wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

X. മലയാളം (Test paper)

Total questions: 20

Worksheet time: 15mins

Name
Class
Date
1.

പുഴയുടെ നടുവിൽ എത്തിയപ്പോൾ വെള്ളയിയപ്പനെ തളർത്തിയതെന്താണ് ?

a)

അപ്പനെക്കുറിച്ചുള്ള ഓർമ

b)

ജയിലിലേക്കുള്ള യാത്ര

c)

കുളിയുടെ അനുഭവം

d)

കണ്ടുണ്ണിയെക്കുറിച്ചുള്ള ഓർമ

2.

' വെള്ളായി ഈ യാത്രയിൽ അതിനെക്കുറിച്ചു ഓർക്കരുത് ആരുടെ വാക്കുകളാണിത് ?

a)

നീലിമണ്ണാത്തിയുടെ

b)

പാറാവുകാരന്റെ

c)

മരക്കാരുടെ

d)

കണ്ടുണ്ണിയുടെ

3.

ഒ വി വിജയന്റെ കൃതികളിൽ പെടാത്തതേത് ?

a)

ഗ്രാമവൃക്ഷത്തിലെ കുയിൽ

b)

മധുരം ഗായതി

c)

ഗുരുസാഗരം

d)

ധർമപുരാണം

4.

കാർട്ടൂണിസ്റ്റായ എഴുത്തുകാരൻ ആരാണ് ?

a)

കുമാരനാശാൻ

b)

ഒ.വി. വിജയൻ

c)

കുട്ടിക്കഷ്ണമാരാർ

d)

ഇ സന്തോഷ് കുമാർ

5.

ഉന്തുവണ്ടിയുടെ പുറകെ ആരുടെ കൂടെയാണ് വെള്ളയിയപ്പൻ നടന്നത് ?

a)

മേധാവികളുടെ

b)

കണ്ടുണ്ണിയുടെ

c)

തോട്ടികളുടെ

d)

പാറാവുകാരന്റെ

6.

നളിനി ഏത് വിഭാഗത്തിൽ പെടുന്നു ?

a)

കഥാസമാഹാരം

b)

കവിതാസമാഹാരം

c)

ഖണ്ഡകാവ്യം

d)

മഹാകാവ്യം

7.

വിവേകികൾ ധന്യമാക്കുന്നതെന്ത് ?

a)

ഈശ്വരന്റെ ദർശനം

b)

യോഗിയുടെ ദർശനം

c)

സ്വജീവിതം

d)

സ്നേഹിക്കുന്നവരുടെ ജീവിതം

8.

ഓതുകിന്നഥവാ വൃഥാ ശുഭേ ഹേതു കേൾക്കുവതൊരർഥമേതിനോ " - ആരുടെ വാക്കുകൾ ആണിത് ?

a)

ലക്ഷ്മണന്റെ

b)

സന്യാസിനിയുടെ

c)

ദിവാകരന്റെ

d)

നളിനിയുടെ

9.

വിവേകികൾ ധന്യമാക്കുന്നതെന്ത് ?

a)

ഈശ്വരന്റെ ദർശനം

b)

യോഗിയുടെ ദർശനം

c)

സ്വജീവിതം

d)

സ്നേഹിക്കുന്നവരുടെ ജീവിതം

10.

നളിനിയുടെ മുഖം ഭൂരിബാഷ്പപരിപാടലമായതെന്തുകൊണ്ട് ? ,

a)

ദിവകരൻ സന്യാസിയായത്കൊണ്ട്

b)

ദിവകാരനെ കണ്ട സങ്കടം കൊണ്ട്

c)

ദിവകാരനെ കണ്ട പരിഭ്രമം കൊണ്ട്

d)

ദിവാകരനെ കണ്ട സന്തോഷം കൊണ്ട്

11.

ബട്ടൺ തുന്നുമ്പോൾ ചാക്കുണ്ണി ശ്രവിച്ചിരുന്ന റേഡിയോ പരിപാടി ഏത് ?

a)

പ്രാദേശിക വാർത്ത

b)

ബാലമണ്ഡലം

c)

ചലച്ചിത്ര ശബ്ദരേഖ

d)

വയലും വീടും

12.

ചുറ്റുമുള്ള യാത്രക്കാർ ചാക്കുണ്ണിയെ ആദരവോടെ നോക്കാൻ കാരണമെന്ത്

a)

സഹതാപം കൊണ്ട്

b)

റേഡിയോ പ്രവർത്തിപ്പിച്ചുകൊണ്ട് പോകുന്നതിനാൽ

c)

നല്ല തയ്യൽക്കാനായതിനാൽ

d)

റേഡിയോ വാങ്ങാൻ പോകുന്നതിനാൽ

13.

'ആ നേരം വല്ല പണീം എടുത്താല് നാല് കാശുണ്ടാക്കാം' ഈ വാക്കുകളിൽ ഏതു മനോഭാവമാണ് തെളിയുന്നത് ?

a)

അരസികത്വം

b)

സഹൃദയത്വം

c)

ലാളിത്യം

d)

അദ്ധ്വാനം

14.

തൻെറ ആവശ്യങ്ങൾ മനസ്സിലാക്കാൻ ആരുണ്ടെന്നാണ് ചാക്കുണ്ണി പറയുന്നത് ?

a)

ചെമ്പുമത്തായി

b)

ഭാര്യ

c)

മുത്തപ്പൻ

d)

തയ്യൽക്കൂലി തരാനുള്ളവർ

15.

'പെരുന്നാളിൻെറ തിരക്കിൽ പറ്റിയതാവും' - എന്താണ് പറ്റിയത് ?

a)

തയ്ച്ച തുണിയുടെ അളവു തെറ്റിയത്

b)

കുഞ്ഞിന് അസുഖം കൂടിയത്

c)

പലിശ താമസിച്ചത്

d)

റേഡിയോ തിരിച്ചെടുക്കാത്തത്

16.

'ചക്ഷു:ശ്രവണഗളസ്ഥമാം ദർദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്നതു പോലെ' - ഈ വരികളിൽ ചക്ഷുശ്രവ ണൻ എന്ന വാക്കിന്റെ അർത്ഥമെന്ത് ?

a)

തവള

b)

പാമ്പ്

c)

ആമ

d)

ജന്തുക്കൾ

17.

'വത്സ' - എന്ന സംബോധനയിൽ തെളിയുന്ന ഭാവമെന്ത് ?

a)

അധികാരം

b)

വാത്സല്യം

c)

അഹംഭാവം

d)

കോപം

18.

ക്ഷണപ്രഭാചഞ്ചലമായിട്ടുള്ളത് എന്ത് ?

a)

ആയുസ്സ്

b)

സൗന്ദര്യം

c)

ധനം

d)

ഭോഗങ്ങൾ

19.

മോഹൈകഹന്ത്രിയായിട്ടുള്ളത് എന്ത് ?

a)

അവിദ്യ

b)

വിദ്യ

c)

ക്രോധം

d)

ദേഹം

20.

കൂട്ടത്തിൽപ്പെടാത്ത കവിയാര് ?

a)

എഴുത്തച്ഛൻ

b)

കുഞ്ചൻ നമ്പ്യാർ

c)

ആശാൻ

d)

ചെറുശ്ശേരി