wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

മലയാളം

Total questions: 15

Worksheet time: 8mins

Name
Class
Date
1.

ആരതെന്നുടനറിഞ്ഞു കൗതുകം പാരമാർന്നു' ആർക്കാണ് കൗതുകമുണ്ടായത് ?

a)

യോഗിനിക്ക്

b)

നളിനിക്ക്

c)

ദിവാകരന്

2.

ചാരുശൈശവകഥയ്ക്കുതന്നെ ചേർന്നൊരു വാക്കരുളിനാൻ കനിഞ്ഞവൻ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത് ?

a)

ബാല്യകാലത്തെ ഓർമ്മകൾ മറന്നു

b)

ബാല്യകാലത്തെ ഓർമ്മകൾ ഇപ്പോഴുമുണ്ട്

c)

ബാല്യകാലത്തെ ഓർമ്മകൾ മനോഹരമാണ്

3.

'പാരവും പരിചയം കലർന്നെഴും പേരുമീ മധുരമായ കണ്ഠവും' ഇവിടെ കണ്ഠം എന്ന പദം സൂചിപ്പിക്കുന്നത്...

a)

കഴുത്ത്

b)

പുഞ്ചിരി

c)

ശബ്ദം

4.

'സാരമായ് സ്മൃതിയിൽ നീയുമിപ്പോൾ നിൻ ദൂരമാം ഭവനവും വരുന്നയേ' ദിവാകരന് എപ്പോഴാണ് ഓർമ്മ വന്നത് ?

a)

നളിനിയെ തിരിച്ചറിഞ്ഞപ്പോൾ

b)

ശൈശവകഥകൾ ഓർത്തപ്പോൾ

c)

നളിനിയെ കണ്ടയുടൻ

5.

കണ്ടുടൻ സ്വയമറിഞ്ഞിടാത്തതോർ ത്തിൽ വേണ്ട സഖി' എന്ന് ദിവാകരൻ ആശ്വസിപ്പിക്കാൻ കാരണം ...

a)

നളിനിയെ തിരിച്ചറിയാൻ കഴിയാതെ പോയത്

b)

നളിനിയുടെ ഇച്ഛാഭംഗം

c)

നളിനിയുടെ പിണക്കം

6.

. 'നിന്നെയൊരിളംകുരുന്നതായ് കണ്ടു ഞാൻ' എന്നാണ് കണ്ടത്‌ ?

a)

യുവതിയായപ്പോൾ

b)

ശൈശവത്തിൽ

c)

സന്ന്യാസിനിയായപ്പോൾ

7.

'ഞാനന്നുമിന്നുമൊരുപോലെ വത്സലേ' ദിവാകരൻ അന്നും ഇന്നും ഒരുപോലെ കാണുന്നത് ?

a)

ഇളം കുരുന്നായി

b)

പ്രണയചാപല്യത്തെ

c)

സഹോദരിയായി

8.

ആയതത്വമറിവിന്നുമാർന്നു , - പോ ട്ടായതെന്തിവിടെ വാണിടുന്നു നീ ?' ആയതത്വമറിവുമാർന്നു ഉദ്ദേശിക്കുന്നത് എന്ത് ?

a)

അറിവെല്ലാം മാറിപ്പോയി

b)

അറിവു നേടിക്കഴിഞ്ഞു

c)

അറിവിനു വ്യാപ്തിയുണ്ടായി

9.

'പോയതൊക്കെയഥവാ നമുക്കയേ, പ്രായവും സപദി മാറി കാര്യവും' , ഇവിടെ ദിവാകരൻ അർത്ഥമാക്കുന്നത് ?

a)

നമ്മുടെ പ്രായം മാറി

b)

കഴിഞ്ഞതെല്ലാം മറക്കുക

c)

കാര്യങ്ങൾ എല്ലാം മാറിയിരിക്കുന്നു

10.

"ഹേതു കേൾക്കുവതൊരർഥമേതിനോ' 'ഹേതു' എന്ന പദത്തിന്റെ അർത്ഥമെന്ത് ?

a)

വാക്ക്

b)

കാരണം

c)

വ്യാപ്തി

11.

നിജകർമ്മനീതരാ യേതുമാർഗമിയലാ ശരീരികൾ' 'മാർഗ്ഗം' എന്ന പദത്തിനു സമാനമായ പദമേത് ?

a)

ആഗ്രഹം

b)

കാരണം

c)

വഴി

12.

ഒരുപകാരമേതിനോ - പിരിച്ചെഴുതിയാൽ..

a)

ഒരുപകാരം + ഏതിനോ

b)

ഒരുപകാര + യേതിനോ

c)

ഒരുപകാരം + മേതിനോ

13.

ധന്യമാക്കുമമലേ' - 'ധന്യ' എതിർലിംഗപദമേത് ?

a)

ധന്യവാൻ

b)

ധന്യൻ

c)

ധന്യാത്മാവ്

14.

പനിനീർസുമോപമം ' - വിഗ്രഹിച്ചാൽ

a)

പനിനീർസുമത്താൽ ഉപമം

b)

പനിനീർസുമത്തിന് ഉപമം

c)

പനിനീർസുമത്തോട് ഉപമം

15.

കുമാരനാശാന് പട്ടും വളയും സമ്മാനിച്ചത് ആര് ?

a)

ചിത്തിരതിരുന്നാൾ മഹാരാജാവ്

b)

വെയിൽസ് രാജകുമാരൻ

c)

കൊച്ചി രാജാവ്