണ്ണാത്തിയും
വെള്ളായിയപ്പന്റെ അപ്പനും മകനും
വധശിക്ഷ എത്ര മണിക്ക് ആയിരുന്നു
അഞ്ചു മണി
നാലു മണി
ആറ് മണി
മൂന്നര മണി
ബെഞ്ചിൽ സമീപത്തിരുന്ന് കാരണവർ എഴുന്നേറ്റ് പോകാൻ കാരണമെന്ത്
തീവണ്ടി വരില്ല എന്ന് അറിഞ്ഞതിനാൽ
കോയമ്പത്തൂരിലേക്കുള്ള തീവണ്ടി നേരത്തെ വരികയാൽ
വെള്ളായിയപ്പൻ സംസാരിക്കാത്തതു കൊണ്ട്
സമയം ഏറെ വൈകിയതു കൊണ്ട്?
വെള്ളായിയപ്പൻ മരയ്ക്കാർക്ക് കൊടുക്കാൻ ഉണ്ടായിരുന്നത് എത്ര രൂപയാണ്?
15 റുപ്പികയും നാലണയും
15 റുപ്പികയും ആറണയും
14 റുപ്പികയും ആറണയും
14 റുപ്പികയും നാലണയും
വെള്ളായിയപ്പൻ കണ്ണൂരിലേക്ക് തീവണ്ടി യാത്ര ചെയ്തത് എപ്പോൾ?
ഉച്ചയ്ക്ക്
സന്ധ്യാസമയം
രാത്രിയിൽ
പകൽ
