NEW
Font size
WorksheetsRamayanam Quiz
Total questions: 25
Worksheet time: 4mins
ഉത്തരീയത്തിൽ പൊതിഞ്ഞ് സീത താഴേക്കെറിഞ്ഞ ആഭരണങ്ങൾ ശ്രീരാമന് നൽകിയത് ആര്?
ജാമ്പവാൻ
സുഗ്രീവൻ
ഹനുമാൻ
2. മാരീചനെ നിഗ്രഹിച്ചത് ആര്?
ലക്ഷ്മണൻ
ജടായു
ശ്രീരാമൻ
3. ലക്ഷ്മണൻ ശ്രീരാമനെ അന്വേഷിച്ച് പോകുമ്പോൾ സീതാദേവിയെ ആരെയാണ് ഏൽപ്പിച്ചത്?
ഗുഹൻ
വനദേവതമാർ
ഹനുമാൻ
4. “രക്ഷോജാതിയിലത്രേ നീയുമുണ്ടായി..." ആര് ആരോടാണ് പറഞ്ഞത്?
സീതാദേവി ലക്ഷ്മണനോട്
രാമൻ ലക്ഷ്മണനോട്
സീതാദേവി ഹനുമാനോട്
5. വനവാസകാലത്ത് ശ്രീരാമനും ലക്ഷ്മണനും സീതാദേവിയും താമസിച്ചിരുന്ന വനത്തിന്റെ പേരെന്താണ്?
ദണ്ഡകാരണ്യ
പഞ്ചവടി വനം
കിഷ്കിന്ധ വനം
6. ദശരഥന്റെ ആദ്യത്തെ പേര് എന്തായിരുന്നു?
ത്രിശങ്കു
നേമി
സത്യവ്രതൻ
7. ശ്രീരാമാവതാരം നടന്നത് ഏത് യുഗത്തിൽ?
സത്യയുഗം
ദ്വാപരയുഗം
ത്രേതായുഗം
8. അശ്വമേധത്തിനു ശേഷം ദശരഥൻ നടത്തിയ യാഗം ഏത്?
അഗ്നിഹോത്ര യാഗം
പുത്രകാമേഷ്‌ടി യാഗം
രാജസൂയ യാഗം
9. ശബരിയുടെ ആശ്രമത്തിൽ നിന്നും രാമലക്ഷ്മണന്മാർ എങ്ങോട്ടാണ് പോയത്?
ചിത്രകൂടത്തിലേക്ക്
ദണ്ഡകാരണ്യത്തിലേക്ക്
പമ്പാസരസ്സിലേക്ക്
10. ഋശ്യമൂകാചലത്തിൽ കടന്നാൽ തലപൊട്ടിത്തെറിക്കും എന്ന് ബാലിയെ ശപിച്ചത് ആര്?
മതംഗമഹർഷി
അഗസ്ത്യമുനി
വസിഷ്ഠമഹർഷി
11. രാമായണത്തിൽ എത്ര കാണ്ഡങ്ങളുണ്ട്?
5
7
8
12. ഹനുമാൻ അശോകവനം നശിപ്പിച്ചതിന് ശേഷം രാവണന്റെ പുത്രനായ ആരെയാണ് വധിച്ചത്?
അക്ഷകുമാരൻ
മേഘനാദൻ
ഇന്ദ്രജിത്ത്
13. ദശരഥപുത്രന്മാരിൽ മഹാവിഷ്‌ണുവിൻ്റെ ശംഖിന്റെ അംശമായി ജന്മമെടുത്തത് ആരായിരുന്നു?
ഭരതൻ
ലക്ഷ്മണൻ
ശത്രുഘ്നൻ
14 . അദ്ധ്യാത്മരാമായണം ആരൊക്കെ തമ്മിലുള്ള സംവാദം ആയിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്?
പാർവതി- പരമേശ്വരൻ
രാമ-ലക്ഷണന്മാർ
സീത-ശ്രീരാമൻ
15 . ഹാ ഹാ! ലക്ഷ്മ്‌മണ! മമ ഭ്രാതാവേ! സഹോദരാ! ഹാ ഹാ ! മേ വിധിബലം പാഹിമാം ദയാനിധേ!" ആരുടെ വാക്കുകളാണ് ഇത്?
രാവണൻ
മാരീചൻ
ജടായു
16 . വാത്മീകിരാമായണത്തിൽ എത്ര ശ്ലോകങ്ങൾ ഉണ്ട്?
12,000
24,000
18,000
17 . ബാലി സുഗ്രീവനോട് 'ക്ഷീരം വരികിലസുരൻ മരിച്ചിടും ചോരവരികിലടച്ചുപോയ വാഴ്‌ക നീ' എന്ന് പറഞ്ഞ സന്ദർഭം ഏതാണ്?
സീതയെ അന്വേഷിക്കാൻ പോകുമ്പോൾ
ഗുഹയിൽ മായാവിയുമായി യുദ്ധം ചെയ്യാൻ പ്രവേശിക്കുമ്പോൾ
സുഗ്രീവൻ കാട്ടിൽ ഒറ്റപ്പെട്ടുപോയപ്പോൾ
18 . വാത്മീകി മഹര്‍ഷിയുടെ യഥാര്‍ത്ഥ പേര് എന്താണ്?
ഗുഹൻ
മാരീചൻ
രത്നാകരന്‍
19 . ശ്രീരാമനായി അവതരിച്ചത് ത്രിമൂർത്തികളിൽ ആരാണ്?
ശിവൻ
മഹാവിഷ്ണു
ബ്രഹ്മാവ്
20 . വനവാസത്തിനു പുറപ്പെട്ട സീതരാമലക്ഷ്മണൻമാരുടെ തേർതെളിയിച്ചതാര്?
ഗുഹൻ
ദേവേന്ദ്രൻ
സുമന്ത്രൻ
21 . രാവണന്റെ വാളിന്റെ പേരെന്താണ്?
നന്ദകം
ചന്ദ്രഹാസം
വിദ്യാധരa
22 . ദശരഥ മഹാരാജാവിന്റെ വംശം ഏത്?
സൂര്യവംശം
ചന്ദ്രവംശം
ഹരിവംശം
23 . വാത്മീകി ഏതു നദിയിൽ സ്നാനത്തിന് പോയപ്പോഴാണ് ക്രൗഞ്ചപ്പക്ഷിയെ വേടൻ വധിച്ചതായി കാണാനിടയായത്?
ഗംഗാനദി
സരയൂ നദി
തമസാനദി
24 . സീതയെ അപഹരിച്ചു കൊണ്ടുപോയത് ലങ്കയിലേക്കാണെന്ന വൃത്താന്തം ശ്രീരാമനെ അറിയിച്ചതാര്?
ഹനുമാൻ
ശബരി
ഭരദ്വാജൻ
25 . ബാലികേറാമല എന്നറിയപ്പെട്ടിരുന്ന പർവ്വതം ഏത്?
മൈനാകം
ഹിമാലയ
ഋശ്യമൂകാചലം
