Font size
WorksheetsMt 4-5
Total questions: 15
Worksheet time: 5mins
പിശാചിനാല്‍ പരീക്‌ഷിക്കപ്പെടുന്നതിന് യേശുവിനെ ആരാണ് മരുഭൂമിയിലേക്ക് നയിച്ചത് ?
മത്തായി 4 : 1
ആത്മാവ്
ദുരാത്മാവ്
പിതാവ്
ദൈവാലത്തിൻ്റെ അഗ്രത്തിൽ കയറ്റി നിർത്തിയിട്ട് യേശുവിനോട് പിശാച്ച് എന്തല്ലാം പറഞ്ഞു ? മത്തായി 4 : 5-6
നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക.
നിന്നെക്കുറിച്ച് അവന്‍ തൻ്റെ ദൂതന്‍മാര്‍ക്കു കല്‍പന നല്‍കും
നിൻ്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും
"യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിൻ്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു."
അധ്യായവും വാക്യവും പറയുക ?
മത്തായി 4:10
മത്തായി 5:12
മത്തായി 6:13
''അവന്‍ നസറത്തുവിട്ടു സെബുലൂണിൻ്റെയും നഫ്‌ത്താലിയുടെയും അതിര്‍ത്തിയില്‍, സമുദ്രതീരത്തുള്ള കഫര്‍ണാമില്‍ചെന്നു പാര്‍ത്തു."
ഇത് എന്ത് പ്രവാചകൻ വഴി അരുളിച്ചെയ്യപ്പെട്ടത് നിവൃത്തിയാകാന്‍ വേണ്ടിയാണ്:
മത്തായി 4 : 13-14
ഏശയ്യാ
ജെറമിയ
സ്നപകയോഹന്നാൻ
യേശു എന്താണ് പ്രസംഗിച്ചു തുടങ്ങിയത് ? മത്തായി 4:17
മാനസാന്തരപ്പെടുവിന്‍; ദൈവരാജ്യം സമീപിച്ചിരിക്കുന്നു.
മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.
സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.
സെബദീപുത്രന്മാർ യേശുവിനെ അനുഗമിക്കാൻ ഉപേക്ഷിച്ചത് എന്ത്? മത്തായി 4:21-22
വഞ്ചി ഉപേക്ഷിച്ച്
പിതാവിനെ ഉപേക്ഷിച്ച്
ബന്ധുക്കളെ ഉപേക്ഷിച്ച്
എവിടെന്നിന്നോക്കെയാണ് വലിയ ജനക്കൂട്ടങ്ങൾ യേശുവിനെ അനുഗമിച്ചത്?
മത്തായി 4:25
ഗലീലി, ദക്കാപ്പോളിസ്, ജറുസലെം, യൂദയാ, ജോര്‍ദാൻ്റെ മറുകര
യൂദയാ, ജോര്‍ദാൻ്റെ മറുകര, സിറിയ, ഇസ്രായേൽ
ഗലീലി, ദക്കാപ്പോളിസ്, ജറുസലെം, യൂദയാ സിറിയ
ഭൂമി അവകാശം ആക്കുന്നത് ആര്? മത്തായി 5: 1-12
ശാന്തശീലർ
ഹ്യദയശുദ്ധിയുള്ളവർ
വിലപിക്കുന്നവർ
സ്വാർഗ്ഗരാജ്യം ആരുടെതാണ് ?
മത്തായി 5: 1 -12
ആത്മാവിൽ ദരിദ്രർ
നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ
വിളക്കു കൊളുത്തി എവിടെയാണ് വെയ്ക്കുക ?
മത്തായി 5: 14-16
പറയുടെ കീഴിൽ
പീഠത്തിൻമേൽ
കട്ടിലിൽ മേൽ
വി. മത്തായിടെ സുവിശേഷം അഞ്ചാം അധ്യായത്തിൽ എത്ര വാക്യങ്ങൾ ഉണ്ട് ?
50
48
47
മത്തായി 5 : 19 പ്രകാരം ആരാണ് സ്വർഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടുന്നത്?
ഈ പ്രമാണങ്ങൾ പാലിക്കാതിരിക്കുകയും പാലിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍
ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍
ഈ പ്രമാണങ്ങൾ ലംഘിക്കുകയോ ലംഘിക്കാന്‍മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍
മത്തായി 5:23-24
നീ ബലിപീഠത്തില്‍ കാഴ്‌ചയര്‍പ്പിക്കുമ്പോള്‍, നിൻ്റെ അയൽക്കാരന് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍,
കാഴ്‌ചവസ്‌തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി അയൽക്കരനോട് ക്ഷമ ചോദിക്കുക; പിന്നെ വന്നു കാഴ്‌ചയര്‍പ്പിക്കുക.
നീ ബലിപീഠത്തില്‍ കാഴ്‌ചയര്‍പ്പിക്കുമ്പോള്‍, നിൻ്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍,
കാഴ്‌ചവസ്‌തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്‌ചയര്‍പ്പിക്കുക.
നീ ബലിപീഠത്തില്‍ കാഴ്‌ചയര്‍പ്പിക്കുമ്പോള്‍, നിൻ്റെ സഹോദരനോട് നിനക്ക് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍,
കാഴ്‌ചവസ്‌തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്‌ചയര്‍പ്പിക്കുക.
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആണയിടുകയേ അരുത്. ......... ആണയിടരുത്; അതു ദൈവത്തിൻ്റെ സിംഹാസനമാണ്.
.......... അരുത്; അത് അവിടുത്തെ പാദപീഠമാണ്. ജറുസലെമിനെക്കൊണ്ടും അരുത്; അതു മഹാരാജാവിൻ്റെ നഗരമാണ്.
മത്തായി 5 : 34-35
സ്വർഗത്തെക്കൊണ്ട്, ഭൂമിയെക്കൊണ്ട്
സ്വർഗത്തെകൊണ്ട്, ജറുസലെമിനെക്കൊണ്ട്
ഭൂമിയെകൊണ്ട്, നിൻ്റെ ശിരസ്സിനെകൊണ്ട്
ആദ്യ ശിഷ്യന്മാരെ കണ്ടത് എവിടെവെച്ച്? മത്തായി 4:18-22
ഗലീലി
ജോർദാൻ
ജറുസലെം
