Worksheetsഅക്ഷരായനം : ഓൺലൈൻ പ്രശ്നോത്തരി.
Total questions: 8
Worksheet time: 80secs
മലയാള സാഹിത്യത്തിലെ ഒരു വ്യക്തി മരണപ്പെട്ടപ്പോൾ പ്രശസ്തനായ മറ്റൊരു സാഹിത്യകാരൻ എഴുതിയ വരികളാണിത്
*................... *പോയ വഴിയിലുണ്ടിപ്പൊഴും
തുളസി പൂത്ത
മനസ്സിന്റെ സൗരഭം*
*ഭുവനഭസ്മത്തിൽ
നീ ലയിക്കുമ്പൊഴും
ഇരുളിലെൻ ബാഷ്പ
ദീപം ജ്വലിക്കുന്നു*
ആരാണ് മരണപ്പെട്ട വ്യക്തി?
ഈ വരികൾ എഴുതിയത് ആര്?
"അഷിതപോയ വഴിയിലുണ്ടിപ്പൊഴും
തുളസി പൂത്ത
മനസ്സിന്റെ സൗരഭം.
ഭുവനഭസ്മത്തിൽ
നീ ലയിക്കുമ്പൊഴും
ഇരുളിലെൻ ബാഷ്പ
ദീപം ജ്വലിക്കുന്നു."
"എല്ലാവരും കൊറോണക്കെതിരെ പോരാടികൊണ്ടിരിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി മുതൽ സാധാരണക്കാരൻ വരെ. ഞങ്ങളും ഇതിൽ പങ്കാളികൾ ആകുന്നു. അതുകൊണ്ട് തന്നെയാണ് ഞങ്ങളുടെ കുട്ടിക്ക് ഈ പേര് ഇട്ടതും. ഇതാണ് ഞങ്ങളുടെ പങ്ക് (കുട്ടിയുടെ പേര് പറയുന്നു)" ഉത്തർപ്രദേശുകാരനായ ഓം വീർ ഒരു മാധ്യമത്തോട് പറഞ്ഞ വാക്കുകളാണ് ഇത്.
ഈ കുട്ടിക്ക് മാതാപിതാക്കൾ നൽകിയ പേര് എന്താണ്?
കുമ്പളങ്ങി നൈറ്റ്സിലൂടെയും ലൈഫ് ഓഫ് പൈയിലൂടെയും ഒക്കെ വെള്ളിത്തിരയിലെത്തിയ താരമാണ് ഇത്. ഇത് പൂത്തിട്ടുണ്ട്, കൊണ്ടോയി കാണിക്ക്''; എന്ന് ബോണിയോട് ബോബി പറയുമ്പോൾ കാഴ്ചക്കാരിൽ മിക്കവർക്കും അത് പരിചയമുണ്ടായിരുന്നില്ല. ബയോലൂമിനസെന്‍സ് എന്ന ഒരു ശാസ്ത്ര പ്രതിഭാസത്തെയാണ് ഇങ്ങനെ വിളിക്കുന്നത്. നൊക്റ്റിലൂക്ക സിന്റിലൻസ് എന്ന കടൽജീവിയുടെ ശരീരത്തിൽ ഉണ്ടാകുന്ന ജൈവ ദീപ്തിയാണ് ഇതിനു കാരണം. കുമ്പളങ്ങി, ആൻഡമാനിലെയും ലക്ഷദ്വീപിലെയും ചില ദ്വീപുകൾ എന്നിവിടങ്ങളിലാണ് ഇത് കാണാൻ കഴിയുക. എന്താണിത്?
ബാരാപ്പുഴയും ബാവലിപ്പുഴയും ചേർന്നൊഴുകുന്ന നാടാണ് X. ഈ രണ്ടു പുഴകളും ചേരുന്ന ഇടമെന്ന നിലയിൽ ആദ്യ കാലങ്ങളിൽ X അറിയപ്പെട്ടിരുന്നത് ഇരട്ടപ്പുഴ എന്നായിരുന്നു. ഇവിടെ 1887ലും 1928ലും നിർമ്മിച്ച Y എന്ന നിർമ്മിതി നശിച്ചുപോയി. 1933ൽ നിർമ്മിച്ച സ്റ്റീൽ ഉപയോഗിച്ചുളള ഇത് ഇപ്പോഴും ഈ സ്ഥലത്ത് പോയാൽ കാണാം. കൊടക് കാടുകളിൽ നിന്നും തടി കൊണ്ടുവരുന്നതിനാണ് പ്രധാനമായും ഇത് നിർമ്മിച്ചത്.
കേരളത്തിന്റെ കൂർഗ് താഴ് വര എന്നുമറിയപ്പെടുന്ന ഈ പ്രദേശം
ഏതാണ് ?
എന്താണീ പ്രശസ്ത നിർമ്മിതി ?
1970 കളിൽ ഇതിന് റേഷനുണ്ടായിരുയിരുന്ന കാലവുമുണ്ട്. ക്ഷാമം രൂക്ഷമായതോടെ ഇത് വാർഷിക അനുമതി ഉള്ളവർക്ക് മാത്രമായി വിതരണം പരിമിതപ്പെടുത്തി. വർഷം ഒരാൾക്ക് രണ്ടുവീതം മാത്രമേ ഇത്തരത്തിൽ ലഭിക്കുമായിരുന്നുള്ളു. ആറര രൂപയായിരുന്നു അന്ന് ഇതിന്റെ വില. ഇതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുമതി നൽകുന്ന പതിവ് 1985-കളോടെയാണ് നിന്നുപോയത്. എന്താണ് ഇത്?
X എന്ന പദത്തിൻറെ അർത്ഥം മധുരമായത് (മധുരമായ ഭാഷ ഏതോ അത്) എന്നാണ്.
ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിരിക്കുന്ന 22 ഔദ്യോഗിക ഭാഷകളിൽ ഒന്നാണു ഇത്.
ദക്ഷിണാഫ്രിക്കൻ ഭരണഘടനയും X നെ അംഗീകരിച്ചിട്ടുണ്ട്.
ജൂൺ 6ന് ഈ ഭാഷയുമായി ബന്ധപ്പെട്ട ഒരു പ്രധാനകാര്യം നടന്നിട്ടുമുണ്ട്.
ഭാഷ ഏതാണ്?
ഇന്ത്യൻ മഹാസമുദ്രത്തിൽ ബ്രിട്ടന്റെ ഭരണപ്രദേശമായ ഷാഗൊസ് ദ്വീപസമൂഹങ്ങളിൽ ഏറ്റവും വലിയ ദ്വീപാണ് ഡീഗൊ ഗാർഷിയ എന്ന പവിഴപുറ്റ് ദ്വീപ്.മരങ്ങൾ നട്ട്പിടിപ്പിക്കുന്നതിൻ വേണ്ടി 1960 കളിൽ മൗറീഷ്യസിൽ നിന്ന് യുനൈറ്റഡ് കിങ്ഡം പാട്ടത്തിനെടുക്കുകയും പിന്നീട് വേർപ്പെടുത്തുകയും ചെയ്തവയാൺ ഈ ദ്വീപുകൾ. പിന്നീട് 1971 ൽ യുനൈറ്റഡ് കിങ്ഡവും അമേരിക്കൻ ഐക്യനാടുകളും ഒരു കരാറിലേർപ്പെടുകയുണ്ടായി, ഈ കരാർ അമേരിക്കൻ ഐക്യനാടുകൾക്ക് അവിടെ ഒരു സൈനിക കേന്ദ്രം ആരംഭിക്കുവാൻ തക്കതായിരുന്നു.
ഈ ദ്വീപിൽ തന്റെ സുഹൃത്തിന്റെ അവിചാരിതമായ മരണത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്ന ക്രിസ്റ്റി ആന്ദ്രപ്പർ കേന്ദ്രകഥാപാത്രമായി വന്ന ഒരു ക്രൈം ത്രില്ലെർ നോവൽ, മലയാളത്തിൽ ഇറങ്ങുകയുണ്ടായി.ഏതാണ് പുസ്തകം ?
